? വൈശാഖി ? [? ? ? ? ?] 477

ചോദ്യമെന്നെ ഉലച്ചു കളഞ്ഞു. എങ്കിലുമെന്റെ ഞെട്ടൽ ഞാൻ ഒളിച്ചു. അഭിനയിക്കാൻ അറിയാമെന്നു പറഞ്ഞിട്ട് കാര്യമില്ല, ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയുടെ മുന്നിൽ വേലത്തരം ഒന്നും നടക്കില്ല….

“എന്ത്!!???”

അല്ല ബേക്കറിയിൽ സുന്ദരികളായ കോളേജ് യുവതികളൊക്കെ വരുന്നതല്ലേ. എന്റെ സുന്ദരകുട്ടന് അങ്ങനെ വല്ല മോഹവും…

“ഇല്ലെന്റെ പൊന്നെ!!!! പിന്നെ കോളേജ് പെങ്കുട്യോക്ക് എന്നെപോലെ കല്യാണം കഴിഞ്ഞവൻമാരെയൊക്കെ എന്തിനാ..”

“അതറീല്ലേ ഇപ്പൊ പെണ്പിള്ളേര്ക്ക് മാരീഡ് ആയ ആണുങ്ങളെയൊക്കെയാണ് നോട്ടം!!
ദൈവങ്ങളെ കാത്തോണേ….” സുമി അവളുടെ താലിയിൽ മുത്തമിട്ടു.

അന്ന് രാത്രിയെനിക്ക് ഉറക്കമേ വന്നില്ല. മനസ്സിൽ സുമിയും വൈശുവും മാറി മാറി വന്നുകൊണ്ടിരുന്നു. എന്റെ മുഖത്തെ ചെറിയ മാറ്റങ്ങൾ പോലും സുമിക്ക് നന്നായിട്ടറിയാം. ഒപ്പം അവളിൽ വല്ലാത്ത ഭയമുണ്ട് താനും. സുമി ഇതൊക്കെയറിഞ്ഞാൽ പിന്നെ അവൾക്കും അവളുടെ സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത അവസ്‌ഥയാകും! ആലോചിക്കുംമ്പൊ തല പെരുക്കുന്നു….

ഉണർന്നപ്പോൾ ഞാനെല്ലാം തീരുമാനിച്ചിരുന്നു. ഇനി അധികം വിളി വേണ്ട എന്നും, പറ്റിയാൽ വൈശുവിനെ എല്ലാം പറഞ്ഞു മനസിലാക്കണമെന്നും!!!

പക്ഷെ അവളോട് പറയാൻ പെട്ടന്ന് അങ്ങോട്ട് കഴിയുന്നുമില്ല. ഞാൻ ആകെ ഊരാക്കുടുക്കിൽ പെട്ടപോലെയായി. ബേക്കറിയിൽ ഇരുന്നു എല്ലാം ഞാൻ ആലോചിക്കുമ്പോ വൈശു മെസ്സേജ് അയച്ചു. “ഊണ് സമയത്തിനു കഴിക്കണേ കുട്ടേട്ടാ. വിശന്നിരിക്കരുത്!!!”

ഇവൾക്ക് വേറേ ആരേലും സ്നേഹിച്ചൂടാരുന്നോ?!! നാശം പിടിച്ച സീരിയൽ അഭിനയിച്ചതാണിപ്പോ എല്ലാത്തിനും കാരണമെന്നു പ്രാകികൊണ്ട് ഞാൻ വല്യപ്പച്ചനെയും കൂട്ടി കഴിക്കാൻ ചെന്നു….

അതിനു ശേഷം വൈകീട്ട് വൈശു വിളിച്ചാലും ഞാൻ എടുക്കും പക്ഷെ അധികം സംസാരിക്കാൻ നിന്നില്ല എന്നതാണ് സത്യം. സുമിയ്ക്ക് വെറുതെ ടെൻഷൻ കൂട്ടണ്ട എന്നും ഞാനോർത്തു. മകന്റെ കൂടെ പഠിപ്പിക്കലും ബേക്കറിയുമായി ഒന്ന് രണ്ടു ദിവസം കഴിഞ്ഞു. മൂന്നാലു ദിവസം കഴിഞ്ഞാണ്, വൈശു പറഞ്ഞത് “ഞാനിന്നു ഊണ് കൊണ്ടുവന്നിട്ടില്ല. നമുക്ക് പുറത്തെവിടെയെങ്കിലും വെച്ച് കഴിച്ചാലോ…??”

ഞാൻ സമ്മതിച്ചു, കാര്യം മനസിലുള്ളത് അവളോട് നേരിട്ട് പറയാനും ഒരവസരം ഞാൻ നോക്കുകയായിരുന്നു. ഒപ്പം അവളോട് കാര്യമായിട്ട് ഉപദേശിക്കുകയും ചെയ്യാമെന്ന് വെച്ചു..

ബിരിയാണി ഓർഡർ ചെയ്തിട്ട് ഞാൻ വൈശുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ പ്രേമം ഇങ്ങനെ നെഞ്ചിലേക്ക് ഒഴുകി വരുവാണ്…

“വൈശു!!!” ഞാൻ വിളിച്ചതും അവളെന്റെ കൈകോർത്തുകൊണ്ട് ചിരിച്ചു.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു

  2. ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം

  3. ❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ

    1. ഉത്തരത്തിനായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *