“എങ്ങനെയുണ്ടായിരുന്നു എക്സാം..?” റോഷൻ പകുതി കളിയായും പകുതി കാര്യമായും ചോദിച്ചു. എന്നാൽ അവനെ രൂക്ഷമായി ഒന്നു നോക്കിക്കൊണ്ട് ശ്രുതി നടന്നുപോയി. കാര്യമറിയാതെ നിൽക്കുന്ന റോഷനോടായി ശ്രീലക്ഷ്മി പറഞ്ഞു, “ഞാൻ പറഞ്ഞതല്ലേ ഇപ്പോ മിണ്ടണ്ടാന്നു… സമാധാനം ആയല്ലോ…!”
“അതിനു ഞാൻ അറിഞ്ഞോ അവള് ഇത്രേം ചൂടിലാണെന്ന്….!”
“എന്തായാലും ഇപ്പോ പുറകെ പോയി കൂടുതൽ ഡാർക്ക് ആക്കണ്ട. ഞാനൊന്നു അവളെ കൂൾ ആക്കിയിട്ടു നിനക്ക് ടെസ്റ്റ് ചെയ്യാം. എന്നിട്ടു പോയാ മതി.”
റോഷൻ തലകുലുക്കി. ശ്രീലക്ഷ്മി ശ്രുതിയുടെ പിന്നാലെ വച്ചു പിടിച്ചു. ഈ സമയം വിമൽ അവിടേക്കു നടന്നെത്തി.
“എന്താടാ അകത്ത് നടന്നേ…?” റോഷൻ ചോദിച്ചു.
“നിന്റെ കൊച്ചു എക്സാമിന് പൊട്ടി. അത്രേയുള്ളൂ. നന്നായി പഠിക്കുന്ന കുട്ടി തോറ്റപ്പോ ചേച്ചിക്കും നല്ലോണം ദേഷ്യം വന്നു. വേണ്ടാത്ത ചിന്തകൾ മനസ്സിൽ കേറീട്ടാ കോൺസെൻട്രേഷൻ കിട്ടത്തെ, പഠിക്കാൻ വന്നാ പഠിക്കണം അല്ലാതെ വേറെ പരിപാടിക്ക് നടന്നാ ഇങ്ങനെ ഇരിക്കും എന്നൊക്കെ പറഞ്ഞു ആകെ സീനാക്കി. ഇത്ര നേരവും അവിടെ ഇരുന്നു കരയായിരുന്നു. ഇപ്പഴാ പിന്നേം ഒകെ ആയെ. അതിന്റെ ഇടേലാ നിന്റെ മറ്റേടതത്ത ഒരു തമാശ…” വിമൽ പറഞ്ഞു നിർത്തി.
“എന്നാലും ആ പെണ്ണുംപിള്ളക്കു ഇത് എന്തിന്റെ കേടാ…” റോഷന് ദേഷ്യം വന്നു.
“എന്തായാലും പൊന്നുമോൻ ഇനീം ഇവിടെ നിക്കണ്ടാ… നീ എവിടെ എന്നും ചോദിച്ചു എന്നെ കൊന്നില്ലന്നെ ഉള്ളൂ. വെറുതെ ചേച്ചീടെ മുന്നിൽ ചെന്ന് പെടെണ്ടാ…”
വിമൽ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന തിരിച്ചറിവിൽ റോഷൻ അവിടെ നിന്നും പോകാനായി സൈക്കിൾ തിരിച്ചു. പെട്ടെന്നാണ് പുറകിൽ നിന്നും ഉറക്കെ ഒരു വിളി, “റോഷാ….”
റോഷൻ തിരിഞ്ഞു നോക്കിയപ്പോൾ, അവനെ തന്നെ നോക്കി രേഷ്മ ചേച്ചി വീടിന്റെ വാതിൽക്കൽ നിൽക്കുന്നു. _____________________________________
സ്കൂട്ടർ ഗട്ടറിൽ ചാടവേ, റോഷൻ തന്റെ ചിന്തകളിൽ നിന്നും ഉണർന്നു. ഒരു കാലത്ത് തങ്ങളെയെല്ലാം വരച്ച വരയിൽ നിർത്തിയിരുന്ന ആ സിംഹത്തെ റോഷൻ കണ്ണാടി വഴി ഇടം കണ്ണിട്ട് നോക്കി. പാവം.. ഇപ്പോഴത്തെ ആ ഇരുപ്പു കണ്ടാൽ പറയുമോ, ആയ കാലത്തെ പ്രതാപം.. അവൻ മനസ്സിലോർത്തു. പെട്ടന്ന് എന്തോ തന്റെ ശരീരത്തിൽ ഇഴയുന്നതായി അവൻ തിരിച്ചറിഞ്ഞു. നോക്കിയപ്പോൾ രേഷ്മ ചേച്ചേച്ചിയുടെ വലതു കയ്യാണ്.
കൊള്ളാം….. നല്ല തുടക്കം.
ഇന്നാണ് ഇത് വായിക്കാൻ തുടങ്ങുന്നത്….
????
??????
ഞാൻ എന്റെ പഴയ ട്യൂഷൻ കാലം ഓർത്തു എഴുതാൻ അറിയാത്തതു കൊണ്ട് ആരും അറിയാതെ മനസിൽ നില്കുന്നു…
കൊള്ളാം.
വായിക്കാൻ നല്ല സുഖം.