Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം 11 [ചാണക്യൻ] 579

Kambi Views 405115

പടവിന്റെ ഒരറ്റത്തു ഒരു പെൺകുട്ടി തന്റെ തുണികൾ നനച്ചിടുന്ന തിരക്കിൽ ആയിരുന്നു.

അവിടേക്ക് വന്ന അഞ്ജലിയെയും അനന്തുവിനെയും അവൾ ശ്രദ്ധിച്ചതേയില്ല.

ഒരു ബ്ലൗസും നേര്യതും ആയിരുന്നു അവളുടെ വേഷം.

“ആരാ അഞ്ജലി ഇതു”

അനന്തുവിന്റെ ചോദ്യം കേട്ടതും അവൾ തലപൊന്തിച്ചു നോക്കി.

“സീത അമ്മായിടെ റിലേറ്റീവ് ആണ്…………..മീനാക്ഷി ചേച്ചീടെ കൂട്ടുകാരിയാ”

“ആണോ ഞാനിതുവരെ കണ്ടിട്ടില്ല”

“ഹ്മ്മ് കാണാതിരിക്കുന്നതാ നല്ലത്…………….ഒടുക്കത്തെ ജാടയാ കെട്ടിലമ്മയാന്നാ വിചാരം”

അഞ്ജലി അവളെ ഒന്നു പുച്ഛിച്ചു.

അനന്തു ആ പെൺകുട്ടിയെ ഒന്നുകൂടി നോക്കി.

അവൾ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

“അതേയ് നന്ദുവേട്ടാ”

“എന്താ അഞ്‌ജലിക്കുട്ടി?”

“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുവോ?”

“എന്ത് ആഗ്രഹം?”

അനന്തു അവളെ പുരികം കൂർപ്പിച്ചു നോക്കി.

“അത്‌ എനിക്ക്….എനിക്ക്…..”

അഞ്ജലി മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങി.

“പറ അഞ്‌ജലിക്കുട്ടി ”

അനന്തു അവളെ പ്രോത്സാഹിപ്പിച്ചു.

“ആ വശീകരണ മന്ത്രത്തിന്റെ ഡെമോ കാണിക്കുമോ?”

“ഡെമോയോ ”

അനന്തു അവളെ കണ്ണു മിഴിച്ചു നോക്കി.

“അതേ നന്ദുവേട്ടാ…………എനിക്ക് ആ മന്ത്രം എങ്ങനാ ഉപയോഗിക്കുന്നതെന്ന് കാണിച്ചു തരുമോ പ്ലീസ്”

അഞ്ജലി അവനെ വിടാതെ പിടിച്ചു അപേക്ഷിച്ചു.

അവളുടെ കൗതുകം ഓരോ നിമ്മിഷവും കൂടിക്കൊണ്ടിരുന്നു.

പക്ഷെ എന്ത് പറയണമെന്നറിയാതെ അനന്തു കുഴങ്ങി.

ഇതുവരെ ഒരു കാര്യത്തിനും അവളോട് പറ്റില്ലെന്ന് പറഞ്ഞിട്ടില്ല.

അവളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുത്തിട്ടേയുള്ളൂ.

പക്ഷെ ഇതു കുറച്ചു കടന്ന കൈ ആയിപ്പോയില്ലേ?

The Author

135 Comments

Add a Comment
  1. എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.

    വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും😄.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.

    💞💞💞സ്നേഹപൂർവ്വം സാജിർ💞💞💞

  2. കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും

    1. ചാണക്യൻ

      @Abid sulthan kv………
      ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം കേട്ടോ……
      എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
      ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
      കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
      അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
      ആയുരാരോഗ്യസൗഖ്യം നേരുന്നു……
      ഒത്തിരി സ്നേഹം കേട്ടോ…..🤗
      നന്ദി ❤️❤️

      1. നിങ്ങളും കോറ…ആണോ…?
        എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: