കടക്കാർ വീട്ടിൽ കേറിയിറങ്ങി. വീടും പറമ്പും വിറ്റ് കടം വീട്ടി വാടക വീട്ടിലേക്ക് ചേക്കേറി. അവിടെ ഒരു യുദ്ധം ആരംഭിക്കുകയായിരുന്നു.. ആരോടും പരിഭവം പറഞ്ഞിട്ടില്ല.. വാശി മാത്രം ആയിരുന്നു ഉള്ളിൽ… പക.. അതിന്റെ അഗ്നി ഉള്ളിനെ ചുട്ടുപൊള്ളിച്ചു..
ഒരുവശത്ത് അമ്മാവൻ പ്രതാപിയായി ജീവിച്ചിപോന്നു.. കൂടെപ്പിറപ്പിന്റെ ജീവിതം ഇല്ലാതാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ട്…
ഒന്ന് മാത്രം മാറാതെ നിലനിന്നു… കരിനീലകണ്ണുകാരിയുടെ ‘അമലേട്ടൻ ‘..
എന്റെ പക അവളിലേക്കും നീണ്ടിരുന്നു… ഒരു ആറാം ക്ലസുകാരിക്ക് അത് മനസിലാക്കാൻ സമയം എടുത്തിട്ടുണ്ടാകും.. പൂർണമായും അവളെ അവഗണിച്ചു.. അവളെകാണുമ്പോൾ അച്ഛന്റെ കൊലപാതകിയെ ഓർത്തു.. അല്ലെങ്കിലും ജീവിക്കാനുള്ള തത്രപ്പാടിൽ അവളെ ഞാൻ മനഃപൂർവം അവഗണിക്കേണ്ടി വന്നില്ല.. അതങ്ങനെ സ്വയം സംഭവിക്കുകയായിരുന്നു..
രാവും പകലും പണിയെടുത്തു.. കിട്ടുന്ന സമയത്ത് ക്ലാസിന് പോയി.. അനുജത്തിയെ പഠിപ്പിച്ചു… ഉത്തരവാദിത്തങ്ങൾ നീണ്ടുനിവർന്നകിടക്കുന്നു….
എന്നും എവിടെയെങ്കിലും എന്നെ കാത്ത് അവൾ നിൽക്കുമായിരുന്നു.. ചിലപ്പോൾ അമ്പലത്തിനുമുന്പിൽ ചിലപ്പോൾ വഴിയോരങ്ങളിൽ… ഒന്നും പറ്റിയില്ലെങ്കിൽ ക്ലാസിന് മുന്നിൽ പലപ്പോളും നിൽക്കുന്നത് കാണാം….
അച്ഛന്റെ മരണശേഷം ആദ്യമായി അവൾ കാണാൻ വന്നത് എനിക്കിപ്പോളും ഓർമയുണ്ട്..
‘”അമലേട്ടാ… നിക്കുന്നേ… ഞാനും സ്കൂളിലേക്കല്ലേ… എന്തെ എന്നും എന്നെ നോക്കി നിക്കുന്ന ആൾ ഇന്ന് എന്നെ മറന്നോ…”
പറഞ്ഞതീർന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.. തൊണ്ടയിടറിയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ നടന്നകന്നു… അവൾ വീണ്ടും ഓടി അടുത്തെത്തി എന്റെ കൈയിൽ ഇറുക്കി പിടിച്ചു..
” നീ കൈയെടുക്ക് എനിക്ക് പോണം ” ഞാൻ പറഞ്ഞു
“അമലേട്ടൻ എന്താ എന്നെ കൂടാതെ പോണേ… എന്താ എന്നോട് മിണ്ടാത്തെ… ഞാൻ അമലേട്ടന് ഇഷ്ടപെട്ട കോലുമിട്ടായി കൊണ്ടുവന്നല്ലോ ” അവൾ ചെറുതായി ചിണുങ്ങി
ഞാൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റിയിട്ട് പറഞ്ഞു
“പോടീ… അവളുടെ ഒരു കോലുമിട്ടായി…. എന്റെ അച്ഛനെ കൊന്നതിന്റെ സന്തോഷത്തിനാണോ.. പോയി നിന്റെ തന്തയോട് പറഞ്ഞേരെ അയാളോട് എണ്ണി എണ്ണി കണക്ക് പറയിക്കുന്ന്.. ”
“അമാലേട്ടാ…… “
Short, beautiful and lovely ❤️
ഇപ്പോഴാണ് കണ്ടത്
ഇഷ്ടപ്പെട്ടു…❤️????