?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

കിട്ടുന്നില്ല . 

റൂം സർവീസിൽ  വിളിച്ച്  ഒരു ചായ പറഞ്ഞു . 

ബാൽക്കണിയിൽ നിന്ന് തണുപ്പത് ചൂടുചായക്കൊപ്പം ഒരു സിഗരെറ്റിനും കൂടി തീ കൊളുത്തി  അവളെ കുറിച്ച് ആലോചിച്ചു  നിന്നു  . മനസ്സ് ശാന്തമല്ലായിരുന്നു .

ചായ കഴിഞ്ഞപ്പോൾ ബാൽക്കണിയിലേക്കുള്ള ഡോർ അടച്ച് ഞാൻ വീണ്ടും സോഫയിൽ വന്നിരുന്നു . 

‘വിട്ടേര് , അവൾ അവളുടെ വഴിക്കു നടക്കട്ടെ , അവൾക്കു എന്തോ ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ ആയുള്ള ആദ്യത്തെ പടി ആണ് ഇതെന്നാണ് അവൾ പറഞ്ഞത് , ഇനി ഞാൻ കാരണം അവളുടെ ശ്രെദ്ധ  മാറേണ്ട’.   ഞാൻ എന്നോട് തന്നെ പറഞ്ഞു .ശേഷം ഡയറി എടുത്ത് മറിച്ചു .

ഇന്ന് മൂന്നു സ്റ്റേബിളിൽ പോകുവാൻ ഉണ്ട് . റെയ്‌സ് 12 മണിക്ക് തുടങ്ങും . അതിനു മുൻപേ പരിപാടികൾ തീർക്കണം . നാളെയും മറ്റന്നാളും ഒരു പ്രോഗ്രാമും ഇല്ല . കറങ്ങാൻ വേണ്ടി മാറ്റി വച്ചതാണ് . തിങ്കളാഴ്ച എക്സിബിഷൻ  .

കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് മാറ്റി  റൂം പൂട്ടി ഇറങ്ങി . ഫ്രന്റ് ഓഫീസിൽ ചെന്ന് റൂം ക്ലീൻ ചെയ്യണം പറഞ്ഞു , കൂടെ അലക്കാൻ ഉള്ളതും എടുക്കാൻ പറഞ്‌  കാറിനടുത്തേക്ക് നടന്നു  . സ്ഥിരമായി കഴിക്കുന്ന റെസ്റ്റോറന്റ് തുറന്നിട്ടില്ല , സമയം എട്ടു മണി  ആകുന്നതേ ഉള്ളു 

അടുത്ത് കണ്ട കോഫീ ഷോപ്പിൽ നിന്നും ഒരു സാൻഡ്‌വിച്ചും വലിയ ഒരുകോഫിയും വാങ്ങി ഞാൻ സ്റ്റെബിളിലേക്കു തിരിച്ചു . 

പതിനൊന്നര ആയപ്പൊളേക്കും മൂന്നു സ്റ്റബിളിലും കയറി ഇറങ്ങി . തിരിച്ച്  വണ്ടിയിൽ കയറിയപ്പോളും അവളുടെ മെസ്സേജ് നോക്കി . ഇടയ്ക്കു ഓൺലൈനിൽ വരുന്നുണ്ടെങ്കിലും  എനിക്ക് ഒന്നും അയച്ചിട്ടില്ല .ഞാൻ നേരെ ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ഉച്ചക്കുള്ളത് കഴിച്ച് റെയ്‌സ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പോയി . 

ഇടയ്ക്കിടയ്ക്ക്  ഫോണിൽ വല്ല നോട്ടിഫിക്കേഷനും വന്നിട്ടുണ്ടോ എന്ന് നോക്കികൊണ്ടിരുന്നു . പക്ഷെ ഒന്നും വന്നില്ല . 

അഞ്ചുമണിക്ക് ആയിരുന്നു അവസാനത്തെ റെയ്‌സ് . തിരിച്ച വരുന്ന വഴിക്ക് കണ്ട ലിക്വർ ഷോപ്പിൽ നിന്ന് ഒരു ലിറ്റർ അബ്സല്യൂട് വോഡ്കയും ഒരു കേസ് ഹെനിക്കൻ ബിയറും വാങ്ങി . ഹോട്ടലിൽ മദ്യത്തിന്  നല്ല റേറ്റ് ആണ് .

ഫ്രന്റ് ഓഫീസിൽ നിന്നും റൂമിന്റെ കീ വാങ്ങി ഞാൻ റൂമിലേക്ക് നടന്നു . എല്ലാം വൃത്തിയാക്കിയിരിക്കുന്നു . ബെഡ്ഷീറ് മാറ്റിയിട്ടുണ്ട് . ക്ലീൻ ബാത്റൂമും , ഞാൻ എല്ലാം ചെക്ക് ചെയ്തു , അലക്കാൻ  ഇട്ടിരുന്നത് അലക്കി ഇസ്തിരി  ഇട്ടു  മടക്കി വൃത്തിയായി ബെഡിൽ വെച്ചിരുന്നു . നല്ല സർവീസ് . 

സമയം ആര് മണി ആവുന്നു . ഇട്ട ഡ്രസ്സ് ഒക്കെ മാറ്റി ഒന്ന് ബാത്‌റൂമിൽ പോയി വന്നു . ചെറിയ ഒരു ക്ഷീണം ഉണ്ട് ,ഒന്ന് മയങ്ങിയേക്കാം,ശേഷം ആവാം വെള്ളമടി . ഇനി ഇന്നെന്തായാലും പുറത്തേക്കില്ല . രാവിലെ ഒൻപത് മണിയാകുമ്പോളേക്കും ഇറങ്ങണം  . കിടക്കുന്നതിനു മുൻപ് വീണ്ടും ഫോണിൽ നോക്കി . ഫ്രണ്ട്സിന്റെ കുറച്ചു മെസ്സേജുകൾ അല്ലാതെ നിമ്മിയുടേത്  ഇല്ല .

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *