? വൈശാഖി ? [? ? ? ? ?] 477

“ഹലോ….”

“ഇന്ന് തിരക്കുണ്ടോ…”

“ഉഹും ….തിരക്കൊന്നുല്ല എന്താ വൈശു …”

“ഒന്ന് ബാങ്ക് വരെ വരാമോ ….”

“ഇപ്പോഴോ …..”

“പ്ലീസ്….വരുന്നേ ….”

“ഹം …ശെരി!!!” ഞാൻ ചിരിച്ചുകൊണ്ട് കട്ട് ചെയ്തു. വല്യപ്പച്ചനോട് ഇപ്പൊ വരാമേ എന്ന് പറഞ്ഞിറങ്ങി… വേഗം വണ്ടിയോടിച്ചു അവിടെത്തി. വൈശു ബാങ്കിന്റെ ഉള്ളിൽ കയറിയിട്ടില്ല, പുറത്തു തന്നെ നിൽപ്പാണ്, എന്റെ കാർ കണ്ടപ്പോൾ അവൾ റോഡ് ക്രോസ്സ് ചെയ്തു വന്നു. ഞാൻ ഡോർ തുറന്നു, വേഗം ഫ്രണ്ട് സീറ്റിലേക്ക് കയറി.

“വൈശു…എന്താ സംഭവം!!” ഞാൻ അമ്പരന്നു കൊണ്ട് ചോദിച്ചു!

“ഞാനിന്നു ലീവാണ് ….”

“ദൈവമേ…!!!” ഞാൻ ശെരിക്കും ഞെട്ടി.

“സോറി ട്ടോ… ഇത്രേം നാളും…ഒത്തിരി മിസ്സ്‌ചെയ്യിച്ചു….”

“സാരമില്ല, ഞാനും നിന്നെ എന്നാണ് കാണുക എന്നോർത്തായിരുന്നു.. ഇത്രേം നാളും തള്ളിനീക്കിയത്…”

ഞാനും വണ്ടി പതിയെ എടുത്തു. സ്റ്റീരിയോ ഓഫാക്കി വെച്ചു.

“അതെയോ….ഞാൻ അറിഞ്ഞില്ല!!” അവൾ നുണക്കുഴി വിടർത്തി ചിരിച്ചു. ഒപ്പം തണുപ്പുള്ള എന്റെ കൈകോർത്തു പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ കവിളിലേക്ക് വീണു…

“ശെരിക്കും ഞെട്ടിച്ചു നീ…. ഇന്ന് ഫുൾ അപ്പൊ… നമ്മൾ ഒന്നിച്ചാണോ???” ഞാൻ വൈശുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ അവളുടെ പ്രേമം ഏഴുനിറമായി കണ്ടു….

“കുട്ടേട്ടാ…. മിസ് ചെയ്തു മനസ് വിങ്ങുമ്പോ സമാധാനിക്കാൻ ഞാൻ മനസ്സിൽ കൂട്ടി വെച്ച മോഹം ആയിരുന്നു റിജോയിൻ ചെയുന്ന ദിവസം, ലീവാക്കിയിട്ട് കുട്ടേട്ടന്റെയൊപ്പം ഇതുപോലെ ഔട്ടിങ്….”

“എന്നിട്ടെന്തേ പറയാഞ്ഞേ…”

“ഒന്നാമത് നടക്കുമോ എന്ന് അത്ര ഉറപ്പിലായിരുന്നു…
പിന്നെ ഇങ്ങനെ വരുന്നതല്ലേ ത്രില്ലിംഗ്!!”

“ശെരിയാണ്…. വൈശു!!!”

കാർ ബീച്ചിലേക്ക് ചീറിപ്പാഞ്ഞു. ഞാൻ പയ്യെ സ്റ്റീരിയോ വോളിയം കൂട്ടി…. എനിക്കിഷ്ടമുള്ള തത്തമ്മ പേര് സോങ് ഇലെ വരികൾ

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു

  2. ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം

  3. ❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ

    1. ഉത്തരത്തിനായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *