അവൾ ഊതാൻ വേണ്ടി ചുണ്ടു വിടർത്തി. ഞാൻ അവളുടെ കണ്ണിലേക്ക് നോക്കുമ്പോ അവളെന്റെ നെറ്റിയിൽ പതിയെ മൃദുവായി ചുണ്ടു ചേർത്ത് നിന്നു …ഞാൻ വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് കണ്ണുകൾ ഇറുകെയടച്ചു.
എനിക്ക് പെട്ടന്ന് ചിരിവന്നു. ഞാനുമവളുടെ നെറ്റിയിൽ സൗമ്യമായി ഒന്ന് ചുംബിച്ചു, വൈശു ആ നിമിഷത്തിന്റെ മധുരിമയിൽ കണ്ണുകൾ ഇറുകെയടച്ചപ്പോൾ, ആ ചുംബനത്തിന്റെ അനുഭൂതി മറക്കാനാവാത്ത ഒരു നിമിഷമായി ഇരുവർക്കും മാറി.അവളെ ഇറുകെ പുണർന്നു നിന്നുകൊണ്ട് ഞാനിടം കണ്ണുകൊണ്ട് ആദിയെ നോക്കുമ്പോ അവൻ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൻ ചോദിച്ചാലും കണ്ണിൽ പൊടി പോയതാണ് എന്ന് പറയാമെന്നു വെച്ചുകൊണ്ട് ഞാൻ വൈശുവിനെ ഒന്നുടെ ചുറ്റിപിടിച്ചുകൊണ്ട് അവളുടെ കണ്ണിൽ രണ്ടും മൃദു ചുംബനങ്ങൾ നൽകി……
അവളുടെ നിശ്വാസമെന്റെ മുഖത്തേക്ക് തട്ടുമ്പോൾ അവളെ മതിവരുവോളം ചുംബിക്കണമെന്നു തോന്നി. അവളുടെ പ്രാവിന്റെ കുറുകുന്ന ശബ്ദം എന്റെ കാതിൽ പറയുന്നുണ്ടായിരുന്നു ….നൂറു നൂറു ചുംബനങ്ങൾ കൊതിക്കുന്നുണ്ടെന്നു!!!!!!! പക്ഷെ ഞാൻ നിയന്ത്രിച്ചു. വൈശുവിന്റെ പിടയ്ക്കുന്ന പേടമാൻ കണ്ണിൽ പ്രണയം മാത്രമേ ഞാൻ ആ നിമിഷം കാണുന്നുള്ളൂ…..
ആശയകുഴപ്പം അവളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിരുന്നു.
അവൾ നാണിച്ചു ചിരിച്ചുകൊണ്ട് തിരികെ നടന്നപ്പോൾ ഞാൻ കൈകോർത്തു പിടിച്ചു. അത് പക്ഷെ അബദ്ധമായിപോയി അവൾ വെള്ളത്തിൽ തെന്നി വീണു….
“അയ്യോ ആന്റി വെള്ളത്തിൽ വീണേ..” ആദി തുള്ളിച്ചാടുന്നത് കണ്ടപ്പോൾ ഞാനും ചിരിച്ചു.
കൈപിടിച്ചു ഞാൻ എണീപ്പിച്ചപ്പോൾ വൈശുവിന്റെ മയിൽപീലി നിറമുള്ള ചുരിദാർ മുഴുവനും നനഞ്ഞിരുന്നു. അവൾ കൈ പിടിച്ചു നടക്കുമ്പോ അവളാകെ വിറയ്ക്കുന്നത് ഞാൻ കണ്ടു….
ആദിയെ ഞാൻ എടുത്തു. ഒരു കയ്യിൽ വൈശുവിനെയും പിടിച്ചു വേഗം അവിടെനിന്നും താഴേക്കിറങ്ങിയപ്പോൾ ഇരുട്ടായി തുടങ്ങി.
ഞാൻ ഫോണിൽ റേൻജ് നോക്കി. ഇപ്പൊ കിട്ടുന്നുണ്ട്, സുമിയെ വിളിച്ചപ്പോൾ അവൾ ഹോസ്പിറ്റലിൽ ആണ് കുഴപ്പമില്ലെന്ന് പറഞ്ഞു.
ബഹളമാണ് എങ്കിലും കുറച്ചു നേരം സംസാരിച്ചു. ആദി ഹാപ്പിയാണ് എന്ന് ഞാൻ പറഞ്ഞു. റിസോർട്ടിൽ നേരം ഇരുട്ടുമ്പോ തണുപ്പും മഞ്ഞും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. മുറിയുടെ മുന്നിൽ ഉള്ള കൂട്ടിയിട്ട വിറക് ഞാൻ കത്തിച്ചപ്പോൾ വൈശു മുറിയുടെ അകത്തു കയറി ഫ്രഷ് ആയിരുന്നു. അവൾ പിങ്ക് ടീഷർട്ടും ബ്ലാക്ക് ലെഗ്ഗിൻസും ഇട്ടുകൊണ്ട് എന്റെ അടുത്ത് പുല്ലിൽ വന്നിരുന്നു. മഞ്ഞുകണങ്ങൾ ക്കു മേലെ അവളിരുന്നുകൊണ്ട് എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. ആദി അപ്പൊ മുറിയിൽ ടീവി കാണുകയായിരുന്നു..
വൈശു എന്റെ കൈകോർത്തു പിടിച്ചുകൊണ്ട് ചോദിച്ചു…
“എന്നോട് ദേഷ്യമുണ്ടോ..കുട്ടേട്ടാ..”
“എന്തിനാ.. വൈശു…”
അവളുടെ കണ്ണിലെ നനവിനു ഒരായിരം അർത്ഥമുണ്ടായിരുന്നു.
“എനിക്ക് എന്തോ അന്ന് അങ്ങനെ കുട്ടേട്ടൻ പറഞ്ഞത് കേട്ടപ്പോ…ഞാൻ അതിനു വേണ്ടിയാണ് കുട്ടേട്ടനെ പ്രേമിച്ചത് എന്നത് പോലെയാകില്ലേ…?!”
“അത്…ഇല്ല വൈശു. നിന്റെ പ്രണയത്തെ കേവലം അതിനാണ് എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിചിട്ടില്ല നിനക്കെന്നോട് ഉള്ളത് ഒരിക്കലും മറ്റുപലരും
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ