അൽപ നേരം കഴിഞ്ഞതും ഈറൻ കൈകളോടെ ഹാളിലേക്ക് അരുണിമ പ്രത്യക്ഷപ്പെട്ടു.
മുടിയൊക്കെ ഉച്ചിയിൽ വട്ടത്തിൽ കെട്ടിവച്ചു വല്ലാത്ത ഒരു കോലത്തിലായിരുന്നു അവൾ.
കണ്ണിലൊക്കെ ക്രോധം എരിയുന്നുണ്ട്.
പതിവ് സ്ഥായി ഭാവമായ ഭദ്രകാളിക്ക് ഒരു മാറ്റവുമില്ല.
അനന്തു അവളുടെ വരവ് കണ്ടതും ആ ഇരുപ്പിൽ നിന്നും ചാടിയെണീറ്റു.
“ഡോ ഇപ്പോഴാണോ താൻ വരുന്നേ?എന്നെയിവിടെ നട തള്ളിയ പോലെ പോയതാ…………പിന്നെ മുങ്ങി നടക്കുവായിരുന്നല്ലേ ”
അരുണിമ കലിപ്പിൽ അവനോട് ചോദിച്ചു.
“അയ്യോ ഇല്ല അരുണിമ………..കുറച്ചു തിരക്കിലായിപ്പോയി അതാ വരാൻ പറ്റാത്തിരുന്നേ? പിന്നെ എപ്പോഴും അ വന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു”
അനന്തു തന്റെ ഭാഗം ന്യായീകരിച്ചു.
“ഹാ ശരിയാ……….എപ്പോഴും വന്നു കേറാൻ ഇതു തന്റെ ഭാര്യ വീടൊന്നുമല്ലല്ലോ………….എപ്പോഴും ഈ ബഹുമാനം കാണണം കേട്ടല്ലോ?”
ഒരു താക്കീത് പോലെ അവൾ പറഞ്ഞു.
“ഉവ്വ്”
“ഹാ താൻ ഇവിടിരിക്ക്………….ഞാൻ പോയി റെഡിയായിട്ട് വരാം”
“ഇപ്പൊ വേദന കുറവുണ്ടോ?”
അനന്തു ഒരു സുഖാന്വേഷണത്തിന് തുടക്കമിട്ടു.
“ഹ്മ്മ് ”
ഒന്നു മൂളിയ ശേഷം അവൾ അകത്തേക്ക് പോയി.
അപ്പോഴാണ് അനന്തുവിന് ശ്വാസം നേരെ വീണത്.
എന്തൊരു കോലമാണോ ആവോ പെണ്ണിന്?
കുളിച്ചിട്ട് കുറെ ദിവസമായിയെന്നു തോന്നുന്നു.
മുഖമൊക്കെ വരണ്ടുണങ്ങി ആ ഐശ്വര്യമൊക്കെ എങ്ങോ പോയ പോലെ.
അസൽ ഭദ്രകാളി.
അനന്തു പതിയെ ചിരിച്ചു.
“താനെന്താടോ തനിയെ ചിരിക്കുന്നേ? ഇനി ഇതിന് അര കിറുക്ക് ആണോ ദൈവമേ?”
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ