❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ] 1470

വാരണം ആയിരം

Vaaranam Aayiram | Author : Kuttettan

 

‘ചന്തൂ, ഇച്ഛമ്മായിയാ’രാവിലെ വന്ന കോളാണ് ചന്തുവെന്ന ചന്ദ്രശേഖർ മേനോനെ ഉണർത്തിയത്. പതിവു ജോഗിങ് കഴിഞ്ഞ്, ജഗജിത് സിങ്ങിന്റെ ഗസലിലേക്കൂളിയിട്ട് അൽപനേരം ധ്യാനനിമഗ്‌നനായി ഇരിക്കുമ്പോഴായിരുന്നു തറവാട്ടിൽ നിന്നുള്ള ആ കോൾ.
ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ.

‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ സ്വരം ഒഴുകിയെത്തി.

‘എനിക്കാരോടും പിണക്കല്യ അമ്മായീ, പറഞ്ഞോളൂ.’ ചന്തു അവരോടു പറഞ്ഞു.

‘മോനേ മായേടെ കല്യാണാ..എടുപിടീന്നങ്ങട് നടത്ത്വാ, നീയ് എത്തണം.ഭാര്യേം മോനേം ഒക്കെ കൂട്ടി വാടാ എത്ര കാലമായി നിന്നെയൊന്ന് കണ്ടിട്ട്. ഞങ്ങളെയൊക്കെ മറന്നോ നീയ്.’

ഫോൺ പൊടുന്നനെ കട്ടായി.

ഓർമകളുടെ ന്യൂറോണുകൾ ഇരച്ചു കയറിയതുകൊണ്ടാകണം, ചന്തുവിനു കൈകാലുകൾ തളരുന്നതു പോലെ തോന്നി. കസേരയിലേക്ക് ഇരുന്നു.ആ ഇരിപ്പും കണ്ടുകൊണ്ടാണ് മാനസി അരികിലേക്കെത്തിയത്.അവളുടെ കൈയിൽ ആവി പറക്കുന്ന ഒരു ചായക്കപ്പുണ്ടായിരുന്നു.

‘എന്തേ ഇങ്ങനെയിരിക്കണേ ഇന്നാ ചായ കുടിക്ക്.’ അവനു നേരെ ചായ നീട്ടി മാനസി പറഞ്ഞു.

‘അയ്യോ എന്തു പറ്റി ചന്തൂ,’ അവൾ അരികിലേക്ക് ഇരുന്നു. ചന്തു വിയർക്കുന്നുണ്ടായിരുന്നു. തന്റെ വിലകൂടിയ സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ വിയർപ്പു തുടച്ചുകൊടുത്തു.

‘തറവാട്ടിൽ നിന്നു ഫോൺകോൾ. മായയുടെ കല്യാണായീന്ന്. നമ്മളോടു ചെല്ലാൻ പറഞ്ഞിരിക്കണു അമ്മായി.’ അവൻ അവളുടെ നേരെ നോക്കി പറഞ്ഞു.

‘ഏത്, ആ ചൊവ്വാദോഷ് മൂലം കല്യാണം മുട്ങ്ങിയ കുട്ടീണോ’ മാനസി അവനോടു ചോദിച്ചു.

മാനസിയുടെ മുറിമലയാളം കേട്ട് ചന്തുവിനു ചിരിപൊട്ടി. അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും.
പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു.
അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും.
രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.

152 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️❤️
    Vibe vibe
    Super
    adipoli

    Vaaranam ayiram ??

  2. Katha yum varnan ayiram feel

  3. ?Super cute????

  4. Polippan feel oh

  5. വൗ, സൂപ്പർ സൂപ്പർ,,,,, പൊളിച്ചുട്ടാ കഥ

  6. ഉഫ് പൊളിച്ചു. കർമ ഈസ്‌ ഭൂമേറാങ് എന്നാണല്ലോ, രാഗിണി ചെയ്തതിനു അവൾക്ക് കിട്ടി.
    സ്ത്രീയുടെ വ്യത്യസ്തമായ രണ്ട് പര്യായം കണ്ട്.നാടുവിട്ടു ബോംബയിൽ പോയി ശരകോടീശ്വരനായി തിരിച്ചു വരുന്നത് ഒരു ക്ലീഷ് ആണെങ്കിലും ഈ കഥക്ക് ചേരുന്നുണ്ട്.
    ഇഷ്ടം ❣️❣️❣️❣️
    പിന്നെ ഒരു എഴുത്തിനെ അതിന്റെ പൂർണത്തിലെത്തിക്കാൻ എഴുത്തുകാരനു സാഹചര്യം ചിലപ്പോൾ അനുകൂലമായിരിക്കണമെന്നില്ല. എന്നാലും കഴിയുമെങ്കിൽ വൃന്ദാവനം പൂർത്തിയാക്കണം

    1. കുട്ടേട്ടൻ

      പ്രേമകഥകൾ പൊതുവെ ഒരു ക്ളീഷേ ആണല്ലോ സുഹൃത്തേ.
      നന്ദിയുണ്ട് വായിച്ച അഭിപ്രായം രേഖപ്പെടുത്തിയതിൽ.

  7. വളരെ വളരെ ഇഷ്ടായി mr.

    രാഗിണി ആവൾക് കിട്ടേണ്ടത് കിട്ടി. ഞാൻ വിചാരിച്ചു അവൻ ആവൾക് പണം നൽകി സമ്മാനിക്കും എന്നു.

    അതില്ലാത്തത് നന്നായി, ആവൾക് ഏതായാലും പണിയെടുത്ത ജീവിക്കട്ടെ

    1. കുട്ടേട്ടൻ

      അതെ അതെ
      പണിയെടുത്ത് ജീവിക്കട്ടെന്നെ

  8. കുട്ടേട്ടാ….അടിപൊളി….????????

    ചന്തു… ഇഷ്ട്ടായി അവനെ…..

    രാഗിണി ക്ക് അങ്ങനെ വേണം അവന്റെ സ്നേഹം മനസിലാക്കിയില്ല…

    മാൻസി ???

    ഗംഭീരമായിരുന്നു….കുറച്ച് പേജിൽ ഒരു ജിവിതം…..??

    under world ഡോൺ എന്തൊക്കെ കാണണം…

    1. കുട്ടേട്ടൻ

      നന്ദിയുണ്ട് സിദ്,
      കഥ വായിച്ച് ആത്മാർഥമായി ഒരു കമന്റ് തന്നതിന് എല്ലാ നന്ദിയും.

  9. Kazhinja kurachunalukalaay njn valland down aayirunnu..
    ivide manassinu sugham tharunna ekadhesham ella kadhayum njn munne vaayichu kazhinjirunnu.. Puthiyathaayitt onnum manassin aa sugham tharaandaayi.. Vallaathoru uneasy feeling aayirunnu..Oduvil kazhinja 4-5 divasaayi oru kadha polm vaayikkandaay..
    Ennaal Inn Maanasiyudeyum✨️ Chandhuvinteyum✨️ roopathilvannu manass nirachathinu orupaadunanni kuttetta❤️

    സ്നേഹത്തോടെ ശ്രീ ?

    1. കുട്ടേട്ടൻ

      അച്ചോടാ,
      എന്നിട്ട് ഇപ്പോ ഡൌൺ ഫീലിംഗ്സ് ഒക്കെ മാറിയോ. വിഷമിക്കേണ്ട ബ്രോ എല്ലാം ശരിയാകും.

  10. ഒരു മൂവി കണ്ട ഫീൽ വായനക്കാരിൽ എത്തിക്കാൻ താങ്കൾക്ക് സാധിച്ചു…ഇനിയും എഴുത്തുമെന്നു പ്രതീഷിക്കുന്നു.

    1. കുട്ടേട്ടൻ

      നന്ദി sonu

  11. വേട്ടക്കാരൻ

    കുട്ടേട്ടാ,ഗംഭീരമായിട്ടുണ്ട്.സൂപ്പർ.രാഗിണിക്ക് അങ്ങനെ തന്നെ വേണം.നമ്മുടെ ചന്തുവിനെ മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോ…ഒരുകണക്കിന് അതും നന്നായി.അതുകൊണ്ടാണല്ലോ നമ്മുടെ മാനസി കൊച്ചിനെ ചന്തുവിന് കിട്ടിയത്.

    1. കുട്ടേട്ടൻ

      അതെ അതെ.
      ഒരുപാട് പുഴകൾ കടന്നാകും ചിലപ്പോൾ കടൽ എത്തുന്നത്

  12. ഹ.. അന്തസ് പകരം വീട്ടണമെങ്കിൽ ഇങ്ങനെ വേണം ?.

  13. E story ke munne oru clg stry ezhuthile avlde room le ariyandeitta condom edkan pokumbol pokkana adhe nthayii

    1. കുട്ടേട്ടൻ

      ഞാൻ എഴുതിയതല്ല ശരത്തെ

  14. Supar thakarthu thimirthu kidukki eniyum ethu polathe katha ezuthanam

  15. Super ayitundd kutteta
    Nalla story..
    Pinne ellarum chothikunna pole aa vrindhavanam oru part eyuthi nirthan patto pattumenkile onhe eyuthanam
    Pattumenkile mathram eyuthiyalle mathii….
    ❤️❤️❤️❤️

    1. കുട്ടേട്ടൻ

      വൃന്ദാവനം ആലോചിക്കാം

  16. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന മാന്ത്രികൻ

    1. കുട്ടേട്ടൻ

      വൗ, ഇഷ്ടായിട്ടോ ഈ കമന്റ്.

  17. Ufff ഒത്തിരി ഇഷ്ടപ്പെട്ടു കുട്ടേട്ടന്റെ stories ഇല്‍ ഇതാണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത്

  18. Are Vaah……..

  19. Excellent story
    Brindhavanam appol varum

  20. ❤️❤️❤️❤️❤️.. ഇത് തീരുമോ അതോ തുടർക്കഥ ആണോ എന്ന ആശയക്കുഴപ്പത്തിൽ ആണ് വായന തുടങ്ങിയത്. അടിപൊളി. നിങ്ങളുടെ എഴുത്ത് എല്ലാം ഒന്നിനൊന്നു മെച്ചം. പക്ഷേ പേടി ആണ്. അങ്ങനെ ഒരു ദിവസം കാണാതെ പോകും. ഇത് ഇവിടെ തീർന്നതിൽ ഭയങ്കര ആശ്വാസം. ബാക്കി പകുതി വെച്ചേക്കുന്ന കഥകൾ കൂടെ ഒന്ന് പരിഗണിക്കണം. കഥകളിൽ എഴുതുന്ന Shivathandavam ഇതിലെ വൃന്ദാവനം.(ഇതിന് തുടർച്ച ഉണ്ടാവില്ല എന്ന് പറഞ്ഞത് ഓർക്കുന്നു) any hope? . Shivathandavam onnu finish ചെയ്തൂടെ?

    കഥ poli aanu ❤️❤️❤️❤️

    1. കുട്ടേട്ടൻ

      കഥകൾ എന്ന സൈറ്റിൽ നിങ്ങളുടെ കമന്റ് വായിച്ചാണ് കയറി നോക്കിയത്.
      അതിൽ എഴുതുന്ന കുട്ടേട്ടൻ ഞാൻ അല്ല. ശിവ താണ്ഡവം ഞാൻ എഴുതിയത് അല്ല.
      വൃന്ദാവനം ഞാൻ എഴുതിയത് ആണ്‌. തുടർച്ച ഞാൻ ആലോചിക്കുന്നുണ്ട്. എഴുതുന്നുണ്ടേൽ അറിയിക്കാം.

      1. ഇഷ്ട്ടം ബ്രോ. ഇനിയും ഇതേപോലെ നന്നായി എഴുതാൻ സാധിക്കട്ടെ അതൊക്കെ വായിക്കാൻ ഞങ്ങൾക്കും pattatte. ❤️

  21. ശിവതാണ്ഡവം നിർത്തിയോ onne replay tharo

    1. കുട്ടേട്ടൻ

      Sivathandavam njan ehuthiyathalla bro. Vere etho kuttettana

  22. bro ingale vrindhavanam ezhutilene urapaano .nalloru kadha ayyirunu rasam pidich vanapol nirthi kalanjhu

  23. വൃന്ദാവനം അവസാന ഭാഗം ആയി എഴുതമോ

    1. കുട്ടേട്ടൻ

      Nokkatte. Njan ariyikkkam

Leave a Reply

Your email address will not be published. Required fields are marked *