വർഷങ്ങൾക്ക് ശേഷം [വെറും മനോഹരൻ] 676

“മിസ്റ്റർ മാനേജർ, ഹൌസ് ലൈഫ്?” കണ്ടപാടെ വിമലിന്റെ ഗ്രീറ്റിംഗ് എത്തി.

“അങ്ങനെയൊന്നുമില്ല” വിമലിനു ഒരു മാറ്റവും ഇല്ല. പണ്ടത്തെ അതേ തെറിച്ചു നിക്കണ പ്രകൃതം. കളിയായി മറുപടി പറയുന്നതിനിടെ റോഷൻ ഓർത്തു.

“എന്നാലും 5 കൊല്ലത്തിനിടെ ഒരിക്കൽ പോലും ഉത്സവം കൂടണമെന്ന് നിനക്ക് തോന്നിയില്ലല്ലോ…! പണ്ടൊക്കെ നമ്മൾ എത്ര ആർമാദിച്ചതാ.. ഓർക്കുന്നുണ്ടോ..?”

“മറക്കാൻ പറ്റുമോടാ.. സത്യം പറഞ്ഞാ ശരീരം മാത്രേ വളർന്നിട്ടുള്ളൂ.. മനസ്സുകൊണ്ട് ഇപ്പോഴും അവിടെത്തന്നെയാ…”

പറഞ്ഞുതീർന്നതും അവർക്ക് നേരെ രണ്ട് കോൽ- ഐസ് നീട്ടപ്പെട്ടു. നോക്കിയപ്പോൾ അച്ചുവാണ്. മനസ്സ് വായിച്ചത് പോലെ അവനതു അപ്പോൾ വാങ്ങിക്കാൻ തോന്നിയത് എന്തു അത്ഭുതമാണെന്ന് റോഷൻ മനസ്സിലോർത്തൂ. അവനിൽ നിന്നും അതു വാങ്ങി വായിൽ വച്ചപ്പോൾ, ആ രുചിയുടെ കൂടെ വർഷങ്ങൾക്ക് മുൻപുള്ള കുറെയധികം ഓർമ്മകളും തിരികെ വന്നതായി അവന് തോന്നി. കുറച്ചു നിമിഷങ്ങൾ റോഷൻ അറിയാതെ നൊസ്റ്റാൾജിയയിൽ തന്നെ മതിമറന്നു നിന്നു.

“ഡാ…” വിമലിന്റെ വിളി കേട്ടാണ് സ്വബോധത്തിലേക്ക് തിരികെ വന്നത്. നോക്കിയപ്പോൾ അവനരികിൽ സാമന്യം വെളുത്ത നിറമുള്ള, സെറ്റ് സാരി ധരിച്ച പെൺകുട്ടി കൂടി നിൽക്കുന്നുണ്ട്.

“എന്താടാ ഇങ്ങനെ നോക്കുന്നെ… ഇതാണ് എന്റെ സഹധർമിണി, അഞ്ജൂ” വിമൽ തമാശാ രൂപത്തിൽ അവനവളെ പരിചയപ്പെടുത്തി.

അഞ്ജൂ.. അതേ, അതായിരുന്നു അവളുടെ പേര്. ഓർമ്മ വന്ന മട്ടിൽ അവനവൾക്ക് കൈ കൊടുത്തു. “എനിക്കറിയാം. അന്ന് റിസപ്ഷന് കണ്ടതല്ലേ..!” അവളുടെ മറുപടി ചിരിച്ചുകൊണ്ടായിരുന്നു.

“ആഹാ.. റിസപ്ഷന് കണ്ട എല്ലാരേം ഓർമ്മയുണ്ടോ..?” ഗ്യാപ്പിന് ഗോൾ അടിക്കണ പോലെ അച്ചുവിന്റെ ചോദ്യം.

“അങ്ങനെയല്ല. പക്ഷെ വിമലിന്റെ ചങ്ക് കൂട്ടുകാരുടെ മുഖം മറക്കാൻ പറ്റുമോ..! അല്ല ഇനി മറക്കാൻ ഇവൻ സമ്മതിക്കുമോ..!” വിമലിന്റെ മേലെ തട്ടിക്കൊണ്ട് അവൾ തിരിച്ചടിച്ചു.

“മിക്കപ്പോഴും നിങ്ങടെ രണ്ട് പേരുടേം കാര്യം പറയാനെ ഇവന് സമയമുള്ളു. നിങ്ങടെ പഴയ അലമ്പ് കഥകളും, തല്ലുകൊള്ളിത്തരങ്ങളും.. അങ്ങനെ..”

“എല്ലാ കഥകളും ഇവൻ പറഞ്ഞിട്ടുണ്ടോ..?” റോഷൻ പെട്ടന്ന് കേട്ട അമ്പരപ്പിൽ ഉറക്കെ ചോദിച്ചു.

“അതെന്താ അങ്ങനെ ഒരു ചോദ്യം? അപ്പോ ഞാൻ അറിയാൻ പാടില്ലാത്ത കഥകൾ ഇനിയും ഉണ്ടെന്നു സാരം” അഞ്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു.

The Author

34 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം.
    ഇന്നാണ് ഇത് വായിക്കാൻ തുടങ്ങുന്നത്….

    ????

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??????

  3. ഞാൻ എന്റെ പഴയ ട്യൂഷൻ കാലം ഓർത്തു എഴുതാൻ അറിയാത്തതു കൊണ്ട് ആരും അറിയാതെ മനസിൽ നില്കുന്നു…

  4. കൊള്ളാം.
    വായിക്കാൻ നല്ല സുഖം.

Leave a Reply

Your email address will not be published. Required fields are marked *