വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി] 453

അതോ… ഇന്നലെ ശേഖരനങ്കില്‍ വിളിച്ചിരുന്നു. അവര്‍ക്ക് ഈ ബന്ധത്തിന് എതിര്‍പ്പോന്നുമില്ല എന്ന് പറഞ്ഞു. അതാണ് താന്‍ വീട്ടുകാരോട് ചോദിച്ചോ എന്ന് ഞാന്‍ ആദ്യം തിരക്കിയത്. അങ്കിളാണ് പറഞ്ഞത് താന്‍ ഇന്ന് എന്‍റെ കോളേജില്‍ വരുന്നുണ്ട് എന്ന്. അപ്പോളെ വിചാരിച്ചതാ തന്നോട് നേരിട്ട് സംസാരിക്കണം എന്ന്, പിന്നെ അങ്കിളും തന്നോട് അഭിപ്രായം ചോദിച്ചില്ല എന്ന് പറഞ്ഞു… അവന്‍ പറഞ്ഞു നിര്‍ത്തി. അവള്‍ കേട്ടു നില്‍ക്കുക മാത്രമേ ഉണ്ടായുള്ളു. അല്പം കാത്ത് നിന്നിട്ടും അവളുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

താന്‍ വീട്ടുകാരുമായി ആലോചിച്ച് എത്രയും പെട്ടെന്ന് തീരുമാനം പറയണം. ഇത് നടക്കില്ല എങ്കില്‍ വേറെ നോക്കാനാ… എന്‍റെ അച്ഛന്‍ നിന്നോട് ചോദിച്ച് മറുപടിയ്ക്കായ് കാത്തുനില്‍ക്കുന്നുണ്ട്.

അവള്‍ കേട്ടിരുന്നതിന് ശേഷം കുറച്ച് ആലോചിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.

ഞാന്‍ നാളെയോ മറ്റന്നാളോ പറയാം. കണ്ണേട്ടന്‍ ഇവിടെ ഉണ്ടാവില്ലേ…

ഹാ.. ഞാന്‍ എവിടെ പോവാന്‍ മറ്റന്നാള്‍ ആവുമ്പോഴേക്കും മറുപടി കിട്ടണേ… പിന്നെ സമയം ചോദിക്കരുത്. അവന്‍ മറുപടി കൊടുത്തു. അവള്‍ തലയാട്ടി സമ്മതം നല്‍കി.

അപ്പോഴെക്കും ഒരു ട്രൈയില്‍ മൂന്ന് ഗ്ലാസ് ലൈം ആയി രമ്യ മേശയ്ക്ക് അരികല്‍ എത്തി.

അവള്‍ ട്രൈ മേശപുറത്ത് വെച്ച് വൈഷ്ണവിനോടും ഗ്രിഷ്മയോടും ആയി ചോദിച്ചു.

ഞാന്‍ നില്‍ക്കണോ അതോ മാറി തരണോ…

അത് കേട്ട് വൈഷ്ണവ് ഒരു ചിരിയോടെ ഇരുന്നോളാന്‍ പറഞ്ഞു. മൂന്ന് പേരും ട്രൈയില്‍ നിന്ന് ഒരു ഗ്ലാസ് എടുത്തു കുടിക്കാന്‍ തുടങ്ങി. ഗ്ലാസിലെ പകുതി ലൈം കുടിച്ച് കഴിഞ്ഞപ്പോ വൈഷ്ണവിന്‍റെ ഫോണ്‍ ?  ശബ്ദിക്കാന്‍ തുടങ്ങി.

പണ്ടേങ്ങോ കേട്ട എതോ മലയാള സിനിമയുടെ ബി.ജി.എമാണ് അതെന്ന് ഗ്രിഷ്മയ്ക്ക് മനസിലായി. എതാ മൂവിയെന്ന് അവള്‍ക്ക് ഓര്‍മ കിട്ടിയില്ല. അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു. ആരാ എന്ന് നോക്കി. മിഥുനയാണ്. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

എന്താടീ…

അവളുടെ ചോദ്യത്തിന് മറുപടിയെന്നോണം അവന്‍ ഓരോന്ന് പറഞ്ഞു.

ഞാന്‍ ഇപ്പോ ക്യാന്‍റീനിലാ…

വെറുതെ ഒരു ലൈം കുടിക്കാന്‍…

നീ വിളിച്ച കാര്യം പറ..

ഇപ്പോഴോ…

ഹാ… ഞാന്‍ ഇതാ വരുന്നു. അഞ്ച് മിനിറ്റ്.

അവന്‍ ഫോണ്‍ കട്ട് ചെയ്തു പോക്കറ്റില്‍ ഇട്ടു. ഗ്ലാസിലെ ബാക്കി ലൈം കുടിച്ചു. പിന്നെ തന്‍റെ എതിരെ ഇരിക്കുന്ന ഗ്രിഷ്മയോടും രമ്യയോടും ആയി പറഞ്ഞു.
അതേയ്. എനിക്ക് നാടകത്തിന്‍റെ പ്രക്ടീസ് ഉണ്ട്. സോ… ഇപ്പോ നമ്മുക്ക് പിരിയാം.. വീണ്ടും കാണാം. എന്നും പറഞ്ഞ് അവന്‍ എണിറ്റു.

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

30 Comments

Add a Comment
  1. ഈ ജാതകഃ ഒരു തമാശയായി തോന്നിയില്ല. നോര്‍ത്തില്‍ ആയിരുന്ന സമയത്ത് ഇത്പോലൊരു സംഭവം കേട്ടിട്ടുണ്ട്. ചെറൂക്കന് 21 വയസ്സിന് മുന്‍പ് കല്ല്യാണം കഴിക്കണം. പിന്നെ ”കാലദൃഷ്ട്ടി” എന്നൊരൂ പരിപാടീം.

    പക്ഷേ ജോത്സ്യന്‍ മുറ്റായിരുന്നൂ. ചെക്കന്‍റെ അമ്മാവനെ കൊണ്ട് ഒരു വാഴ വെപ്പിച്ചൂ. കുലക്കുന്നതിന് മുന്‍പ് ചെക്കന്‍ വാഴയെ കല്ല്യാണം കഴിച്ചൂ. 3ന്‍റെ അന്ന് അത് അമ്മാവന്‍ തന്നെ വെട്ടി. 2 വര്‍ഷത്തിന് ശേഷം ചെക്കന്‍ വേറെ കെട്ടി.
    അവന്‍മാര്‍ക്ക് ഇതൊക്കെ നിസാരം….

  2. എജ്ജാതി ജാതകം….

  3. Nxt part idane undavumo bro. Kaathirikunnu

    1. ഖൽബിന്റെ പോരാളി?

      വന്നു ബ്രോ… ☺

  4. Ithokkeyaanu jaathakam…?
    Enikkum undoru jaathakam….?

    1. ഖൽബിന്റെ പോരാളി?

      ജാതകത്തിൽ ആദ്യം പറഞ്ഞത് ആരായാലും കൊതിക്കുന്ന കാര്യമാണ്…

      പക്ഷേ രണ്ടാമത്തെ കാര്യം ?

  5. Hyder Marakkar

    നല്ലൊരു ഭാഗം??? ഇഷ്ടപ്പെട്ടു
    എന്നാലും വല്ലാത്തൊരു ജാതകം തന്നെ??

    1. ഖൽബിന്റെ പോരാളി?

      എന്താ ചെയ്യാ… ☺

      എല്ലാം ദൈവത്തിന്റെ വികൃതികള്‍ ????

      Thanks for the support ❤️?

  6. വിഷ്ണു?

    നന്നായിട്ടുണ്ട്..ഇന്നാണ് വായിച്ചത്…കൊള്ളാം ഇതുപോലെ പോട്ടെ…ഇതുവരെ വളരെ നന്നായിട്ടുണ്ട്??
    All the best

    1. ഖൽബിന്റെ പോരാളി?

      Thank you bro ? ?

  7. Adipoli.. നന്നായി അവതരിപ്പിച്ചു…all the best dear

    1. ഖൽബിന്റെ പോരാളി?

      Thank You dear… ☺ ❤️?

  8. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട്

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

  9. Nalla katha ennalum vallatha jathakam thannadaii
    Waiting for next part

    1. ഖൽബിന്റെ പോരാളി?

      ഇതിലും ഭയാനകമായ ജാതകം ഉള്ളവർ ചിലപ്പോ ഉണ്ടാവും…?

      അത് കണ്ടു ആശ്വാസിക്കാം… ??

  10. Bro super onnum parayanilla adutha part pettannu tharane

    With love
    Pachalam

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ???

      അടുത്ത പാര്‍ട്ട് വേഗം തരാന്‍ ശ്രമിക്കാം…

  11. Adipoli bro.

    Nalla thudakkam..

    Oru onnonnara romance storykk olla scope ind..Oru MASTERPIECE aayi maratte ennu njanum prarthikkam..

    Inganathe simple storiesum anu enikkum ishttam ???❤️❤️❤️

    But adikam lag aakathe adutha part pettennu idanam ennu abhyardikkunnu, kaaranam pages ithrem korav anenkil, aduth part idan lag vannal kadhayude scenes okke vittu pokum, orupad pages indayirunnel orthirikkan enthelum okke indakum.

    So bro 2-3 days edavitt iduvanel korach page anelum kozhappam illa, but nalla gap ittanu oro parts idanathenki minimum oru 40 pages aduth venam ennanu ente suggestion. ??

    All the best & waiting eagerly for the next part ❤️❤️❤️

    With love,
    Rahul

    1. ഖൽബിന്റെ പോരാളി?

      Thank You bro…

      അടുത്ത പാര്‍ട്ടും 10-20 ഇടയില്‍ പേജ് ആയി ആവും വരുന്നത്…

      പെട്ടെന്ന് അയയ്ക്കാന്‍ പറ്റുമെന്ന് പ്രതിക്ഷിക്കുന്നു… ?

  12. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ചിന്നുവിന്റെ മറുപടി എന്തെന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം വൈകാതെ അയക്കുമല്ലോ.
    Regards.

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

      അടുത്ത പാര്‍ട്ട് വേഗം വരുന്നതാണ്…

  13. Kollaam bro keep going , page kooti ezhuthummo …

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

      പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം… ☺??

  14. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ, ?????????????????

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ… ?❤️

  15. ബ്രോ സൂപ്പർ, പേജുകൾ കൂട്ടിയത് നന്നായി

    1. ഖൽബിന്റെ പോരാളി?

      ❤️??

  16. Super bro. Nxt part vegam ponnotte. Kaathirikunnu akamshayode❤️❤️

    1. ഖൽബിന്റെ പോരാളി?

      Thank you bro…?❤️

      പെട്ടെന്ന് അയക്കാൻ നോക്കാം…. ?

Leave a Reply

Your email address will not be published. Required fields are marked *