?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ഇല്ലായിരുന്നു,മര്യാദക്ക് ക്ലാസ്സിൽ ശ്രെദ്ധിക്കാൻ പോലും പറ്റിയില്ല’

‘ഇപ്പൊ എന്നെ വന്നു ചീത്ത പറഞ്ഞപ്പോ സമാധാനമായില്ലേ ‘

‘ചീത്ത , നല്ല രണ്ടെണ്ണം തരേണ്ടതാ ‘അവൾ ചിരിച്ച കൊണ്ട് പറഞ്ഞു .

ഞാനും ഒന്ന് ചിരിച്ചു , ഇനി ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാൻ വയ്യ .ഒരു സിഗരറ്റും എടുത്ത് ഞാൻ ബാൽക്കണിയിലേക്കു നടന്നു.

‘വാ’ ഞാൻ അവളെ വിളിച്ചു . പുറത്തേക്കുള്ള കണ്ണാടി വാതിൽ തുറന്നപ്പോൾ  നല്ല തണുത്ത കാറ്റ് റൂമിനുള്ളിലേക്കു പാഞ്ഞു കയറി . 

അവൾ പുറത്തെ കാഴ്ച്ചകൾ കണ്ടു നിൽക്കുകയായിരുന്നു , ഞാൻ വലിച്ചു  വിട്ട പുകയുടെ ഗന്ധം  അവളുടെ മൂക്കിലെത്തിയപ്പോൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി .

‘ഇതിപ്പോളും  നിർത്തിയിട്ടില്ലല്ലേ ?’ അവൾ എന്റെ ചുണ്ടിൽ എരിയുന്ന സിഗരെറ്റിലേക്കു നോക്കി ചോദിച്ചു 

‘നിർത്തിയിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പൊ വലിക്കുമോ   ‘ ഞാൻ ഒരു കൗണ്ടർ ഇട്ടു .

‘എന്ത് ചളിയാ  ഹരിയേട്ടാ, വലിച്ചൂട് .കുറച്ച്   കഴിയുമ്പോൾ മനസ്സിലായിക്കോളും , നിർത്താൻ പറയാൻ ഞാൻ ആരും അല്ലല്ലോ ‘

‘ഹഹ , അങ്ങനെ വലിക്കാറൊന്നുല്ലടോ , ദിവസം കൂടി പോയാൽ മൂന്നെണം  ,ചില ദിവസ്സങ്ങളിൽ തീരെ ഇല്ല ‘

‘എന്തേലും ആക്ക് , നിങ്ങളുടെ ജീവിതം ‘അവൾ പറഞ്ഞു 

‘അത് വിട് ,ഇപ്പൊ തത്കാലം നിർത്താൻ പ്ലാൻ ഇല്ല. കല്യാണം കഴിയട്ടെ ശേഷം നോക്കാം .

‘ആ ‘ അവൾ ഞാൻ പറഞ്ഞത് മൈൻഡ് ചെയ്തില്ല 

‘അല്ലടോ , നീ എങ്ങനെ ഇവിടെത്തി ‘ അവൾ റൂമിൽ എത്തിയതിനെ കുറിച്ച്    എനിക്ക് അപ്പോളാണ് ഓര്മ വന്നത് .

‘അതൊക്കെ ഞാൻ ഇങ്ങെത്തി ‘ അവൾ ഒന്ന് വെയ്റ്റ് ഇട്ടു പറഞ്ഞു .’ ഈ ഹോട്ടൽ  ഇന്നലെ എനിക്ക് കാണിച്ചു തന്നിരുന്നില്ലേ,ഞാൻ നടന്നിങ്ങു പോന്നു ‘

‘ആ ,അടിപൊളി . വാ ഉള്ളിലേക്ക് ഇരിക്കാം’ഉള്ളിൽ കയറി ഡോർ അടച്ചു . ‘അല്ലടോ നീ എന്തേലും കഴിച്ചതാണോ’

‘കാര്യായിട്ട് ഒന്നും കഴിച്ചില്ല , ക്യാന്റീനിൽ നിന്ന് വൈകിട്ട് ഒരു ബർഗറും ജ്യൂസും കുടിച്ചു ‘

‘അപ്പൊ വിശക്കുന്നില്ലേ ‘

‘ഹെയ് , വിശക്കുന്നൊന്നുല്ല , ഹരിയേട്ടൻ കഴിച്ചോ ‘

‘ഇല്ല , എണീറ്റ് കഴിക്കാം എന്ന് കരുതി കിടന്നതാ, പക്ഷെ ലേറ്റ്  ആയില്ലേ ‘ ഞാൻ പറഞ്ഞു 

‘ഉം ‘ അവൾ റൂമിലെ ഇന്റീരിയൽ ഡെക്കറേഷൻസ് എല്ലാം  നോക്കി കാണുകയായിരുന്നു  ‘നല്ല റൂം ,നല്ല കളർ കോമ്പിനേഷൻ ‘

‘അതെ,’ ഞാൻ തലയാട്ടി 

‘പറ , എന്താ പരിപാടി ‘

‘എന്ത് പരിപാടി , രണ്ടെണ്ണം അടിച്ചു ഭക്ഷണം കഴിച്ചു  കിടന്നുറങ്ങണം ‘

‘ഓഹോ ,നല്ല പരിപാടി ആണല്ലോ , അപ്പൊ ഫുഡ് എവിടന്നാ  കഴിക്കുക ‘ അവൾ സംശയം ചോദിച്ചു

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *