വൈകി വന്ന സന്ധ്യ [Neethu] 338

സാമ്പത്തികമായി അത്യാവശ്യം ചുറ്റുപാടുകൾ ഉണ്ടായിരുന്ന മനോജിന് ഇടിത്തീ പോലെ ആയിരുന്നു ഭാഗംവെപ്പ് .അതുവരെ ഒന്നും അറിയാതെ പോയിക്കൊണ്ടിരുന്ന മനോജിന്റെ ജീവിതം മെല്ലെ മാറാൻ തുടങ്ങി .ഏട്ടന്മാർ ഓരോരുത്തരായി വീട്ടിൽ നിന്നും പടിയിറങ്ങി ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ സ്വന്തമെന്നു കരുതിയ ചായക്കട വാടകക്കായി ..എല്ലാംകൂടി ഒരാൾക്ക് കിട്ടില്ലാലോ ..ഇളയമകനായതുകൊണ്ട് തറവാട് മനോജിന് നൽകി ..അതൊരുതരത്തിൽ അയാളെ കബളിപ്പിക്കൽ ആയിരുന്നു …സഹോദരങ്ങളെ അങ്ങേ അറ്റം വിശ്വാസമുള്ള മനോജ് ഒന്നിനും എതിർത്തില്ല ..

എല്ലാ വിധ കീറിമുറിക്കലും കഴിഞ്ഞപ്പോൾ 10 സെനറ്റ് ഭൂമിയും പഴയ വീടും മാത്രമായി മനോജിന്.റോഡരികിൽ നല്ല സ്ഥലം മുഴുവൻ മറ്റുള്ളവർ കൈക്കലാക്കി ..കാലം കുറച്ചുകൂടി മുന്നോട്ടു പോയി ..
ഒറ്റ പറമ്പായിരുന്ന ആ തറവാട് കീറിമുറിച്ചു പലകൈകളിൽ എത്തി ..തന്റെ കൂടപ്പിറപ്പുകൾ അല്ലെ എന്ന് കരുതി വീട്ടിലേക്ക് വഴിപോലും അന്ന് നിജപ്പെടുത്തിയിരുന്നില്ല ..ഇപ്പോഴത്തെ അവസ്ഥ എന്താന്ന് വച്ചാൽ ഉള്ളിലേക്ക് മാറി ഒരു നടപ്പാത പോലെയുള്ള ചെറിയൊരു വഴിമാത്രമുള്ള പഴയൊരു ഓടിട്ട വീട്ടിലേക്ക് ഒതുങ്ങി കൂടി മനോജിന്റെ ലോകം ..മുൻവശത്തും സൈഡിലും മതിലുകൾ ഉയർന്നു മണിമാളികകൾ ഉയർന്നു ..ഭാഗം വച്ച് കിട്ടിയ സ്ഥലമെല്ലാം മറ്റുള്ളവർ നല്ലവിലക്കു വിറ്റു ..ഏട്ടന്മാർ പലഭാഗങ്ങളിലേക്കായി ചേക്കേറി ..പഴയ പ്രതാപ കാലത്തെ അനുസ്മരിക്കാൻ ഒരു തറവാട്ടുപേര്മാത്രം ബാക്കിയായി

ചായക്കട എങ്ങനേലും ഒന്ന് ഒഴിവാക്കി കിട്ടിയമതി എന്നായിരുന്നു സന്ധ്യക്കു ..കടവും പ്രാരാബ്ധവും മാത്രം നിറഞ്ഞതായി അവളുടെ ജീവിതം ..ആദ്യമേതന്നെ മുൻശുണ്ഠിയും ദേഷ്യവും കൂടുതലുള്ള മനോജിന്റെ സ്വഭാവം വീണ്ടും വഷളായി .ചെറിയകാര്യങ്ങൾക്കുപോലും അയാൾ വല്ലാതെ ദേഷ്യപ്പെട്ടു ഭാര്യയെന്നോ മക്കൾ എന്നോ ഉള്ള പരിഗണനയോ സ്നേഹമോ അയാളിൽ ഉണ്ടായിരുന്നില്ല ..

ജീവിതം ദുസ്സഹം ആവാൻ തുടങ്ങിയതോടെ സന്ധ്യ വരുമാനമാര്ഗങ്ങളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ..ബി എട് കയ്യിലുണ്ട് എന്നാലും നാളിതുവരെ എവിടെയും പോയി പഠിപ്പിച്ചിട്ടില്ല ..ആ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലായിരുന്നു അത്രക്കും അധിക പണികൾ ആ വീട്ടിൽ ഉണ്ടായിരുന്നു ..
ചെറിയ മുറികൾ ഒരുപാടുള്ള വല്യ പഴയ തറവാട് വീട് അതൊന്നു വൃത്തിയാക്കി വെക്കാൻ തന്നെ വലിയ പാടായിരുന്നു ..പൊടിയോ ചെളിയോ കണ്ടാൽ അതിനും കിട്ടും നല്ല ചീത്ത …

ആയിടക്ക് അവിടെ തുടങ്ങിയ ഒരു പാരലൽ കോളേജിൽ സന്ധ്യ പഠിപ്പിക്കാൻ പോയിത്തുടങ്ങി ..അത്ര വലിയ കോളേജ് എന്നൊന്നും പറയാൻ പറ്റില്ല ..വേറെ എവിടെയും സീറ്റ് കിട്ടാത്തതും എങ്ങനേലും ഡിഗ്രി വരെ പോയിട്ടു കല്യാണം കഴിപ്പിച്ചു അയക്കാൻവേണ്ടി പഠിക്കാൻ വിടുന്ന പെൺകുട്ടികളും ..അങ്ങനെ ഒരു വല്ലാത്ത ഒരു കോളേജ് ..

The Author

7 Comments

Add a Comment
  1. തുടക്കം കലക്കി. തുടരുക ?

  2. തുടക്കം ഗംഭീരം. അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ

  3. അടുത്ത പാർട്ട്‌ പെട്ടെന്ന് ആഡ് ചെയ്യാൻ ശ്രെമിക്കു

  4. ഇത് കലക്കി. ഒരല്പം സ്പീഡ് കൂടിയോ എന്നൊരു സംശയം. സെക്സി പാർട്ടും എല്ലാം അൽപ്പം കൂടെ നീട്ടി വിശദീകരിച്ചു എഴുതാം.
    ഒരു അഭിപ്രായം മാത്രം ആണ് ട്ടോ. അടുത്ത ഭാഗം കഴിയുന്ന വേഗത്തിൽ പോരട്ടെ.
    സസ്നേഹം

  5. Bro പുറത്ത് നിന്നും ആരും വേണ്ട ഈ 4 പേർ മാത്രം മതി അഭേക്ഷയാണ് please

  6. Super story ??????

Leave a Reply

Your email address will not be published. Required fields are marked *