വശീകരണ മന്ത്രം 5 [ചാണക്യൻ] 863

മാലതി ദേവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി. ദേവൻ അവളെ ചേർത്തു പിടിച്ച ശേഷം ബുള്ളെറ്റിലേക്ക് കയറിയിരുന്നു ചാവി ഇട്ടു തിരിച്ചു സ്റ്റാർട്ട്‌ ചെയ്തു.

ബുള്ളെറ്റിലെ യാത്ര വല്ലാതെ ഒരു ഹരം ആയി മാറിയെന്നു അവനു ഇടക്ക് തോന്നാറുണ്ടായിരുന്നു. മാലതി അവനു നേരെ കൈകൾ വീശി.

ദേവൻ തലയാട്ടികൊണ്ട് നേരെ പടിപ്പുരയിലേക്ക് വണ്ടിയിറക്കി. റോഡിലേക്ക് കയറിയ ശേഷം നേരെ രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.

വൈകി ചെന്നാൽ രഘുവേട്ടന്റെ വായിലിരിക്കുന്നതു കേൾക്കേണ്ടി വരുമെന്ന ബോധം ഉള്ളതോണ്ട് ആക്‌സിലേറ്റർ തിരിച്ചു അവൻ വേഗത്തിൽ പോയി.ചെമ്മൺ റോഡിലൂടെ ഉള്ള യാത്ര കുറേ നേരം പിന്നിട്ടിരുന്നു.

പൊടുന്നനെ മുന്നിൽ കണ്ട വളവിൽ ദേവൻ ബുള്ളറ്റ് വീശിയെടുത്തപ്പോൾ വെടി ചില്ല് പോലെ റോങ് സൈഡിലൂടെ വന്ന സൈക്കിൾ കണ്ടതും അവൻ പെട്ടെന്നു വലത്തേക്ക് വെട്ടിച്ചു.

മുടിനാരിഴ വ്യത്യാസത്തിൽ സൈക്കിളിനെ മറി കടന്നു പൊടുന്നനേ ബ്രേക്ക്‌ പിടിച്ചതിന്റെ ആഘാതത്തിൽ ചരലിൽ ടയറുകൾ തെന്നി ബുള്ളറ്റും ദേവനും നിലത്തേക്ക് പതിച്ചു.

ദേവൻ പതിയെ ആയാസപ്പെട്ട് കൈ കുത്തി എണീറ്റു. അവനു തോളിനു ചെറിയ വേദന ഉള്ള പോലെ തോന്നി. പെട്ടെന്നാണ് സൈക്കിൾ ഓടിച്ച ആളുടെ കാര്യം അവനു ഓർമ വന്നത്.

ദേവൻ സംഭ്രമത്തോടെ എണീറ്റു സൈക്കിളിനു സമീപത്തേക്ക് ഓടി.അപ്പൊ സൈക്കിളിന്റെ അടിയിൽ പെട്ടു കിടക്കുന്ന പെണ്കുട്ടിയിലേക്ക് അവന്റെ കണ്ണുകൾ പാറിയത്.

അവൾ വലിയ വായിൽ നിലവിളിക്കുന്നുണ്ടായിരുന്നു.ഒരു ബ്ലൗസും പാവാടയും ആയിരുന്നു അവളുടെ വേഷം. വേദന സഹിക്കാനാവാതെ ആ പെൺകുട്ടി കണ്ണുകൾ ഇറുക്കെ പിടിച്ചു കിടന്നു.

അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ദേവൻ സങ്കോചത്തോടെ  അവൾക്ക് സമീപം കുത്തിയിരുന്ന് അവളുടെ ചുമലിൽ കൈകൾ വച്ചു.

“കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? ”

ദേവന്റെ ശബ്ദം കേട്ടതും ആ പെൺകുട്ടി പതിയെ തലയുയർത്തി നോക്കി. അവളുടെ മുഖത്തു അസഹനീയമായ വേദന നിഴലിക്കുന്നുണ്ടായിരുന്നു.

മുഖത്തേക്ക് മുടിയിഴകൾ ഉതിർന്നു കിടന്നിരുന്നു.അവളുടെ പൂച്ച കണ്ണുകളും ചുവന്ന അധരങ്ങളും ഇരു നിറവും അവളെ ഒരുപാട് സുന്ദരിയാക്കിയിരുന്നു.

വല്ലാത്തൊരു ഐശ്വര്യം ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നതായി അവനു തോന്നി. ഈ സമയം ദേവനെ കണ്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൾ ഭയ ഭക്തി ബഹുമാനത്തോടെ അവനെ നോക്കി.

“അങ്ങുന്നേ”

ആ പെൺകുട്ടി അല്പം വെപ്രാളത്തോടെ കൈ കുത്തി എണീക്കാൻ ശ്രമിച്ചു. എന്നാൽ വേദന കൊണ്ടു പുളഞ്ഞതും അവൾ ആ ശ്രമം ഉപേക്ഷിച്ചു. വയ്യായികയോടെ അവൾ ദേവനെ നോക്കി.

“അങ്ങുന്നേ അറിയാതെ വഴി തെറ്റി വന്നതാ.. എന്നോട് മാപ്പാക്കണേ ”

ആ പെൺകുട്ടി അവന്റെ ക്ഷമയ്ക്കായി യാചിച്ചു. ദേവൻ അരുതാത്തതു എന്തെങ്കിലും ചെയ്യുമോ എന്ന് അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു. അവൾ അവിടെ കിടന്നു കിടികിടാ വിറച്ചുകൊണ്ടിരുന്നു.

“അയ്യോ ഇല്ല കുട്ടി അങ്ങനൊന്നും ഓർത്തു പേടിക്കണ്ട … ഇയാൾക്ക് എന്തേലും പറ്റിയോ? ”

“ഇല്ല്യ എനിക്ക് ഒന്നൂല്ല ”

ആ പെൺകുട്ടി വേദന കാരണം തന്റെ കണ്ണുകൾ നിറഞ്ഞു വരാതെ

197 Comments

Add a Comment
  1. Ponnu machanee kambiyum veenda oru kuuppum veenda katha munnott pootte ????

  2. പുലിമുരുഗൻ

    മുത്തേ ഒന്ന് വരുമോ കട്ട വൈറ്റിംഗ് ആണ്

    1. ചാണക്യൻ

      പുലിമുരുഗൻ ബ്രോ… ഞാൻ കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ.. വായിക്കാൻ മറക്കല്ലേട്ടോ.. എങ്ങനുണ്ടെന്നു പറയണേ ?

  3. machanee..udane kaanumo..waiting aanu

    1. ചാണക്യൻ

      KRISH ബ്രോ… ഇന്ന് എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… മറക്കാതെ വായിക്കണേ ?

  4. machanee….nale varumo next part

Leave a Reply

Your email address will not be published. Required fields are marked *