?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 428

 ഞങ്ങൾ സ്പോട്ടിലെത്തി  . നല്ല വ്യൂ ആണെന്നവൾ പറഞ്ഞു . കുറെ ഫോട്ടോസ് എടുത്തു . കുറച്ച്  നടന്നു . ശേഷം പാലത്തിനടിയിൽ പുൽമൈതാനിയിൽ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു . അവൾ കുറച്ച്  ഗ്യാപ്  ഇട്ടാണ് ഇരുന്നത് , അതെനിക്ക് ചെറുതായി ഫീൽ ചെയ്തു  .

പക്ഷെ ഞാൻ പുറത്തു കാണിച്ചില്ല . 

‘ഒരു ബിയർ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ’ ഞാൻസ്വയം  പറഞ്ഞു 

അത് കേട്ട് അവൾ എന്നെ ഒരു നോട്ടം നോക്കി ,

‘തൽകാലം  ഇത് കുടിച്ചോ’ , അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം കുപ്പി എനിക്ക് നീട്ടി 

‘അയ്യോ വേണ്ട, നീ തന്നെ വെച്ചോ ‘

തണുപ്പ് കൂടി വരുന്നു , അവൾ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കുകയായിരുന്നു . എന്റെ കണ്ണുടക്കിയത് ദൂരെ കാണുന്ന സ്കൈ ടവറിന്റെ മുകളിലാണ് , എന്തോ ഒരു പ്രേത്യേക ഫീൽ.മനസ്സ് അസ്വസ്ഥമായി .

‘ഡോ..’

‘എന്താ ഹരിയേട്ടാ ‘ അവൾ വിളി കേട്ടു 

‘നമ്മൾ അവസാനമായി കണ്ടത് എന്നാണെന്നു ഓർമ്മയുണ്ടോ ?’

‘ഉം , അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചല്ലേ ‘

‘അതെ, എട്ടു വര്ഷം കഴിഞ്ഞു , അന്ന് നീ കോളേജിൽ ലാസ്റ്റ്  ഇയർ ആയിരുന്നു ‘

‘എനിക്കോർമയുണ്ട് ഹരിയേട്ടാ ..’

‘ഉം , എത്ര പെട്ടന്നാ സമയം പോയത് ല്ലേ ‘

‘അതെ’

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ ‘

‘എന്താ, ചോദിക്ക് ‘

‘നമ്മൾ എന്തിനാടോ പിരിഞ്ഞത് , എങ്ങനെ നോക്കിയിട്ടും നീ പറഞ്ഞ കാരണങ്ങൾ എനിക്ക് ഉൾകൊള്ളാൻ  ആവുന്നില്ല’

‘ഇനി ഇപ്പൊ അതൊക്കെ ഓർത്തിട്ടെന്തിനാ, എന്റെ തെറ്റായിരുന്നു ,എനിക്ക് ഹരിയേട്ടനെ  മനസ്സിലാക്കാൻ ആയില്ല ‘

‘അതല്ലെടോ , നിനക്കറിയൂല എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടായിരുന്നു എന്ന് . രാത്രി കിടക്കുമ്പോൾ നിന്നെ കുറിച്ച്  ആലോചിക്കാതെ ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല, ‘

‘കുറെ ഒക്കെ എനിക്കറിയാം  ഹരിയേട്ടാ,ഞാൻ ഇപ്പൊ എന്താ പറയാ ..’

‘നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ആലോചിക്കാം , അപ്പൊ നീ സമ്മതിക്കാതിരിക്കില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു . ആ വിശ്വാസത്തിന്റെ പുറത്താണ് ഗൾഫിൽ കിടന്നു പട്ടിയെ പോലെ പണിതത് .ഒരു നിലക്കെത്തിയിട്ടാണ്  അന്ന് നിന്നോട് ഞാൻ വീട്ടിലേക്കു ആളെ വിടട്ടെ എന്ന് ചോദിച്ചത് ,പക്ഷെ അന്ന് നീ പറഞ്ഞത് വല്ലാണ്ട് വേദനിപ്പിച്ചു  ‘

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *