?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘ഉം ‘

‘പിന്നെ ഒരു ദിവസം  നിന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് രണ്ടെണ്ണം പറയണം എന്ന് കരുതി വെച്ചതായിരുന്നു  . തീരെ പ്രതീക്ഷിക്കാത്ത സമയതല്ലേ വീണ്ടും നീ അന്ന്  മെസേജ് അയച്ചത് . ദേഷ്യമെല്ലാം അന്ന് തീർത്തു .

‘ഉം’ ഞാൻ പറയുന്നത് കേട്ട് അവൾ മൂളുന്നുണ്ട് .

‘എന്നാലും നീ എന്റെ അമ്മയെ വീട്ടിൽ വന്നാൽ അപമാനിച്ച്  വിടും എന്ന് പറഞ്ഞില്ലെഡോ ‘അമ്മ എത്രത്തോളം കൊതിച്ചിട്ടുണ്ടെന്നറിയുന്നോ നിന്നെ മരുമകളായി കിട്ടാൻ ‘

അവൾ എന്നെ ഒന്ന് നോക്കി . 

‘അമ്മക്ക് അറിയാർന്നോ ?’

‘പിന്നില്ല , അമ്മ എന്നോട് കുറെ പറഞ്ഞതാ ഗൾഫിലോട്ടു പോകണ്ട എന്ന് , അവസാനം ഞാൻ കൂട്ടുകാരോട് കാര്യം അമ്മയെ  പറഞ്ഞു മനസിലാക്കാൻ പറഞ്ഞു , അവർ എല്ലാം  പറഞ്ഞു .

അന്ന് ഞാൻ നിന്നെ വിളിച്ച ദിവസം,  അമ്മ എന്നോട് വിളിച്ചു  ചോദിച്ചതാ, അമ്മയും  മാമനും കൂടി നിന്നെ പെണ്ണ്  ചോദിക്കാൻ പോകട്ടെ എന്ന് . നിന്റെ തീരുമാനം പറഞ്ഞതിനു  ശേഷം അമ്മയോട് ഞാൻ ആ കാര്യം  മറന്നേക്കാൻ പറഞ്ഞു . പിന്നെ എന്നോട് അതിനെ പറ്റി  ഒന്നും ചോദിച്ചിട്ടില്ല’ ഞാൻ വളരെ മൃദുവായിട്ടാണ് എല്ലാം അവളോട് പറഞ്ഞത് .

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ട് 

‘അന്ന്  ഇറക്കി വിട്ടതാ നിന്നെ മനസ്സിൽ നിന്ന് , പക്ഷെ നിന്റെ ഓർമ്മകൾ മനസ്സിൽ തന്നെ ഇപ്പോളും തളം കെട്ടി കിടക്കുയാണ് ‘

 അവളൊന്നും മിണ്ടിയില്ല 

‘എന്നാലും സ്നേഹഹിക്കുന്ന ഒരാളെ ഇത്രക്കൊക്കെ അപമാനിക്കാനാവും എന്ന് അന്ന് നീ പറഞ്ഞത് കേട്ടപോളാ  മനസിലായെ’ 

അതൂടെ പറഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി ,ഞാനും ഇത് പോലെ ഇരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് . അത്രക്കൊന്നും വരാൻ പോണില്ല .കൈ കൊണ്ട് കണ്ണ് തുടച്ച്‌ അവൾ ബെഞ്ചിലേക്ക് ചാരി കിടന്നു . കുറച്ചു നിമിഷം ഒന്നും മിണ്ടാൻ ഞങ്ങൾക്കായില്ല, അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ വരുന്നു . എനിക്ക് എന്തോ പോലെ ആയി .അവൾ ഏങ്ങി ഏങ്ങി കരയുന്നു .

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു . ബെഞ്ചിൽ വച്ചിരുന്ന അവളുടെ ഇടതുകൈക്ക്‌ മുകളിൽ എന്റ്റെ  വലതു കൈ അമർത്തി 

‘നിമ്മീ ..,ഡോ..’

പെട്ടന്ന് തീരെ പ്രതീക്ഷിക്കാതെ അവൾ എന്റെ മാറിലേക്ക് വീണു വീണ്ടും കരയാൻ തുടങ്ങി , എനിക്ക് പെട്ടന്ന് എന്താ ചെയ്യണ്ടേ എന് ആലോചിച്ചു ഒരു പിടിയും കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കാതെ ഞാൻ അവളുടെ പുറത്തു കൈ വെച്ച്  എന്നിലേക്കമര്ത്തി , ശേഷം അവളെ ചേർത്ത് പിടിച്ചു 

 അവൾ ഒഴിഞ്ഞു മാറിയില്ല,  രണ്ടു കൈകളും മുഖത്തു അമർത്തി  പിടിച്ചവൾ വീണ്ടും കരഞ്ഞു , എനിക്കത് താങ്ങുവാനായില്ല . ഞാൻ അവളെ മുറുകെ പിടിച്ചു .

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *