വൈഷ്ണവഹൃദയം 2 [King Ragnar] 85

 

വിശ്വൻ : ഞാൻ വെറുതെ പറഞ്ഞതാ.

 

ശേഖരൻ : മൈരേ പറ്റിച്ചല്ലേ. എന്നിട്ട് അവന്റെ ഒരു കോണച്ച ഡയലോഗും ഒരു ലാർജ് കൂടുതൽ തരാമെന്നും.

 

വിശ്വൻ : ഡേയ് നിനക്ക് കുപ്പി കിട്ടിയാൽ പോരെ. ഒന്ന് വൈകുന്നേരം ആയിക്കോട്ടെ കൊണ്ടുവരാം. ഇപ്പോൾ ആ സംഭാവനക്കുള്ള പൈസ എടുക്ക് ഇങ്ങോട്ട്.

 

എല്ലാവരും പൈസ എടുത്ത് വിശ്വന്റെ കയ്യിൽ കൊടുത്തു.

 

വിശ്വൻ : ടാ അടുത്ത പ്രാവശ്യം ഈ തുകയുടെ ഇരട്ടി നമുക്ക് കൊടുക്കണം.

 

ശിവൻ : ടാ ഇത് തന്നെ ഒപ്പിക്കാൻ പെട്ട പാട് എനിക്കറിയാം.

 

വിശ്വൻ : എല്ലാം ശെരിയാകും അളിയാ.

 

(ഈ കൂട്ടത്തിൽ ശിവനും ശേഖരനും നല്ല പാവപെട്ടവരാണ്. കൂലിപ്പണിയെടുത്താണ് രണ്ടുപേരും ഇപ്പോൾ വീട്ടിലെ കാര്യം നോക്കുന്നത്.അരവിന്ദൻ ഒരു ആവറേജ് കുടുംബത്തിൽ ജനിച്ചതുകൊണ്ട് വലിയ കുഴപ്പമില്ലാതെ പോകുന്നു പിന്നെ അവനും ഇപ്പോൾ അവന്റെ അച്ഛന്റെ പലചരക്കു കട നോക്കിപോകുന്നു )

 

ശിവൻ : നിന്റെ ഈ അളിയാ വിളി എനിക്കിട്ട് താങ്ങുന്ന പോലെയാ തോന്നുന്നേ.

 

വിശ്വൻ : പോടാ ഞാൻ വെറുതെ വിളിച്ചതാ.

 

ശബരി : വാ നമുക്കെല്ലാം ആ സ്റ്റേജിന്റെ അടുത്ത് പോകാം. അന്നദാനം തുടങ്ങാൻ സമയമായി.

 

അവരെല്ലാം അങ്ങോട്ട് നടന്നു. വിശ്വനും ശിവൻ അവരുടെ പുറകിൽ നിന്ന് പോയി.

 

ശിവൻ : ടാ നിനക്ക് എന്റെ അവസ്ഥ അറിയാമല്ലോ. ഇപ്പോൾ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടാ വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അച്ഛനും ഞാനും സമ്പാദിക്കുന്നത് എല്ലാം കൂടെ കൂട്ടി വച്ച് ഒരു നല്ല വീട് വയ്ക്കുന്നത് പ്ലാൻ ഇട്ടിരിക്കുകയാ.

 

വിശ്വൻ : ഡാ നല്ല കാര്യം. അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ ആ മൺകട്ട കൊണ്ടുള്ള വീട് ഏത് നേരം വേണമെങ്കിലും പൊളിയാമെന്ന രീതിക്കല്ലേ നിൽക്കുന്നെ.

 

ശിവൻ : ഡാ അതല്ല. ഇതിന്റെ ഇടയ്ക്ക് കല്യാണം കൂടെ ആകുമ്പോൾ എന്നെ കൊണ്ട് പറ്റില്ലടാ. നിനക്ക് സ്ത്രീധനമായി തരാൻ എന്റെ കയ്യിൽ ഒന്നുമില്ലാതെ വരും.

The Author

2 Comments

Add a Comment
  1. നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?

Leave a Reply

Your email address will not be published. Required fields are marked *