വനദേവത [ഏകലവ്യൻ] 286

എന്നിൽ പിടിച്ച കൈ എന്നെയും വലിച്ചു ഓടുകയാണ്. കൊലുസ്സിൻറെ ശബ്ദം കേൾക്കുന്നു.. മൃദുലമായ സ്പര്ശനമാണ്.. മുറുകെ പിടിച്ചിട്ടുണ്ട്.. ഞാൻ തിരിഞ്ഞു നോക്കി.. കൊമ്പൻ പുറകെ ഉണ്ട്.. എന്നാൽ അതിലും വേഗത്തിൽ എന്നിലേക്കു വന്ന ബാഹ്യബലം എന്നെയും കൊണ്ട് പോകുന്നു.. പക്ഷെ എന്റെ തലച്ചോറിലേക്ക് പോകുന്ന ചോര നിന്ന പോലെ.. ബോധം പോകുന്ന പോലെ തോന്നി.. കണ്ണുകൾ പാതി അടഞ്ഞു. എനിക്ക് മുന്നിലായി എന്നെ വലിച്ചു നീങ്ങുന്ന ആളെ അവ്യക്തമായേ കാണുന്നുള്ളൂ.. ഒരു ചേല പോലെ ദേഹത്തു ചുറ്റിയിട്ടുണ്ട്.. എന്റെ കാലുകൾ തളർന്നു..

“വരൂ വേഗം “ പെൺ ശബ്ദം

പറ്റുന്നില്ല ന്നു പറയാൻ എനിക്ക് വായ അനങ്ങുന്നില്ല .. ഉമിനീർ വറ്റി.
എന്റെ തളർച്ച കൊണ്ടായിരിക്കണം.. ശ്കതമായി നമ്മൾ വെട്ടി മാറി വശത്തുള്ള ചെറിയ ഒരു കുഴിപോലെ ഉള്ള താഴ്ചയിൽ വീണു. എന്റെ പുറകിലായി ആണ് അവൾ ഉള്ളത്..

“ഹാാാ “

ഞാൻ വായ പിളർത്തി.. ശ്വാസം പോകുന്ന ശബ്ദം വായയിലൂടെ പകുതി ആകുമ്പേള്ക്കും പിന്നിൽ നിന്നു അവളുടെ കൈ വന്നു വായ മൂടി.. ഇനി എനിക്ക് അനങ്ങാനാവില്ല. ബോധം നിമിഷ നേരം കൊണ്ട് പോകുമെന്ന് മനസിലായി.. കണ്ണുകൾ അടഞ്ഞു. അത്ര വരെയും അവളുടെ കൈകൾ എന്റെ വായയുടെ മുകളിൽ തന്നെ ആയിരുന്നു..

####
ചുറ്റിലും നല്ല പരന്ന പച്ചപ്പ്. ശീതളമായ കാറ്റ് വീശുന്നുണ്ട്. വന പാതയിൽ മധ്യ ഭാഗത്തു നിന്നു ഇടത്തോട്ടെക് തിരിയുന്ന വഴിയിലാണ് ഫോറെസ്റ്റ് ഓഫീസ്.
“കൃർ………. ………… “

ഒരു ബീഡിയും കത്തിച്ചു പുറത്ത് മൂത്രമൊഴിക്കുന്ന ശങ്കരേട്ടന്റെ ശ്രദ്ധ തിരിച്ചു കൊണ്ട് ഉള്ളില്ലേ ടെലിഫോൺ ബെല്ലടിച്ചു.

“ഡാ രാജ എടുക്കട ഫോൺ “

ഉള്ളിൽ ബെഞ്ചിൽ ചുരുണ്ട കിടന്നുറങ്ങുന്ന രാജൻ എണീക്കാൻ ഭാവമേ ഇല്ല.. ശങ്കരൻ ഓടി വന്നു ഫോൺ എടുത്തു.

“ഹെല്ലോ രാജൻ “
“അതെ സർ പറയു രാജനാണ് “
“ആ ഇന്നല്ലേ പുതിയ ഓഫിസർ ചാർജ് എടുക്കുന്നെ “

The Author

ഏകലവ്യൻ

Read all stories by Ekalavyan

18 Comments

Add a Comment
  1. ബ്രോ ഇതിന്റെ ബാക്കി എഴുത്തു

  2. സൂപ്പർ നല്ല തുടക്കം ഇനിയും നന്നായി മുന്നോട്ട് പോകട്ടെ.അൽപ്പം ത്രില്ലും രഹസ്യവും ഏറെ ഫാന്റസിയും ഉൾപ്പെടുത്തി എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

  3. Aduthe part vegam pageum koduthal venam

  4. Poli nxt part??

  5. Nxt part ennu varum

  6. Super ezhuth

  7. Super bro…nirtharuth…continue…page kooti ezhuthanam marakanda bro…

  8. കിടിലോൽ കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..പേജ് കൂട്ടി തുടർന്ന് എഴുതൂ സുഹൃത്തേ..

  9. കിടിലം

  10. അടിപൊളി, നല്ല സസ്പെൻസ് ത്രില്ലർ, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  11. Dear Brother, നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ നിർത്തിയല്ലോ. ഇതിന്റെ തുടർച്ച ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *