വൈഷ്ണവഹൃദയം 2 [King Ragnar] 85

 

വിശ്വൻ : ഡാ ഞാൻ ഇപ്പൊത്തന്നെ കല്യാണം വേണം എന്ന് പറഞ്ഞോ. പിന്നെ നിന്നോട് അല്ലെങ്കിൽ തന്നെ സ്ത്രീധനത്തിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ. ഞാൻ അവളെയാണ് പ്രേമിച്ചെ അല്ലാതെ അവൾ എനിക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാത്ത ആ പണത്തെയല്ല.

 

ശിവൻ : എനിക്കെന്തോ… ഡാ നിന്റെ ബന്ധുക്കൾ ഈ ബന്ധം സമ്മതിക്കുമോ. ഇനി നാട്ടുകാർ എന്തൊക്കെ പറഞ്ഞൊപ്പിക്കും.

 

വിശ്വൻ : ഡാ നീ നാട്ടുകാരുടെ കാര്യം വിട്, അവർ എന്തും പറഞ്ഞോട്ടെ നമ്മൾ ചെവികൊടുക്കാൻ പോകാതിരുന്നാൽ മതി. പിന്നെ ബന്ധുക്കൾ….അച്ഛന്റെ കയ്യിൽ നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങി അവരുടെ ആവശ്യങ്ങൾ സാധിച്ചെടുത്തിട്ട് അവർ അവരുടെ കാര്യം മാത്രമല്ലെ നോക്കിയിട്ടുള്ളു. അല്ലെങ്കിൽ തന്നെ ഇത്രെയും നാളായി അച്ഛന് വയ്യാണ്ടായിട്ട് ഈ ബന്ധുക്കളിൽ ഒരാൾപോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് ഇവറ്റകൾ രണ്ടിന്റെയും കാര്യം നമ്മൾ നോക്കണ്ട.

 

ശിവൻ : ഡാ ഞാൻ നേരുത്തേ എന്തൊക്കെയാ വിളിച്ചു കൂവിയെ.. അളിയാ സോറി ഡാ അപ്പോഴത്തെ ദേഷ്യത്തിലാ അങ്ങനെയൊക്കെ പറഞ്ഞത്, നിനക്കറിയാലോ എനിക്ക് എന്റെ അനിയത്തി എങ്ങനെയാന്ന്.

 

വിശ്വൻ : ഡാ എനിക്ക് മനസ്സിലാകും. നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ആദ്യം തന്നെ രണ്ട് പൊട്ടിച്ചിട്ടേ സംസാരിക്കു……. അതുപോട്ടെ ആ അരവിന്ദൻ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ നീ എന്നെ തല്ലുമായിരുന്നല്ലേ എന്നിട്ട് അവൻ എന്നെ എന്തിന് തല്ലിയത് എന്തിനാന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല.

 

ശിവൻ : ഡാ സോറി അളിയാ…. ഡാ അവന്മാർ അങ്ങ് എത്തിക്കാണും. പെട്ടന്ന് വാ അല്ലെങ്കിൽ അവന്മാർ ഇങ്ങോട്ട് വരും.

 

ആ സമയം രുദ്രദേവൻ അതു വഴി നടന്നുവരുന്നുണ്ടായിരുന്നു. ( ഈ പുതിയ അവതാരം ആരാന്നല്ലെ, അച്ഛന്റെ കൂട്ടുകാരനാ. പണ്ടൊക്കെ എപ്പോഴും അച്ഛന്റെ കൂടെ ഒരു വേദാളം പോലെ കൂടെയുണ്ടായിരുന്നു, ഇപ്പോഴാണെങ്കിൽ ആ വഴിക്കെ കാണാറില്ല.)

 

രുദ്രദേവൻ : ഡാ വിശ്വാ, നിന്റെ അച്ഛന് കുറവുണ്ടോടാ?വാസുകി സുഖമായിരിക്കുന്നോ.

 

വിശ്വൻ : ഇല്ല അങ്കിൾളെ. ഇപ്പോൾ ഇത്തിരി കൂടുതലാ, നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകണം.

The Author

2 Comments

Add a Comment
  1. നിഗൂഢതകൾ നിറഞ്ഞ കഥയാണല്ലേ, കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തുടരുക, പിന്നെ അധികം ലാഗ് അടിപ്പിക്കാതെ വേഗം അടുത്ത ഭാഗം തരണേ ?

Leave a Reply

Your email address will not be published. Required fields are marked *