?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 428

‘എന്തേലും ഒന്ന് പറ’ അവൾ ഉറഞ്ഞു തുള്ളി , അവളുടെ ശബ്ദം മുറിയിൽ അലയടിച്ചു . ഞാൻ പേടിച്ചു പോയിരുന്നു . ഇതിനു മുൻപും അവൾ  ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും അത് ഫോണിലൂടെ ആയിരുന്നു , പ്രണയിക്കുന്ന  കാലത്ത് . പക്ഷെ നേരിട്ട് ഇതാദ്യമായാണ് . 

എന്നാലും ഇവൾക്കെന്താ പറ്റിയത് , രാവിലെ വിളിച്ചപ്പോൾ ആളിങ്ങനെ അല്ലല്ലോ …..ഞാൻ ഓർത്തു 

എന്റെ മൗനം അവളെ വീണ്ടും ചൊടിപ്പിച്ചു ,’ഞാൻ ചോദിച്ചതിന് എന്തേലും  പറ ‘, അവൾ അലറിക്കൊണ്ട് പറഞ്ഞു , അതിനിടയിൽ അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .

‘ഒന്നുല്ലടോ , ഞാൻ കരുതി …’

‘എന്ത് കരുതി ? എന്നെ ബുദ്ധിമുട്ടിക്കണ്ട,എന്നെ ശല്യപ്പെടുത്തേണ്ട , ഞാൻ സമാധാനായിട്ടു എവിടേലും ഇരുന്നോട്ടെ എന്ന് അല്ലെ ‘

‘ഉം ‘ ഞാൻ മൂളി 

പെട്ടന്ന് അവളുടെ മുഖ ഭാവം മാറി , കണ്ണുനീർ തുടച്ച അവൾ സോഫയുടെ  ഒരു അറ്റത് പോയി ഇരുന്ന് രണ്ടു കൈ കൊണ്ടും മുഖം പൊതി പിടിച്ചു . അവൾ വീണ്ടും കരയുകയാണോ ….

ഞാൻ പുറകിലെ ബെഡിലേക്കു ഇരുന്നു , അടുത്തെക്ക് പോകുവാൻ തോന്നിയില്ല .ഒന്നും മിണ്ടിയും ഇല്ല . 

കുറച്ചു  കഴിഞ്ഞപ്പോൾ മുഖം തുടച്ചുകൊണ്ടവൾ എഴുനേറ്റു . ‘

എന്നാലും ഹരിയേട്ടാ,ഒരു മെസ്സേജ് അയക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ’ അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളൊന്നു വിറച്ചു . ഒന്നും പറയാൻ ആവാതെ ഞാൻ തല താഴ്ത്തി ഇരുന്നു . 

ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്റെ ചാരത്തു വന്നിരുന്നു ,അവളുടെ കൈകൾ എന്റെ പുറത്ത് പതിഞ്ഞത് ഞാൻ അറിഞ്ഞു . മുഖം ഉയർത്തി ഞാൻ അവളെ നോക്കി .

‘സോറി’

‘എന്തിന് ,ഞാൻ അല്ലെ സോറി പറയേണ്ടത് ‘ ഞാൻ പറഞ്ഞു 

‘അല്ല , ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത് ശെരിയായില്ല , അത് ഫീൽ ചെയ്തിട്ടല്ലേ എന്നെ വിളിക്കാഞ്ഞേ ‘ അവൾ ചോദിച്ചു 

‘ഉം , അതെ ‘ ഞാൻ മറുപടി നൽകി .

‘സോറി ഹരിയേട്ടാ , ഞാൻ പറഞ്ഞത് ഹരിയേട്ടന് ഫീലായിട്ടുണ്ടെന്നു അപ്പോൾ തന്നെ മനസ്സിലായിരുന്നു , പക്ഷെ വീണ്ടും എന്നെ വിളിക്കും എന്നാ ഞാൻ കരുതിയത് ‘. 

ഞാൻ അവളുടെ വിളിയും മെസ്സേജും കാത്തിരിക്കുകയായിരുന്നു എന്ന് പറയാൻ എനിക്ക് തോന്നിയില്ല , 

‘ഞാൻ നീ മടുത്തു എന്ന് കരുതി…….’

‘ഉം ബാക്കി പറയണ്ട, ഞാൻ നേരത്തെ പറഞ്ഞത് തന്നെ അല്ലെ ‘ അവൾ സൗമ്യമായി ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് ഞാൻ തലയാട്ടി സമ്മതിച്ചു . 

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ്  ടേബിളിൽ  ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു . മൂടി തുറന്നു കുറച്ചു വെള്ളം കുടിച്ചു  . 

‘രാവിലെ ഹരിയേട്ടൻ വിളിച്ചു വെച്ചതുമുതൽ ഒരു സമാധാനം

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *