?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘കരയല്ലേ മോളെ , കുറെ കാലമായി മനസ്സിൽ അടക്കിവെച്ചത് പുറത്തു വന്നുപോയതാണ്  . സോറി’, അവൾ ഇപ്പോളും  ഏങ്ങി  കരയുകയാണ് 

പിന്നെ ഒന്നും പറഞ്ഞില്ല, ഒന്നും ചോദിച്ചുമില്ല , അവളെയും നെഞ്ചോട് ചാർത്തി പിടിച് ദൂരേക്ക്‌ നോക്കി ഞാൻ ഇരുന്നു . 

കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുഖത്തു നിന്നും അവളുടെ കൈകൾ വലിക്കുന്നതായി എനിക്ക് തോന്നി , അവൾ നെഞ്ചിൽ നിന്നും മാറി ഇരിക്കാൻ ഉള്ള തായ്യ്യാറെടുപ്പാണെന്നു കരുതിയ എനിക്ക് തെറ്റി .കൈ പുറത്തേക്കു വലിച്ച അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു . 

എന്റെ  താടിയെല്ലിനു  താഴെയായാണ് അവളുടെ തലമുടിയുള്ളത് , ഞാൻ ഇടതു കൈ കൊണ്ട് അവളുടെ മുടിയുടെ ഒന്ന് തഴുകി , ശേഷം എന്റെ ചുണ്ടുകളാൽ അവളുടെ തലയിൽ സൗമ്യമായി ഒന്ന് മുത്തി . ആ നിമിഷം അവളുടെ ഇടതു കൈ എന്റെ  അരയിൽ മുറുകിയത് ഞാൻ അറിഞ്ഞു .

ഇടക്കെപ്പോളോ കുറ്റബോതം തോന്നിയെങ്കിലും അവളുടെ സമീപനം അവളെ മുറുകെ പിടിച്ച്  അവിടെ ഇരിക്കുവാൻ എന്നെ നിർബന്ധിതനാക്കുകയായിരുന്നു .

അവൾ ഒന്ന് വിറച്ചു . നല്ല കാറ്റ് അടിക്കുന്നുണ്ട്, നല്ല തണുപ്പുള്ള കാറ്റ് . അവളുടെ സ്വെറ്റർ തുറന്നു കിടക്കുകയായിരുന്നു . 

‘മോളെ , ഡോ ..’ ഞാൻ അവളെ വിളിച്ചു 

‘ഉം ‘

‘സമയം എട്ടരയായി , പോവണ്ടേ ‘

‘കുറച്ചൂടെ കഴിഞ്ഞിട്ട് പോവാം ഹരിയേട്ടാ’

‘നാളെ പോവാൻ ഉള്ളതല്ലേ ‘

‘സാരല്ല ‘

‘എന്നാൽ നീ ആ സ്വെറ്ററിന്റെ സിപ് ഒന്ന് കയറ്റു , തണുക്കുന്നിലെ നിനക്ക് ?

അവൾ കേൾക്കാത്ത മട്ടിൽ എന്നോട് ചേർന്നിരുന്നു , ‘ടോ ‘ ഇല്ല, അവൾ ഞാൻ പറയുന്നത് ശ്രെദ്ധിക്കുന്നില്ല, ഞാൻ എന്റെ ഒരു കൈ കൊണ്ട് സിപ് ഇടാൻ ഒന്ന് നോക്കി , പക്ഷേ സാധിച്ചില്ല,, അവസാനം ഞാൻ എന്റെ സ്വെറ്ററിന്റെ സിപ് തുറന്നു ഒരു ഭാഗം കൊണ്ട് അവളെ മൂടി വെചു . അവൾ ഒന്നൂടെ എന്നോട് ചേർന്നു . 

ഞാൻ എന്റെ താടി അവളുടെ തലയിൽ മുട്ടിച്ചു വെച്ച ദൂരേക്ക്‌ നോക്കി ഇരുന്നു  .

സമയം പോയത് രണ്ടു പേരും അറിഞ്ഞില്ല, ഞാൻ ഏതോ സ്വപ്നലോകത് ആയിരുന്നു . പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രെറ്റ്  ചെയ്തപ്പോളാണ് സ്വബോധത്തിലേക്കു വരുന്നത് . എടുത്തു നോക്കിയപ്പോൾ ‘വീണ’

ഞാൻ ഒന്ന് ഞെട്ടി . 

‘ഡോ , ഒന്ന് എണീക്കണം , വീണ വിളിക്കുന്നുണ്ട്’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *