❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ] 1449

വാരണം ആയിരം

Vaaranam Aayiram | Author : Kuttettan

 

‘ചന്തൂ, ഇച്ഛമ്മായിയാ’രാവിലെ വന്ന കോളാണ് ചന്തുവെന്ന ചന്ദ്രശേഖർ മേനോനെ ഉണർത്തിയത്. പതിവു ജോഗിങ് കഴിഞ്ഞ്, ജഗജിത് സിങ്ങിന്റെ ഗസലിലേക്കൂളിയിട്ട് അൽപനേരം ധ്യാനനിമഗ്‌നനായി ഇരിക്കുമ്പോഴായിരുന്നു തറവാട്ടിൽ നിന്നുള്ള ആ കോൾ.
ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ.

‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ സ്വരം ഒഴുകിയെത്തി.

‘എനിക്കാരോടും പിണക്കല്യ അമ്മായീ, പറഞ്ഞോളൂ.’ ചന്തു അവരോടു പറഞ്ഞു.

‘മോനേ മായേടെ കല്യാണാ..എടുപിടീന്നങ്ങട് നടത്ത്വാ, നീയ് എത്തണം.ഭാര്യേം മോനേം ഒക്കെ കൂട്ടി വാടാ എത്ര കാലമായി നിന്നെയൊന്ന് കണ്ടിട്ട്. ഞങ്ങളെയൊക്കെ മറന്നോ നീയ്.’

ഫോൺ പൊടുന്നനെ കട്ടായി.

ഓർമകളുടെ ന്യൂറോണുകൾ ഇരച്ചു കയറിയതുകൊണ്ടാകണം, ചന്തുവിനു കൈകാലുകൾ തളരുന്നതു പോലെ തോന്നി. കസേരയിലേക്ക് ഇരുന്നു.ആ ഇരിപ്പും കണ്ടുകൊണ്ടാണ് മാനസി അരികിലേക്കെത്തിയത്.അവളുടെ കൈയിൽ ആവി പറക്കുന്ന ഒരു ചായക്കപ്പുണ്ടായിരുന്നു.

‘എന്തേ ഇങ്ങനെയിരിക്കണേ ഇന്നാ ചായ കുടിക്ക്.’ അവനു നേരെ ചായ നീട്ടി മാനസി പറഞ്ഞു.

‘അയ്യോ എന്തു പറ്റി ചന്തൂ,’ അവൾ അരികിലേക്ക് ഇരുന്നു. ചന്തു വിയർക്കുന്നുണ്ടായിരുന്നു. തന്റെ വിലകൂടിയ സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ വിയർപ്പു തുടച്ചുകൊടുത്തു.

‘തറവാട്ടിൽ നിന്നു ഫോൺകോൾ. മായയുടെ കല്യാണായീന്ന്. നമ്മളോടു ചെല്ലാൻ പറഞ്ഞിരിക്കണു അമ്മായി.’ അവൻ അവളുടെ നേരെ നോക്കി പറഞ്ഞു.

‘ഏത്, ആ ചൊവ്വാദോഷ് മൂലം കല്യാണം മുട്ങ്ങിയ കുട്ടീണോ’ മാനസി അവനോടു ചോദിച്ചു.

മാനസിയുടെ മുറിമലയാളം കേട്ട് ചന്തുവിനു ചിരിപൊട്ടി. അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും.
പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു.
അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും.
രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.

151 Comments

Add a Comment
  1. ?സിംഹരാജൻ

    Kuttan❤?,
    Story oru rekshaymilla ororuthare manussilakkan kazhivillankil avasanam avarude kaalkkezhil varum ennullathinu pakka oru revenge aanithu…allankilum kozhikalokke nokkiyal 2,3 line okke on the spot set aanu…real aaytt poyal onnenkil snehichavar udane marikkum allankil avarokke kanda bhagm nadikkilla ithanu lokham….
    Thanks for a wonderful story
    ❤?❤?

  2. Ocean World 3യുടെ comment boxൽ നിന്നാണ് ഈ കഥയെ പറ്റി അറിഞ്ഞത്. അപ്പോ തന്നെ ഇരുന്നു വായിച്ചു.

    Uff അടിപൊളി കഥ..!???

    ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു.

    ❤️❤️❤️

    1. ഞനും ???????

  3. ഇങ്ങക്ക് എന്താ കുട്ടേട്ടാ OSCAR ഒന്നും കിട്ടാത്തെ…………
    എന്റെ ലൈഫ് ൽ ഞാൻ ഇതുപോലെ ഒരു കഥ വായിച്ചിട്ടില്ല………..

    ഇജ്ജാതി……..???????????????????????????????

  4. ഇങ്ങക്ക് എന്താ കുട്ടേട്ടാ OSCAR ഒന്നും കിട്ടാത്തെ…………
    എന്റെ ലൈഫ് ൽ ഞാൻ ഇതുപോലെ ഒരു കഥ വായിച്ചിട്ടില്ല………..

    ഇജ്ജാതി……..???????????????????????????????

  5. ഇനിയും വരും ഞാൻ പ്രണയമേ
    കാലം ഉള്ളിടത്തോളം

    ഓരോ രാത്രിയും ഞാൻ
    നിൻ വരവിനായി കാത്തിരുന്നു

    കാലവും ലോകവും മാറി
    ഞാൻ മാത്രം മാറിയില്ല

    ഇന്നും എപ്പോഴും എന്നും ഞാൻ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    കുട്ടേട്ട super …

    ഒരു അടിപൊളി feel ആയിരുന്നു കഥ വായിച്ചപ്പോൾ…

    സ്നേഹം മാത്രം???

  7. Ejjathi story??

  8. ചെകുത്താൻ

    എന്റെ പൊന്നൂ മുത്തുമണിയെ ഞാൻ ഈ കഥ വായിച്ചു അങ്ങ് ഇല്ലാണ്ടായി ഹോ എന്നാലും എങ്ങനെ സാതിക്കുന്നട ഊവ്വേ pwoli എന്ന് പറഞ്ഞ pwoli ഹോ ആ ഒരു ഫീൽ വേറെ ലെവൽ ആണ് നീ ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കയ്യിന് കരുത്ത് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു

    എന്ന് സ്വന്തം ചെകുത്താൻ

  9. Kuttettan evide undenkil enikk replay tharannam…bro vrindhavanam enna kadhayude 4 part eppo varum

  10. എൻറെ പൊന്നടാവേ നി മുത്താണ്… ഇതിനും നല്ലൊരു ഫീൽ സ്റ്റോറി ഈ അടുത്ത് വായിച്ചിട്ടില്ല ..

  11. നല്ലവനായ ഉണ്ണി

    Vrindhavanam 4 cheyamo. It’s a request

  12. Level story
    Kidu
    Yadhartha sneham thirichariyan pattathe pokunnathe oru shapam thanne ane
    Viddikal athe thiraskarikum

  13. നല്ല ഫീൽ ഉണ്ടായിരുന്നു. പൊളിച്ച്

  14. കുട്ടേട്ടൻ

    Thank you

  15. സ്ലീവാച്ചൻ

    ഗംഭീരം, അതിഗംഭീരം. സംഭവം കുറച്ച് ക്ലീഷേ ആണെങ്കിലും വായിച്ചിരിക്കാൻ വല്ലാത്ത രസം. ഒരു സിനിമാ ഫീൽ ഉണ്ട്.
    നന്ദി ഇത് പോലെ ഒരു കഥ തന്നതിന്.

  16. കട്ടേട്ടാ…

    WHat a story man…

    ഒരു പഴയ മലയാളം സിനിമ കാണുന്ന പോലെ ആയിരുന്നു… ഒരു ദാദ ഫിലിം…
    എസ്ട്ര ഓർഡിനറി മോനെ…

    ഒരു ഇൻസ്പ്രഷൻ സ്റ്റോറി ലൈൻ… ചന്തുവിന്റെ ജീവിതം ഒരുപാട് വേദന നൽകി…

    പഠിപ്പ് നിർത്തി ജോലി ചെയ്തവൻ…
    അന്നൊക്കെ അവൾക്ക് അവൻ പ്രിയൻ…
    എന്നാൽ അവൾ ഉയരങ്ങളിലേക്ക് പോകുമ്പോൾ താഴെ നിൽക്കുന്ന ചന്തു വെറും ചണ്ഡാളൻ…

    അവളുടെ പെരുമാറ്റം നല്ല വിഷമം ഉണ്ടാക്കി…

    ഒരുപക്ഷേ ഇന്നത്തെ വേദന നാളത്തെ സന്തോഷം ആകാം…

    ആ കള്ളക്കടത്ത് സീൻ ഒക്കെ ഒരേ മാസ്സ്… ഭാഷ പടം കാണുന്ന പോലെ…

    മാനസി…
    ശരിയായ പ്രണയം..
    ഒരു പക്ഷെ രാഗിണി ആദ്യ പ്രണയം ആവാം…

    ചന്ദുവിന് അവളെ മറക്കാൻ കഴിയില്ലായിരിക്കാം…

    പക്ഷെ 1000 ജന്മം കഴിഞ്ഞാലും മാനസിയോളം വരില്ല ആരും…

    കഥ ഒരുപാട് ഇഷ്ട്ടയി…
    മനസ്സിനെ നന്നായി സ്പർശിച്ചു…

    സ്നേഹത്തോടെ
    Demon king

    1. കുട്ടേട്ടൻ

      സ്നേഹം ഡെമോൻ
      പഴയ ചില മലയാള ചിത്രങ്ങൾ ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.
      അഭിമന്യു പോലൊക്കെ.
      എന്റെ മറ്റു കഥകളും വായിച്ച ഇതുപോലുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

    2. കുട്ടേട്ടൻ

      സ്നേഹം ഡെമോൻ
      പഴയ ചില മലയാള ചിത്രങ്ങൾ ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.
      അഭിമന്യു പോലൊക്കെ.
      എന്റെ മറ്റു കഥകളും വായിച്ച ഇതുപോലുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

  17. Dear Kuttettan,
    It is a masterpiece… Wonderful story.
    Congratulations
    Gopal

    1. കുട്ടേട്ടൻ

      Thank you gopal

  18. പൂർണം, സമ്പൂർണം… മനസ്സും കണ്ണും നിറച്ചു… പറയാൻ വാക്കുകൾ ഇല്ല… സ്ഥിരം ക്ലിഷേ ആയ നാട് വിട്ടു ഓട്ടവും മുംബൈ അധോലോകവും ക്ലിഷേ ആയി തോന്നിയില്ല… കുട്ടേട്ടന്റെ എഴുത്തിന്റെ അതുല്യ പ്രഭ ഒന്ന് കൊണ്ട് മാത്രമാണ് അത്… ഈ story മിസ്സ്‌ ആയിരുന്നേൽ വലിയ നഷ്ടം ആയേനെ… thanks a lot ❤️

    1. കുട്ടേട്ടൻ

      പ്രിയപ്പെട്ട ജീവൻ
      നന്ദിയുണ്ട്, ഒരുപാട്

  19. വിഷ്ണു?

    തുടക്കം മുതൽ ഏകദേശം ഒരു പകുതി വായിച്ച ഞാൻ കരഞ്ഞില്ല എന്നെ ഒള്ളു??..എന്നാല് പിന്നെ അങ്ങോട്ട് ഉണ്ടല്ലോ…??

    എന്റെ പൊന്നു കുട്ടേട്ടാ..എന്താ പറയുക..ഇതൊക്കെ ആണ് ഒരു ചെറുകഥ എന്ന് പറയുന്നത്..തുടക്കം മുതൽ അവസാനം വരെ ഒരു തരി ലാഗ് ഇല്ലാതെ മുഴുകി ഇരുന്നു പോയി..പിടിച്ച് ഇരുത്തി കളഞ്ഞു നിങ്ങൾ….

    ചില കഥകൾ വായിച്ചു കുറച്ച് നാൾ കഴിയുമ്പോൾ അതിന്റെ പേര് പോലും മറന്ന് പോയെന്ന് വരാം..എന്നൽ ചില കഥാപാത്രത്തെ ഒരിക്കലും മറക്കാൻ സാധ്യത ഇല്ലാ..അതുപോലെ വായിച്ച പല കഥയിലെ ഒരുപാട് കഥാപാത്രങ്ങൾ ഇൗ മനസ്സിൽ ഉണ്ട്.മാനസിയും അതേപോലെ എന്റെ മനസ്സിൽ കാണും.എനിക്ക് അവളെ അത്ര അധികം ഇഷ്ടമായി❤️.അവസാന ഭാഗം ഒക്കെ ആയപ്പോ ചെറിയ ചില സംശയങ്ങൾ ഒക്കെ ഒഴിച്ചാൽ അവള് തന്റെ പാതിയെ സ്നേഹിക്കുന്നത് ഒക്കെ ഒരിക്കലും മറക്കും എന്ന് തോന്നുന്നില്ല?♥️

    അവസാനം ഒക്കെ വായിച്ചപ്പോ നമ്മുടെ രാഗിണിയോട് ചെറിയ സഹധാപം ഒക്കെ തോന്നി… എങ്കിലും ആദ്യം അവള് കാണിച്ചത് മറക്കില്ല..
    പണ്ടത്തെ കാര്യമൊക്കെ ഓർക്കണം..അതും ഓർത്തു അവനെ തന്നെ കല്യാൺ കഴിക്കണം എന്ന് ഒന്നും ഞാൻ പറയില്ല.പരസ്പരം സ്നേഹം ഇല്ലാതെ കല്യാണം കഴിച്ചിട്ട് എന്ത് കാര്യം. എന്നാലും കേരളത്തിൽ നിന്ന് അവളുടെ ഇഷ്ടം മാത്രം കണക്കിലെടുത്ത് അവിടെ വരെ ചെന്ന ഒരു ആളെ,അവള് വെറും ഒരു വല്യകാരൻ എന്ന് പറഞ്ഞത് സഹിച്ചില്ല.. ആ ഒരൊറ്റ സീൻ കൊണ്ട് അവളോട് ഉള്ള എല്ലാ സ്നേഹവും ഇല്ലണ്ടായി?.അത് കഴിഞ്ഞ് വീട്ടിൽ വന്നു പറയുന്നത്.. കാള എന്നൊക്കെ വിളിക്കുന്നത്…ശെരിക്കും സങ്കടം ആയി??

    ഇൗ കഥയിൽ ആ കസ്റ്റംസ് കാരു പിടിക്കാൻ വരുന്ന സീൻ ഞാൻ വല്ലാത്ത പേടിയോടെ ആണ് വായിച്ചതും..വെറും ഒരു റിവോൾവർ കൊണ്ട് അവന് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു.പക്ഷെ അവിടെ കാണിച്ച സംഭവം കുടുക്കി?..പിന്നീട് അതേ തോക്ക് തന്നെ അവനെ രക്ഷിച്ചത്..അതും ശേരിക് ട്വിസ്റ്റ് ആയിരുന്നു?❤️

    എന്തൊക്കെ പറഞ്ഞാലും നമ്മളെ കളിയക്കിയവരുടെ മുന്നിൽ വിജയിച്ച് കാണിച്ച് കൊടുക്കുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്..Gucci,RR,kareena യെ pole ഉള്ള ഒരു ഭാര്യയും എല്ലാം കൂടെ ആയി പഴയ തറവാടിന്റെ മുന്നിൽ വന്നു ഇറങ്ങുന്ന ആ സീൻ ഉണ്ടല്ലോ…അതാണ് എന്റെ മനസ്സിൽ ഇപ്പോഴും തങ്ങി നില്കുന്നത്??.

    രണ്ട് ദിവസം ആയി ഇൗ കഥ വായിക്കാൻ വിചാരിച്ച് ഇരിക്കുന്നു.ഇപ്പോളാണ് ഒന്ന് വായിക്കാൻ സാധിച്ചത്.ഇത് വിട്ടുകളഞ്ഞ് എങ്കിൽ ഒരു നഷ്ടം ആയേനെ..

    എനിക്ക് ഒരുപാട് ഇഷ്ടമായി..വളരെ വളരെ മനോഹരമായ കഥ..തുടക്കം വായിച്ചപ്പോ ഒരു തേപ്പ് ആണെന്ന് ഓർത്തു..പക്ഷെ അതിനും അപ്പുറം എന്തൊക്കെയോ ആണ് കിട്ടിയത്..
    ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.
    പിന്നെ ഒരു സംശയം..അഡ്മിൻ കുട്ടേട്ടൻ ആണോ ഇത്???

    ഒരുപാട് സ്നേഹത്തോടെ♥️♥️

    1. കുട്ടേട്ടൻ

      പ്രിയ വിഷ്ണു,
      ഞാൻ 2 ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും ഈ സ്റ്റോറിയുടെ കമന്റ് സെക്ഷൻ നോക്കിയത്.
      താങ്കളുടെ കമന്റ് ഇപ്പോഴാണ് കണ്ടത്.
      പണ്ട് ഞാൻ കുറച്ചു കഥകൾ എഴുതിയിട്ടുണ്ട്. പലരും നല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റു പല എഴുത്തുകാർക്കും കിട്ടുന്നത് പോലെയുള്ള വലിയ ആപഗ്രതന സ്വഭാവമുള്ള കമന്റുകൾ എനിക്ക് കിട്ടിയിട്ടില്ലായിരുന്നു.
      ഏതായാലും ഈ കതയ്ക്ക് താങ്കൾ ഉൾപ്പെടെ കുറെ സ്നേഹിതർ അത്തരം അഭിപ്രായങ്ങൾ nalki. ഈ കമന്റിന്റെ വലിപ്പം കണ്ടാൽ തന്നെ അറിയാം താങ്കൾ പൂർണമാനസ്സോടെ വായിച്ച നൽകിയതാണെന്നു.
      വളരെ ഇഷ്ടം aayi

      1. വിഷ്ണു?

        സ്നേഹം ?

  20. Mr കുട്ടേട്ടൻസ്…. ????. ലളിതം മനോഹരം… Pinne ആ ഫിലിം ഡയലോഗ്.. are vaa.. ?

  21. മാനസി ???❤️

    അവളാണ് പെണ്ണ്, Divine Love ???

    ഹോ, വാട്ട്‌ എ ക്യാരക്ടർ, വീണു പോയി മോനെ ഞാൻ ???

    എന്റെ പൊന്നു കുട്ടേട്ടാ, ഒരു രക്ഷേം ഇല്ലാട്ടോ, ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, ഈ കഥ ഞാൻ 2 മണിക്കൂർ മുൻപ് വായിച്ചു തുടങ്ങിയപ്പോൾ തേപ്പ് കഥയാകും പാസ്റ്റിൽ എന്ന് കരുതി സ്കിപ് ചെയ്യാൻ പോയതാ, ഹോ, ഒരു ദുർബല നിമിഷത്തിൽ വായിച്ചു പോയി, ആ നിമിഷത്തെ ഓർത്തു ഞാൻ സന്തോഷിക്കുന്നു ??❤️

    രാഗിണി മോളെ എന്ത് പേരിട്ടത് വിളിക്കണം എന്ന് എന്നോട് ചോദിച്ചാൽ, ചെലപ്പോ കൂടി പോകും, അതുകൊണ്ട് ആ ഡാഷ് മോളെ പറ്റി ഒന്നും പറയുന്നില്ല, വലിച്ചു കീറാൻ ഉള്ള ദേഷ്യം ഒണ്ട് എനിക്ക് അവളോട്, പക്ഷെ അവൾക്ക് കിട്ടേണ്ടത് കിട്ടി ????

    മാനസി, അവളെ പറ്റി ഞാൻ എങ്ങനെയാണു വർണിക്കണ്ടേ, ഹോ, ഇല്ല എനിക്ക് ഒന്നും പറയാൻ ഇല്ല, സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഒറപ്പ് ഇല്ലാഞ്ഞിട്ട് കൂടി സ്വാന്തനം ആഭരണങ്ങൾ കൊടുത്ത് ഒരാൾ രക്ഷപെട്ടോട്ടെ, അല്ലെങ്കിൽ തന്റെ കൂട്ടുകാരൻ അല്ലെങ്കി ഒരു പരിചയക്കാരൻ രക്ഷപെട്ടോട്ടെ എന്ന് കരുതിയ ആ മനസ്സുണ്ടല്ലോ, അതു പ്രൈസ്ലെസ് ആണ്, യു കാണ്ട് ബൈ ദാറ്റ്‌ ഹാർട്ട്‌ ????

    വിദ്യാഭ്യാസം ഇല്ലന്ന് പറഞ്ഞു പുച്ഛിച്ചവളുടെ മുൻപിൽ റോൾസ് റോയിസും കാറും, ഗുച്ചി ക്ലോത്തിങ്ങ്സും, പിന്നെ കരീന കപൂറിനെ പോലത്തെ ഒരു ഭാര്യയുമായി വന്നു നിന്നവൻ, നീ ജയിച്ചടാ മുത്തേ, നീ ജയിച്ചു കാണിച്ചു കൊടുത്തു, ഒടുവിൽ അവൾക്ക് ജോലി വേണേൽ അതും തന്റെ ദാനം, ഹോ ഇതൊക്കെ പോരെ 10 വർഷം മുൻപ് അനുഭവിച്ച ആ വേദനക്ക് പകരമായി ????

    ചന്ദുവിനെ തോല്പിക്കാൻ ആകില്ല മക്കളെ ??⚡️

    ഹോ, ഇടിവെട്ട് കഥ, മാനസിയെ ഞാൻ ഒരിക്കലും മറക്കില്ല, മറാകില്ലന്നു പറഞ്ഞാൽ മറക്കില്ല, ഇനി അടുത്ത ജന്മത്തിൽ അല്ല, ഒരു ആയിരം ജന്മങ്ങൾ അവര് ഒന്നിച്ചു ജീവിക്കും, അതിനു ഒരു രാഗിണി പുന്നാര മോൾക്കും ഒന്നും ചെയ്യാൻ ഒക്കില്ല, ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌ ബിച്ച് ???

    എന്റെ കുട്ടേട്ടാ, ഞാൻ ഇനി നീട്ടുന്നില്ല, ഇനിയും ഇതുപോലെ മാസ്റ്റർപിസ് സ്റ്റോറീസ് ആയി വരണം, ഞാൻ കാത്തിരിക്കും ??❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. കുട്ടേട്ടൻ

      ഒരുപാട് സ്നേഹം രാഹുലെ.
      നമ്മുടെ ചുറ്റിനും ഉണ്ട് റാഗിണിമാരും മനസ്സിമാരും. രാഗിണി ആണ്‌ കൂടുതൽ എന്നേയുള്ളൂ.
      രാഗിണി പക്ഷെ പൂർണമായും കുറ്റക്കാരി അല്ല. ആർക്കും സംഭവിക്കാവുന്ന തെറ്റുകൾ. അവൾക്കും തെറ്റ് സംഭവിച്ചു. തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി.
      ഇനിയും കഥകൾ എഴുതുമെന്നു ഉറപ്പ് തരുന്നു. വായിച്ച ഇത് പോലെ തന്നെ അഭിപ്രായം പറയണം.
      ഒരുപാട് ഇഷ്ടമായി.
      കുട്ടേട്ടൻ

      1. അവള് കുറ്റക്കാരി തന്നെയാ, ജീവന് തുല്യം സ്നേഹിക്കുന്ന ഒരുത്തനെ വിട്ടു ഇന്നലെ കണ്ടവന്റെ ഒപ്പം പോയി, വന്ന വഴി മറക്കരുതെന്ന് പറയാറില്ലേ, അതവളുടെ കൂട്ടാക്കിയില്ല, പുതിയ സ്ഥാലം പുതിയ ആളുകൾ, അതിനനുസരിച്ചു മാറുന്നതിൽ തെറ്റില്ല, പക്ഷെ അതിനൊക്കെ ഒരു ലിമിറ് ഒണ്ട്, ഐ സ്റ്റിൽ ഹേറ്റ് ഹെർ സൊ ബാഡ്‌ലി ?

        പിന്നെ വേറെ ഒരു കാര്യം പറയാൻ മറന്നു, എനിക്ക് ചന്തു മാനസിയെ കാണുന്നതും, അവരുടെ അവിടുത്തെ അടുപ്പം, ജീവിതം ഒക്കെ, ലാലേട്ടന്റെ അഭിമന്യു എന്നാ സിനിമ ഓർമപ്പെടുത്തി, ഹോ ആ സെയിം ഡെപ്ത്തിൽ ഉള്ള ലവ് ?❤️

        1. കുട്ടേട്ടൻ

          പ്രിയപ്പെട്ട രാഹുൽ,
          എന്നെ അഭിനന്ദിച്ചതിനു ഹൃദയത്തിൽ നിന്നുള്ള നന്ദി.
          ഇനിയും ഇവിടൊക്കെ തന്നെ കാണണേ

  22. Nice, uncomplicated and honest conclusion to the story.
    Congratulations

  23. കുട്ടേട്ടാ..

    അടിപൊളി, ?

    കിട്ടേണ്ടത് കിട്ടിയപ്പോൾ രാഗിണി പഠിച്ചു.

    മുംബൈയിൽ പോയി അധോലോകനായകൻ ആകുന്നതും കോടിശ്വരൻ ആകുന്നതും എല്ലാം സ്ഥിരം ക്ലിഷേ ആയിരുന്നെങ്കിലും ഇവിടെ അത് മടുപ്പ് തോന്നിച്ചില്ല. അത് നിങ്ങളുടെ എഴുത്തിന്റെ പ്രത്യേകത ആണ്..

    രാഗിണിക്ക് കാർഡ് കൊടുത്തു അവന്റെ വീട്ടിലേക്ക് ക്ഷണിക്കും എന്നാണ് കരുതിയത്, എന്നാൽ ജോലി കൊടുത്തത് നന്നായി വേണേൽ പണി എടുത്തു ജീവിച്ചോട്ടെ അല്ലെ..

    മാനസിയെ കുറ്റം പറയാനും കഴിയില്ല, ആദ്യ പ്രണയം എന്നത് എന്നും ഒരു വേദന ആണ്, പിന്നെ ഈ ജ്ജാതി തോന്നൽ ഒക്കെ പെണ്ണുങ്ങൾക്ക് സാദാരണം ആണ്..

    തുടർന്നും ഇതുപോലെ നല്ല കഥകളും ആയി വരണം. കാത്തിരിക്കും..

    സ്നേഹത്തോടെ
    Zayed ❤️

    1. കുട്ടേട്ടൻ

      ആദ്യ പ്രണയം എന്നത് ഒരു ജിന്നാണ്.
      അത് മനസ്സിൽ നിന്ന് പോകില്ല സായിദെ.
      അത് മനസ്സിൽ ഒരുപാട് വലിയ ഒരു മുറിവ് സൃഷ്ടിക്കും.
      പക്ഷെ അത് ഓർത്തു പിൽക്കാല ജീവിതം നശിപ്പിക്കുന്നവരുമുണ്ട്.
      അങ്ങനെ ഉള്ളവരോട് ഒന്നേ പറയാനുള്ളൂ. പിക്ച്ചർ അഭി ഭി ബാക്കി ഹേ.

  24. Onnum parayaan illa…..maarakam

  25. ???…

    കുട്ടേട്ടൻസ് കഥ വായിച്ചിട്ടില്ല..

    വായിച്ചിട്ടു അഭിപ്രായം പറയാം…

    പിന്നെ കുറച്ചു കടങ്ങൾ ഉണ്ട് ഇവിടെ ???..

    എത്രയും വേഗം വൃന്ദവനം എഴുതണേ…

    All the best 4 your story..

    Waiting 4 nxt part…

    1. കുട്ടേട്ടൻ

      എവിടടോ അഭിപ്രായം പറയാമെന്നു പറഞ്ഞിട്ട്. താൻ അത് വഴി പോയോ.

  26. Sasi aakhi alle
    Kadha kollam

  27. Dear kuttettan,

    Oru request koode unde ‘vrindhavanam’ ezhuthengil orikalum single part climax aakaruthe please. Avarude way of showing love and pinne his dilemma to choose 1 from them ellam njangalke nalla feel cheyyande athe konde aane.

    Lolan

    1. കുട്ടേട്ടൻ

      Ok

  28. രുദ്ര ശിവ

    മനോഹരം അതിമനോഹരം

  29. മനോഹരം

  30. കുട്ടേട്ടൻ

    ഈ കഥയിൽ എനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട കമന്റ് ആണ്‌ മേനോൻ കുട്ടീ.
    ക്ലിഷേ ആണെങ്കിലും എനിക്ക് പരിചയമുള്ള ഒരാളുടെ ജീവിത കഥ അടിസ്ഥാനപ്പെടുത്തി ആണ്‌ ഞാൻ ഈ കഥ എഴുതിയത്. (അണ്ടർവേൾഡും സംഘടനാവുമുമൊക്കെ ഭാവന ആണ്‌ ).
    പക്ഷെ മുംബൈയിൽ പോയി പണക്കാരനായി തിരിച്ചെത്തിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.
    രാഗിണി ഒരു മോശം character അല്ല.ജീവിതത്തിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ നമ്മൾ എല്ലാവരും ആരെയെങ്കിലുമൊക്കെ വേദനിപ്പിച്ചു കാണും.പിന്നീട് തിരിച്ചറിവ് വരുമ്പോഴാണ് അതിന്റെ തെറ്റ് മനസ്സിലാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *