ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

നിന്റെ ഭാര്യയുടെ കരച്ചിൽ തത്കാലം നിന്നെ രക്ഷിച്ചു ഇനി മേലാൽ നിന്റെ തോന്നിവാസം വല്ലതും പുറത്തെടുത്താൽ അന്നു തീരും നീ നായെ ഒരുത്തനെയും കൊല്ലരുത് എന്നെ എന്റമ്മച്ചി പറഞ്ഞിട്ടുള്ളു കയ്യും കാലും തല്ലിയൊടിച്ചു മൂലക്കിടും ഞാൻ അത്രയും പറഞ്ഞു ഫർഷാദ് തിരിഞ്ഞു നടന്നു വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടി മുന്നോട്ടു എടുത്തുകൊണ്ടു കയ്യിൽ ഉണ്ടായിരുന്ന തോക്ക് ആ മുറ്റത്തു ഉപേക്ഷിച്ചു വണ്ടി മുന്നോട്ടു പായിച്ചു പോക്കറ്റിൽ നിന്നും സ്വിച്ച് ഓഫ് ചെയ്തിരുന്ന അവന്റെ ഫോൺ on ചെയ്തു മറ്റൊന്നും കൊണ്ടല്ല സ്വിച്ച് ഓഫ് ചെയ്തത് വരുന്നവഴിയിൽ അമ്മച്ചി എങ്ങാനും തിരിച്ചു വാടാ എന്നുപറഞ്ഞു വിളിച്ചാൽ അവൻ തിരിച്ചു പോയിപ്പോവും എന്നവന് അറിയാമായിരുന്നു അവൻ സ്‌ക്രീനിൽ നോക്കി 40മിസ്സ്‌ കാൾ എല്ലാം അമ്മച്ചി തന്നെ അടുത്ത നിമിഷം തന്നെ ഫോൺ റിഗ് ചയ്തു അമ്മച്ചി എന്ന് സ്‌ക്രീനിൽ തെളിഞ്ഞു അവൻ ഫോൺ എടുത്തു ചെവിയിൽ വച്ചു
ആ അമ്മച്ചി ഞാൻ വരുവാ ഒരു 5മണിക്കൂർ അത്രയേ വേണ്ടു വന്നിട്ടു സംസാരിക്കാം
ഏഹ് ഇല്ല എനിക്കൊന്നും പറ്റിയിട്ടില്ല
ഇല്ലമ്മച്ചി ഞാൻ അവനെ ഒന്നും ചെയ്തില്ല ഞാൻ ഡ്രൈവ് ചെയ്യ വന്നിട്ട് സംസാരിക്കാ അപ്പൊ ശെരി
അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി ഓടിച്ചു വിശക്കുന്നുണ്ട് പക്ഷെ വേണ്ട എത്രയും പെട്ടെന്ന് അമ്മച്ചിയെ കാണണം താൻ വന്നതിനു ശേഷം ആ പാവം ഒന്നും കായിച്ചുകാണില്ല എന്നവന് ഉറപ്പായിരുന്നു അവൻ ആക്‌സിലേറ്റർ ഒന്നുകൂടി ആഞ്ഞു ചവിട്ടി ആ 1985ബെൻസ് ആദ്യം ഒന്നുമുരണ്ടെങ്കിലും അവനെയും കൊണ്ട് പറന്നു ഒരു 5മണിക്കൂർ കൊണ്ട് അവൻ വീടെത്തി ആ ഗേറ്റ് കടന്നപ്പോൾ തന്നെ അവൻ കണ്ടു ആ മുറ്റത്തെ ചാരുകസേരയിൽ അപ്പച്ചന്റെ തോളിൽ തലചായ്ച്ചു കിടക്കുന്ന അമ്മച്ചിയെ അവൻ പെട്ടെന്ന് വണ്ടി പാർക്ക്‌ ചെയ്തു അമ്മച്ചിയുടെ അടുത്തേക്ക് ഓടി ആ മുന്നിൽ മുട്ടുകുത്തി ഇരുന്നു ആ കൈകൾ മുത്തി മാപ്പ് പറഞ്ഞു അത്രയും നേരം വിഷമിപ്പിച്ചതിനു പക്ഷെ അമ്മച്ചി പിണക്കത്തിൽ ആണ്
അമ്മച്ചി അവൻ നീട്ടി വിളിച്ചു
പക്ഷെ അമ്മച്ചി നോക്കിയില്ല
അവൻ ആ മുഖം ബലമായി പിടിച്ചു തിരിച്ചു പക്ഷെ അവൻ കയ്യെടുക്കുമ്പോൾ ആ മുഖം പിന്നേം തിരിച്ചു കളയും
നിന്റെ തലേക്കെന്തുപറ്റി അപ്പച്ചൻ ആ ചോദ്യം എറിഞ്ഞു
അമ്മച്ചി ആ മുഖ തിരിച്ചു അയ്യോ എന്നാടാ എന്നാ പറ്റി എന്റെ കുഞ്ഞിന് അമ്മച്ചി അവന്റെ തല തിരിച്ചു മറിച്ചും നോക്കി എന്നിട്ടു ആ മുറിവ് ഒന്ന് തൊട്ടു
ആ അവൻ ഒന്ന് വേദന വാക്കുകളിൽ അറിയിച്ചു
നല്ല വേദന ഉണ്ടോടാ മോനെ നിന്നോട് അമ്മച്ചി പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ട എന്ന് ദൈവമേ എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ
എന്റമ്മച്ചി ഒന്നും ഇല്ല ഒരുത്തൻ ഒരു വടികൊണ്ട് അടിച്ചതാ ചെറിയ ഒരു മുറിവ് അത്ര ഉള്ളു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *