?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘അടിപൊളി , വാ പോകാം ‘

‘എങ്ങോട്ടാ ‘

‘വെറുതെ ഒന്ന് നടക്കാം , ശേഷം ഭക്ഷണം കഴിച്ചു പോരാം ‘ 

‘മ് ,’ഞങ്ങൾ നടത്തം തുടങ്ങി 

‘ഉറങ്ങിയോ ‘

‘ഉം , കുറച് ‘ അവൾ മറുപടി നൽകി . 

‘വയറിപ്പോൾ എങ്ങനെ ഉണ്ട്’

‘വയറു ശെരിയായി ,ഇപ്പൊ നല്ല ആശ്വാസം ഉണ്ട്’

ഞാൻ അവളെയും കൂടി നടന്നത് സ്കൈ ടവറിന്റെ  അടുത്തേക്കാണ് , താഴെ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ കഴുത്തു വേദനിക്കുന്ന പോലെ , ഞാൻ ഉള്ളിൽ കയറിയിട്ടില്ല, മുകളിൽ റെസ്റ്റോറെന്റുകൾ ഉണ്ടെന്നു അറിയാം . നിമ്മി ഫോണെടുത്തു ഫോട്ടോസ് എടുക്കാൻ തുടങ്ങി .

‘ടോ , ഞാൻ പെടല്ലേ ട്ടാ , ശ്രെദ്ധിക്കണെ . പണി കിട്ടും ‘

‘ഞാൻ നോക്കുന്നുണ്ട് ഹരിയേട്ടാ ‘

വെറുതെ പണി വാങ്ങിയിട്ട് പ്രശ്‌നം  ആകണ്ടല്ലോ എന്ന് കരുതി ആണ് ഞാൻ പറഞ്ഞത് . അവൾ അത് ശ്രെദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി .കുറച്ചു നിമിഷങ്ങൾ അവിടെ ചിലവഴിച്ച്  ഞങ്ങൾ തിരിച്ചു നടന്നു , ഉച്ചക്ക് ഭക്ഷണം കഴിച്ച അതെ സ്ഥലത്തു നിന്ന് തന്നെ ഡിന്നറും കഴിച്ചു .

‘എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്നവൾ മറുപടി നൽകി ,

എന്നാലും അടുത്ത് കണ്ട സൂപ്പർ മാർകെറ്റിൽ കയറി നല്ല കുറച്ചു ബിസ്കറ്റും ചോക്കലേറ്റും കുറച്ചു ഫ്രൂട്സും ഞാൻ വാങ്ങി അവൾക്കു നൽകി . 

‘നാളെ എപ്പോളാ  ക്ലാസ് ‘

‘രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വരെ’

‘ആ ,ഭക്ഷണം അവിടെ കിട്ടുമോ?’

‘അറിയില്ല, നാളെ എന്തായാലും ഇതിൽനിന്നും എന്തെങ്കിലും കൊണ്ടു പോകാം’ അവൾ കയ്യിൽ പിടിച്ചിരിക്കുന്ന കവർ നോക്കി പറഞ്ഞു 

‘ഉം’

ഞങ്ങൾ അവളുടെ താമസ സ്ഥലത്തു എത്തിയിരുന്നു ,

‘എന്നാൽ വിട്ടോ , നാളെ രാവിലെ പോവാൻ  ഉള്ളതല്ലേ, ക്ഷീണം ആവണ്ട ‘ഞാൻ പറഞ്ഞു 

‘ഉം , ഹരിയേട്ടനും റൂമിലേക്കല്ലേ ‘

‘അതെ , ഇനി നേരമൊന്നു വെളുത്താലെ മൊത്തത്തിൽ ഒന്ന് ശെരിയാവുള്ളൂ  ‘

‘മ് ,എന്ന ശെരി , ഗുഡ് നൈറ്റ്,ഞാൻ അകത്തേക്ക് കയറട്ടെ ട്ടോ ‘

‘ഗുഡ് നൈറ്റ് , നാളെ കാണാം ‘

ഞാൻ അവിടെനിന്നു തിരിച്ചു നടന്നു , വഴിയിൽ കണ്ട ഒരു ബിയർ  പാർലറിൽ

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *