മൊത്തം ആകെ ഉത്സവബഹളമാണ്. കുപ്പിവളകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കച്ചവടക്കാർ, ഐസ് ക്രീം പോലുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവർ. ആനയുടെ അടുത്ത് വട്ടം പിടിച്ചു നിൽക്കുന്ന കുട്ടികൾ. അകത്ത് പ്രാർത്ഥനയോടെ പലയിടങ്ങളിലായി നിരന്നിരിക്കുന്ന പ്രായമായ സ്ത്രീകൾ. ഇതിനിടയിൽ കണ്ണിന്നു കുളിരേക്കാൻ അണിഞ്ഞൊരുങ്ങി ഉത്സവപ്പറമ്പിലൂടെ നടന്നു നീങ്ങുന്ന സുന്ദരിമാരായ പെൺകുട്ടികൾ. എപ്പഴോ അച്ചുവിനേയും കൂട്ടി വിമൽ കുപ്പിയെടുക്കാൻ ഇറങ്ങി. കുപ്പി റോഷൻ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞെങ്കിലും കൂടിയ കുപ്പി ആറാട്ടിന്റെ അന്ന് പൊട്ടിച്ചാ മതിയെന്നു അച്ചു നിർബന്ധം പിടിച്ചു. പിന്നെ റോഷനും കൂടുതലൊന്നും പറയാൻ പോയില്ല.
വെറുതെ കളിപ്പാട്ടകടയുടെ അരികിൽ നിൽക്കുമ്പോഴാണ് പുറകിൽ നിന്നും ഒരു വിളി വന്നത്. “എന്താ കട വല്ലതും വാങ്ങാൻ ഉദ്ദേശമുണ്ടോ..?”
നോക്കിയപ്പോൾ അഞ്ജുവാണ്. കയ്യിൽ ഒരു കൈകുഞ്ഞും. കൂടെ ഏകദേശം 38 വയസ്സ് തോന്നിക്കുന്ന മറ്റൊരു സ്ത്രീയും.
“എന്തേ എനിക്ക് കളിപ്പാട്ടം വാങ്ങാൻ പാടില്ലെന്നുണ്ടോ..?” റോഷൻ തിരിച്ചടിച്ചു.
“പിന്നെന്താ.. എന്നാ ടോയ്സും വാങ്ങി ഇവന്റെ കൂടെ ഇരുന്നു കളിച്ചോ.. അതാണല്ലോ പ്രായം..!” അഞ്ജുവിന്റെ പറച്ചിലിൽ കൂടെയുള്ള സ്ത്രീയും ചിരിച്ചു. ആ ചിരിയിൽ റോഷനും കൂട്ടുചേർന്നു.
“ഇത് ആരുടെ മോനാ..?”
“അമലേച്ചീടെ… വിമലേട്ടന്റെ ചേച്ചി..” അഞ്ചു പറഞ്ഞു.
കൂടെ ആ സ്ത്രീ ഉള്ളതുകൊണ്ടാണ് അഞ്ചു വിമലേട്ടൻ എന്ന് അഭിസംബോധന ചെയ്തത് മനസ്സിലായ റോഷൻ അവളെ നോക്കി ഒരു കള്ളത്തരം കണ്ടുപിടിച്ചതുപോലെ ഒരു ചിരി ചിരിച്ചു. ചിരിയുടെ അർത്ഥം മനസ്സിലാക്കിയ അഞ്ചു ആ സ്ത്രീ കാണാതെ അവനെ നോക്കി ഒന്നു കണ്ണിറുക്കിക്കൊണ്ട്, കൂടെയുള്ള സ്ത്രീക്ക് റോഷനെ പരിചയപ്പെടുത്തി.
“ഇത് റോഷൻ. വിമലേട്ടന്റെ കൂട്ടുകാരനാ..”
“ഇവനെയാണോ നീ എനിക്ക് പരിചയപ്പെടുത്തുന്നത്..! നമ്മടെ മങ്ങോട്ടെ ചിത്ര ചേച്ചീടെ മോനല്ലേ, എനിക്കറിയാം. ചെറുപ്പത്തിൽ ഞങ്ങൾ എല്ലാരും ഒരുമിച്ചായിരുന്നില്ലേ…”
ചേച്ചിയുടെ പറച്ചിൽ കേട്ടു റോഷൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് ഒന്നു ശ്രെദ്ധിച്ചു നോക്കി. ഇരുനിറമാർന്ന വട്ട മുഖം, കാച്ചിയ എണ്ണയിൽ ഒതുങ്ങിയിരിക്കുന്ന മുടികെട്ട്, ആരെയും കൊതിപ്പിക്കും വിധം അഴകൊത്ത ചുണ്ടുകൾ, നെറ്റിയിൽ ചന്ദനകുറിയുടെ നടുവിലായി ചാർത്തിയിരിക്കുന്ന ചെറിയ കുങ്കുമപൊട്ട്.
“രേഷ്മ ചേച്ചി” റോഷൻ അറിയാതെ പറഞ്ഞു.
കൊള്ളാം….. നല്ല തുടക്കം.
ഇന്നാണ് ഇത് വായിക്കാൻ തുടങ്ങുന്നത്….
????
??????
ഞാൻ എന്റെ പഴയ ട്യൂഷൻ കാലം ഓർത്തു എഴുതാൻ അറിയാത്തതു കൊണ്ട് ആരും അറിയാതെ മനസിൽ നില്കുന്നു…
കൊള്ളാം.
വായിക്കാൻ നല്ല സുഖം.