വക്കച്ചന്റെ വികൃതികൾ 2 [നീലാണ്ടൻ] 297

അവൾക്കെന്തോ ഗൗരവമായി പറയാനുണ്ടെന്ന് വക്കച്ചന് തോന്നി.അയാൾ ജീപ്പുനിർത്തി അവളെ നോക്കി.
“അവളെങ്ങനൊണ്ട്……കൊച്ചുത്രേസ്യ….”സരള ചോദിച്ചു.
“അവള് നല്ല പെണ്ണല്ലേ……..” വക്കച്ചൻ പറഞ്ഞു.
“എന്നാലും അച്ചായൻ്റെ അഭിപ്രായം പറ……” സരള വക്കച്ചൻ്റെ മനസ്സറിയാൻ ശ്രമിച്ചു.
“അവള് റോസാപ്പൂവല്ലേ…..എപ്പഴും മണത്ത് നോക്കാനിഷ്ടപ്പെടുന്ന പനിനീർപ്പൂവ്……” വക്കച്ചൻ പറഞ്ഞു.
“അച്ചായൻ അവളെ പ്രേമിക്കുന്നുണ്ടോ…..” സരള ചോദിച്ചു.വക്കച്ചന് പരിഭ്രമമായി അയാൾ പേടിച്ച് സരളയെ നോക്കി.
“അപ്പോ അച്ചായന് അവളോട് പ്രേമമാ ഇല്ലേ……” സരള വീണ്ടും ചോദിച്ചു.
“പിന്നേ…..പ്രേമം ഈ നാല്പത്തിരണ്ടാം വയസ്സിലോ….നല്ല പ്രായത്തീ പ്രേമിച്ചിട്ടില്ല പിന്നല്ലേ….”വക്കച്ചൻ പെട്ടെന്ന് സമനില വീണ്ടെടുത്തു.
“അച്ചായാ….നാക്ക് കള്ളംപറഞ്ഞാലും കണ്ണ് പറയത്തില്ല…..ഞാനേ…..ഒരു പെണ്ണാ എനിക്കെല്ലാം മനസ്സിലാവും……” സരള പറഞ്ഞു.
“എടീ……..” വക്കച്ചൻ്റെ സ്വരം യാചനാരൂപത്തിലായി.
“അത് പോട്ടെ…….അച്ചായന് ആ പനിനീർപ്പൂവിനെ സ്വന്തമായി കിട്ടിയാലോ…..? അവക്ക് അച്ചായൻ്റെ പകുതിയിലും താഴെയാ പ്രായം…….”സരള വീണ്ടും പറഞ്ഞു.
“അതിപ്പം എങ്ങനെയാ…….”വക്കച്ചൻ പറഞ്ഞു.
“അതൊക്കെ ഞാൻ ശരിയാക്കിത്തരാം അച്ചായൻ എനിക്ക് സ്വന്തമായി കിടപ്പാടം ഉണ്ടാക്കിത്തന്നാൽ………..” അവൾ പകുതിയിൽ നിർത്തി.വക്കച്ചൻ ജീപ്പ് മുന്നോട്ടെടുത്തു പല ചിന്തകൾ അയാളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അവർ രണ്ടുപേരും മത്തായിയെ കണ്ട് വിലയുറപ്പിച്ച് വീട്ടിലേക്ക് മടങ്ങി.
“അച്ചായാ……ഇന്നുമൊതല് ഞാൻ എൻ്റെ ജോലി തൊടങ്ങും അച്ചായൻ വാക്കുപാലിക്കുമോ…..” സരള ചോദിച്ചു.
“എടീ….സരളേ വക്കച്ചനൊരു വാക്കേയുള്ളു. എൻ്റെ മോഹം നീ നടത്തിത്തന്നാ ആ വസ്തുവും അതിലൊരു ചെറിയ വീടും ഞാൻ പണിയിച്ചുതരും……”വക്കച്ചൻ പറഞ്ഞു.
“വീടൊന്നും വേണ്ടച്ചായാ……അതൊക്കെ പതിയെ ഞങ്ങള് വച്ചോളാം.പിന്നെ ഞാൻ അച്ചായനോട് വിലപേശിയെന്ന് വിചാരിക്കരുത് ഒരിത്തിരി വസ്തു മേടിക്കാൻ ഞാൻ വിചാരിച്ചാ നടക്കത്തില്ല അതാ…….”സരള പറഞ്ഞു.
“അതൊന്നുമില്ല….നീ…..എന്നെ സഹായിക്കുമ്പം തിരിച്ചൊരു സഹായം അത്രമാത്രം…….” വക്കച്ചൻ ഗൗരവമായി പറഞ്ഞു.സരളയുടെ മനസ്സിൽ വക്രബുദ്ധികൾ പലത് മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നു.അന്ന് വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തോട്ടം നോക്കാൻപോയ ചാക്കോ തിരിച്ചുവരുന്നത് അവൾ കണ്ടു.
“ടാ….ചാക്കോയേ…..എന്താ വിശേഷം…..” സരള ചോദിച്ചു.
“പിന്നേ…..കൊറച്ച് മുൻപേ കണ്ടതേയുള്ളു. അത്കഴിഞ്ഞിട്ട് പ്രത്യേകിച്ച് എനിക്ക് വിശേഷമൊന്നുമുണ്ടായിട്ടില്ല…….” ചാക്കോ ചിരിച്ചുകൊണ്ട് പറഞ്ഞു.

3 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Super…… Adipoli.

    ????

Leave a Reply

Your email address will not be published. Required fields are marked *