ഞാൻ നിന്നെ നിർബന്ധിക്കാൻ പാടില്ലായിരുന്നു..”
പറഞ്ഞു മുഴുമിക്കും മുന്നേ വൈശു എന്റെ ചുണ്ടിൽ കൈവെച്ചു.
“കാലത്തു ഞാൻ എണീറ്റ് നോക്കുമ്പോ, എല്ലാമെനിക്ക് സ്വപ്നം പോലെ തോന്നിയെങ്കിലും……അതൊന്നും വെറും സ്വപ്നമല്ലായിരുന്നു….എന്ന് തിരിച്ചറിയുമ്പോ….ശെരിക്കും ഞാൻ……എനിക്ക് ഓർത്തിട്ട് സമാധാനം കിട്ടുന്നില്ല…കുട്ടേട്ടാ..”
“ഇനി ഇത് നമുക്കിടയിൽ ഒരിക്കലും ഉണ്ടാകില്ല….
എന്റെ വാക്കാണ്……പോരെ… ഇതൊരു സ്വപ്നം പോലെ നമുക്ക് മറക്കാം….”
ഞാനും അത് പറയുമ്പോ എന്റെ നിയന്ത്രണമെല്ലാം ഞങ്ങളെ പുൽകി പോകുന്ന കാറ്റിൽ അലിഞ്ഞുപോയി.. ഞാനും അവളും ആ നിമിഷം കെട്ടിപിടിച്ചു കരഞ്ഞു….മേഘങ്ങൾ ഉരുണ്ടു കൂടി ഞങ്ങളുടെ പ്രേമത്തിന് കാവലായി ഒരുപക്ഷെ നെഞ്ചുപൊട്ടിയുള്ള അവളുടെ കണ്ണീരു കണ്ടാകണം മഴയും ആ നിമിഷം പെയ്തിറങ്ങി….
ശേഷം ബ്രെക്ഫാസ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങാമെന്നായി. ഇനി നിന്നാൽ രണ്ടാൾക്കും ശെരിയാകില്ലെന്നു തോന്നി. ഡ്രൈവ് ചെയ്യാൻ നേരം സുമി വിളിച്ചു. ഞങ്ങൾ ഇറങ്ങുകയാണ് പറഞ്ഞപ്പോൾ അവൾ വീട്ടിൽ ആണെന്നും… ഇന്ന് പുലർച്ചെ ആണ് ഹോസ്പിറ്റലിൽ നിന്നും എത്തിയതെന്നു ഇന്നലെ രാത്രി ഉറങ്ങിയില്ലെന്നും പറഞ്ഞു…
എനിക്കും എന്നോട് വെറുപ്പ് തോന്നി. അവളെന്നെ ഇത്രയും വിശ്വസിക്കുന്നുണ്ട്. അനിയത്തിയെപോലെ കാണേണ്ട കുട്ടിയുടെ കൂടെ താൻ… ആ നിമിഷം മുതൽ ഞാനും നീറി തുടങ്ങി…
റിയർ വ്യൂ മിറ-റിൽ നോക്കുമ്പോ എന്റെ പ്രാണൻ ഇടക്ക് നൊന്തു പോകുന്ന കാഴ്ച ഞാൻ കണ്ടു. വൈശു കാർ വിൻഡോയിൽ നോക്കി വിരൽകൊണ്ട് വരയുന്നു….. അവളറിയാതെ കണ്ണിലൂടെ നദിപോലെ ഒഴുകുന്നുണ്ട്…. ആദി മോൻ അവളുടെ മടിയിൽ സുഖമായിട്ട് ഉറങ്ങുന്നുണ്ട്….
ചുരമിറങ്ങിയപ്പോൾ ചായ കുടിക്കാൻ വേണ്ടി ഞങ്ങൾ ഒരിടത്തു നിർത്തി…പതിയെ മഞ്ഞിറങ്ങുന്നുണ്ട്…
“കുട്ടേട്ടാ അമ്മ വീട്ടിൽ ഉണ്ടെന്നു പറഞ്ഞു. എന്നെ അവിടെ ഡ്രോപ്പ് ചെയ്യാമോ….” ചായ കുടിച്ചുകൊണ്ട് വൈശു ചോദിച്ചു.
“അതെന്താ വൈശു വീട്ടിൽ പോയിട്ട് പോരെ..”
“വേണ്ട കുട്ടേട്ടാ….ഈയവസ്‌ഥയിൽ എനിക്ക് ചേച്ചിയെ ഫേസ് ചെയ്യാൻ പറ്റിയെന്നു വരില്ല…”
ഞാനും ഒന്നും മിണ്ടിയില്ല.. അവളെ തിരികെ വീട്ടിലേക്ക് ആക്കുമ്പോ അവളുടെ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ