അമ്മ എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. മകളുടെ മുഖത്തെ മൗന ഭാവം ആ അമ്മയ്ക്ക് മനസിലായി കാണുമോ എന്നറീല്ല. അവളെ ഒറ്റയ്ക്കതു നേരിടാൻ വിട്ടുകൊണ്ട് നിസ്സഹായനായി ഞാനും വീട്ടിലേക്ക്‌ചെന്നു. ആദ്യമായി എന്നിലെ കാമുകനെ ഞാൻ വെറുത്തു പോയ നിമിഷമായിരുന്നു അത്.
അന്ന് രാത്രി സുമി എന്റെ മാറിൽ കിടന്നു ചോദിച്ചു.
“ഏട്ടാ..”
“ഞാൻ ഫോൺ വിളിച്ചിട്ട് വൈശു എടുത്തില്ല..
എന്തേലും കുഴപ്പമുണ്ടോ…?!”
എന്റെ നെഞ്ചിന്റെ താളം കൂടി വരുന്നത് ഞാനവളെ അറിയിക്കാതെ പയ്യെ എണീറ്റു, റസ്റ്റ് റൂം പോയിവരാ.. ഒരു മിനിറ്റെന്ന് പറഞ്ഞു…
മനസ്സിൽ ധൈര്യം വരുത്തിച്ചുകൊണ്ട് ഞാൻ അവളുടെ അടുത്ത് കിടന്നു.
“എന്താ പറഞ്ഞെ ? വൈശുന്റെ കാര്യമാണോ….
അവളെന്നെ വിളിച്ചിരുന്നു…നിന്നോട് പറയാൻ പറഞ്ഞു…”
“ഏട്ടാ ….എന്നോടെന്തെലും ഒളിക്കുന്നുണ്ടോ…?!!!!”
“ഒന്നുല്ല സുമി… ഉറക്കം വരുന്നു.. കിടക്കാം…നമുക്ക്.”
അവളെയും കെട്ടിപിടിച്ചു കിടക്കുമ്പോ ഞാൻ മനസിൽ എന്നെ തന്നെ ശപിച്ചു. സുമി എന്തോ വേഗം ഉറങ്ങിയിരുന്നു. അവളെ ചതിച്ച എന്റെ പാഴ്-ഹൃദയം നീറി…. അടക്കാനാവാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
ദിവസങ്ങൾ വേഗം കടന്നുപോയി. വൈശു പഴയപോലെ സുമിയെ വിളിക്കുമെങ്കിലും എനിക്ക് മെസ്സേജ് അയക്കാനോ എന്തിനു ഒന്ന് വിളിക്കാനോ നിന്നില്ല… ക്ഷമ നശിച്ചു ഞാനൊരൂസം അവളെ വിളിച്ചപ്പോൾ അവൾ കട്ട് ചെയ്തു. ഒരു ടെക്സ്റ്റ് മെസ്സേജ് മാത്രമെനിക്ക് അയച്ചു. “എല്ലാം മറന്നോളാൻ ശ്രമിക്കുന്നു….” എന്ന് പറഞ്ഞു. ഫോൺ നിലത്തെറിഞ്ഞു പൊട്ടിക്കാൻ തോന്നി. അല്ലേലും പെണ്ണുങ്ങൾ എല്ലാം കണക്കാ!!!
ഇതുപോലെ ഒരു മെസ്സേജ് അയച്ചാൽ മതീലോ…. തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും അവൾ എന്നെ പ്രണയിച്ചു. പക്ഷെ ഇന്ന് അവളുടെ പ്രണയമെന്നിൽ നിറഞ്ഞു കവിഞ്ഞു നില്കുമ്പോ, മനസ് വീണ്ടും കൊതിക്കുമ്പോ അവൾ എന്റെയടുത്തില്ല!. വേണ്ട…. അല്ലേലും അവൾ എന്റെ സ്വന്തമല്ലല്ലോ…ഞാൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്റെ സുമിയെയും കെട്ടിപിടിച്ചു മനസ്സിൽ വൈശു നിറച്ച പ്രണയം സുമിക്ക് നൽകികൊണ്ട് ഞാൻ ചിരിച്ചു കളിച്ചു നടന്നു…..
? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
അങ്ങനെ ഇന്ന്…ദേ ഇപ്പൊ ഞാനിതാ ബാങ്കിന്റെ മുന്നിലെത്തി…
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് നില്കുന്നു…ഞാനവളുടെ മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ മന്ദസ്മിതം തൂകി കാറിൽ കയറി. അടുത്തുള്ള ബേക്കറിയിലേക്ക് പതിയെ വണ്ടിയെടുത്തു.
എനിക്കെന്തോ പെട്ടന്ന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. വൈശു തുടങ്ങട്ടെ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ