?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

പിന്നെ നെറ്റും ഓഫ് ആക്കി ഫോൺ സൈലന്റ് മോഡിൽ ഇട്ടു ടേബിളിൽ വെച്ച് . ശേഷം ലൈറ്റ് ഓഫ് ചെയ്ത്  കിടന്നു . ക്ഷീണം കാരണം വേഗം ഉറങ്ങി പോയി ………………………..

ബെഡ്‌സൈഡ് ടേബിളിൽ ഇരുന്ന ടെലഫോൺ റിങ് ചെയ്തത് കേട്ട് ഞാൻ ഞെട്ടി ഉണർന്നു . വേഗം ലൈറ്റ് ഇട്ട് ക്ലോക്കിൽ  സമയം നോക്കി . പത്തേകാൽ ആയിരിക്കുന്നു . ബെഡിൽ നിന്ന് നിരങ്ങി  ചെന്ന് ഫോണെടുത്തു .

‘ഫ്രന്റ് ഓഫീസിലെ സ്റ്റാഫ് ആയിരുന്നു വിളിച്ചത് , ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞു , ഞാൻ റൂമിലേക്ക് വിട്ടോളാൻ പറഞ്ഞു ‘

ശേഷം എഴുനേറ്റു , വിജയ് ആണെന്ന് എനിക്കുറപ്പായിരുന്നു , സാധാരണ ഈ നേരത്തു  തന്നെ ആണ് അവൻ വരാറുള്ളത് . മൂത്രമൊഴിച്ചതിനു ശേഷം മുഖം കഴുകുന്നതിനിടക്ക് കാളിങ് ബെൽ മുഴങ്ങി .ടവൽ  എടുത്ത് മുഖം തുടച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങി റൂമിന്റെ വാതിൽ തുറന്നു . 

‘നീയോ…’ മുന്നിൽ നിന്ന ആളെ കണ്ടു  ഞാൻ ഞെട്ടി  , നിമ്മി .. 

‘അതെ ഞാൻ തന്നെ ,ഉള്ളിലേക്ക് വരാമോ ?’അവൾ ചൂടിലാണ്

‘വാ ‘ഞാൻ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു . അവൾ നേരെ റൂമിലേക്ക് കയറി , വാതിൽ അടച്ച്  വന്ന ഞാൻ അവൾ ബെഡിൽ എന്തോ തിരയുന്നതാണ് കണ്ടത് , ശേഷം ടേബിളിൽ നോക്കി .വേഗത്തിൽ ടേബിളിനടുത്തേക്കു ചെന്ന് എന്റെ  ഫോൺ എടുത്തു  . 

‘അതെ , ഈ സാധനം വിളിക്കുന്നവർക്കു നിങ്ങളെ കിട്ടാൻ വേണ്ടി ഉള്ളതാണ്, അല്ല എന്നുണ്ടെങ്കിൽ നമ്പർ ആർക്കും കൊടുക്കരുത് ‘അതും പറഞ്ഞു അവൾ ഫോൺ സൈലന്റ് മോഡ്  ഓഫ് ചെയ്യാൻ നോക്കി , സാധിക്കാതായപ്പോൾ എനിക്ക് നീട്ടി 

ഞാൻ റിങ് മോഡ് ഓൺ ചെയ്ത്  ഫോണിന്റെ സ്‌ക്രീനിൽ നോക്കിയപ്പോൾ നിമ്മിയുടെ 22 മിസ്സ്ഡ് കാൾസ്  . ലോക്ക് തുറന്നു ഹിസ്റ്ററി നോക്കിയപ്പോൾ ഫസ്റ്റ് കാൾ 6 :25 ന്  . അവൾ ദേഷ്യം കൊണ്ട് നിന്ന് തുള്ളുകയാണ് . നെറ്റ് ഓൺ ആക്കിയപ്പോൾ അവളുടെ ഒരു ലോഡ് മെസ്സേജും , എല്ലാം ഹായ്, കൂയ് പറഞ്ഞുകൊണ്ടുള്ളവ .

‘ഉറങ്ങി പോയടോ ‘

‘അത് മറ്റുള്ളവർക്ക് മനസ്സിലാവണ്ടേ , വൈകീട്ട് തുടങ്ങിയ വിളിയും മെസ്സേജ് അയക്കലും ആണ് . എങ്ങനേണ് സമാധാനായിട്ടു ഇരിക്കാൻ ആവുക ‘

‘ഇന്നിനി പണി ഒന്നുല്ലല്ലോ , കുറച്ചു നേരം ഉറങ്ങാം കരുതിയെടോ , നല്ല ക്ഷീണവും ഉണ്ടായിരുന്നു ‘

‘അതെനിക്കറിയാം , നല്ല ക്ഷീണം ഉണ്ടാവും എന്ന് . ഇന്നലെ എത്രണ്ണം അടിച്ചു ? ‘അവൾ ദേഷ്യത്തോടെ ചോദിച്ചു 

‘ഞാൻ അടിച്ചില്ലല്ലോ ‘

‘എത്രണ്ണം അടിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി ,കൂടുതൽ ഒന്നും പറയണ്ട’

‘മൂന്ന് ‘ 

‘അത്രേ ഉള്ളു , എന്നിട്ടു ഉറങ്ങാതെ ഇരുന്നു ല്ലേ ‘

‘ഇല്ല, ഉറങ്ങി, പക്ഷെ നേരത്തെ എഴുനേറ്റു ‘

‘ഇത്രേം നേരായിട്ടു എന്നെ ഒന്ന് വിളിച്ചു നോക്കാനോ , ഒരു മെസ്സേജ് അയക്കാനോ  തോന്ന്യോ ,ഇടയ്ക്കിടയ്ക്ക് വാട്സപ്പില് വരുന്നുണ്ടായിരുന്നല്ലോ’

‘അത്’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *