വശീകരണ മന്ത്രം 4 [ചാണക്യൻ] 894

“കുഞ്ഞേ ഇവന്റെ പേര് തേവക്കാട്ട് ശേഖരൻന്നാ.. നല്ല അസ്സൽ കൊമ്പനാന ”

“ആഹാ നല്ല പേരാണല്ലോ ചേട്ടമാരെ ഞാൻ ഇവനെ ഒന്ന് തൊട്ടു നോക്കട്ടെ? ”

“അയ്യോ കുഞ്ഞേ ഈടത്തെ വല്യമ്പ്രാൻ കുഞ്ഞ് ഞങ്ങളെ ചേട്ടന്ന്നു വിളിച്ചത് അറിഞ്ഞാൽ ഞങ്ങടെ പണി പോകും ”

പാപ്പാന്മാർ നിന്നു വിയർക്കുന്നത് അനന്തുവിനെ വല്ലാതെ ആശ്ചര്യപ്പെടുത്തി.

“അപ്പൊ പിന്നെ എനിക്ക് മൂത്തവരെ ഞാൻ ചേട്ടൻ എന്നല്ലേ വിളിക്കണ്ടേ ? ”

അനന്തു അവരെ ചോദ്യഭാവേന നോക്കി.

“വേണ്ട കുഞ്ഞമ്പ്രാ… ഞങ്ങളെ പേര് ചൊല്ലി  വിളിച്ചോളൂ ”

അവര് തന്നെ വിളിച്ച പേര് കേട്ട് അനന്തു ഒന്ന് ഞെട്ടിയെങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല

“എന്തായാലും ഞാൻ ഒന്ന് തൊടട്ടെ ”

“അതിനെന്താ കുഞ്ഞേ ധൈര്യമായിട്ട് തൊട്ടോ”

അനന്തു ശേഖരന് നേരെ കൈ നീട്ടി.

“ഡാ ശേഖരാ കുഞ്ഞമ്പ്രാന് കൈ കൊടുക്കെടാ ”

പാപ്പാന്റെ ആജ്ഞ അനുസരിച്ചു ശേഖരൻ അനന്തുവിന് നേരെ കൈ നീട്ടി. അനന്തുവിന്റെ കയ്യിൽ ശേഖരൻ തുമ്പിക്കൈ കൊണ്ട് ചുറ്റി പിടിച്ചു.

ആനയുടെ തുമ്പി കൈയ്ക്ക് വല്ലാത്ത പരു പരുപ്പ്  ആണെന്ന് അവനു തോന്നി. അവൻ അതിൽ മുറുകെ പിടിച്ചു.

“ഇന്നലെ ഞങ്ങൾ വരുമ്പോൾ ഇവനെ ഇവിടെ കണ്ടില്ലല്ലോ? ”

“ഇന്നലെ ഇവനെയും കൊണ്ട് ഞങ്ങൾ കൂപ്പില് തടി പിടിപ്പിക്കാൻ കൊണ്ടു പോയിന് കുഞ്ഞമ്പ്രാ അതാ ”

“എവിടെയാ അത് ”

“ഇവിടുന്ന് ഇച്ചിരി ദൂരമുണ്ട് കുഞ്ഞമ്പ്രാ ”

അല്പ നേരം പാപ്പാന്മാരോടും ശേഖരനോടും അനന്തു ചിലവഴിച്ചു.

“അനന്തൂട്ടാ ഇങ്ങു വാ  ”

സീത അമ്മായിയുടെ നീട്ടിയുള്ള വിളി കേട്ട് അനന്തു പൂമുഖത്തേക്ക് ഓടിച്ചെന്നു.

“ശേഖരന്റെ അടുത്തായിരുന്നോ നീയ് ”

“അതെ അമ്മായി  ”

“എങ്കിൽ വാ നിനക്ക് നമ്മുടെ വീടും ചുറ്റുപാടും മൊത്തം കാണണ്ടേ? ”

സീത അവനെ ആകാംക്ഷയോടെ നോക്കി.

“വേണം അമ്മായി ”

“എങ്കിൽ ഞാൻ പിള്ളേരെ വിളിക്കാം അവര് കാണിക്കുംട്ടോ ”

അനന്തു അമ്മായിയെ നോക്കി തലയാട്ടി.മുറ്റത്തൂടെ ഉലാത്തികൊണ്ടിരുന്ന രേവതിയെയും അമൃതയെയും സീത കൈ കാട്ടി വിളിച്ചു. അവർ അങ്ങോട്ടേക്ക് ഓടി പിടച്ചു വന്നു.

“നിങ്ങൾ രണ്ടാളും അനന്തുവേട്ടന് നമ്മുടെ വീട് മൊത്തം കാണിച്ചു കൊടുക്കണം കേട്ടോ ”

സീത അവരെ ഉറ്റു നോക്കി

“ശരി വല്യമ്മേ”

രണ്ടുപേരും ഒരേ സ്വരത്തിൽ തലയാട്ടി. ആ ശബ്ദത്തിൽ വല്ലാത്തൊരു ബഹുമാനം നിഴലിക്കുന്നതായി അവനു തോന്നി.

The Author

197 Comments

Add a Comment
  1. തുടരുക.?

    1. ചാണക്യൻ

      തീർച്ചയായും ബ്രോ… ഒരുപാട് സന്തോഷം… നന്ദി ?

  2. പൊന്നു.?

    വൗ…… ഇൻട്രസ്റ്റിംഗ്…..

    ????

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… നല്ല വായനക്ക് ഒരുപാട് നന്ദി ?

  3. സഹോ എന്തായി…. എവിടം വരെ ആയി എഴുത്ത്??

    1. ചാണക്യൻ

      കമന്റ്‌ ഞാൻ കണ്ടില്ലായിരുന്നു ബ്രോ… സോറി.. ?

Leave a Reply

Your email address will not be published. Required fields are marked *