വശീകരണ മന്ത്രം 5 [ചാണക്യൻ] 861

ഇടക്ക് ഞാൻ വന്നു അന്വേഷിക്കാം  ”

ദേവൻ അയാളുടെ ചുമലിൽ തട്ടി അയാളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
പോകാൻ നേരം ദേവൻ കല്യാണിയെ തിരിഞ്ഞു നോക്കി. അവളുടെ അമ്മ അവളുടെ കൈകളിൽ പതിയെ തലോടി അവളെ സമാധാനിപ്പിക്കുന്നതാണ് അവൻ കണ്ടത്.

ആ പൂച്ച കണ്ണുകൾ തന്നെ കണ്ടു എന്ന് ഉറപ്പ് വരുത്തിയതും ദേവൻ പതിയെ പിന്തിരിഞ്ഞു നടന്നു. പാടവരമ്പിലൂടെ നടന്നു വരുമ്പോഴും ദേവന്റെ മനസ്സ് ഒരു ചിത്ര ശലഭത്തെ പോലെ അവനു പിടി കൊടുക്കാതെ പാറി നടക്കുകയായിരുന്നു.

ആ പൂച്ചക്കണ്ണുകൾ തന്നെയായിരുന്നു അവന്റെ മനസ്സ് നിറയെ.. കഷ്ടപ്പെട്ട് നടന്നു അവൻ ബുള്ളറ്റിനു സമീപം എത്തി. എന്തോ അവളിൽ നിന്നും വിട്ടു പോരാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

ഒരു ദീർഘ നിശ്വാസം വിട്ടു അവൻ ബുള്ളറ്റിൽ കയറി രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

ദേവന്റെചുണ്ടുകൾ ഒരു പേര് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു..

“കല്യാണി…. കല്യാണി ”

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

അനന്തു വായിച്ചുകൊണ്ടിരുന്ന ഡയറി പതുക്കെ മടക്കി വച്ചു. അവൻ ആകെ ഒരു ഉന്മാദാവസ്ഥയിൽ ആയിരുന്നു.ഡയറിയിൽ ദേവൻ അമ്മാവൻ എഴുതിയ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട പ്രതീതി ആയിരുന്നു അവന്.

കുറച്ചു നേരം ദേവനെയും കല്യാണിയേയും കുറിച്ച് തന്നെ ആയിരുന്നു അവന്റെ ചിന്ത. പതിയെ ഉറക്കം അവന്റെ കണ്ണുകളിൽ ഘനീഭവിച്ചു തുടങ്ങിയപ്പോൾ അനന്തു ഡയറി തന്റെ നെഞ്ചോടു ചേർത്തു വച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഡയറിയുടെ സ്പർശനം അറിഞ്ഞ അവന്റെ ഹൃദയം അനന്തു ഉറങ്ങുമ്പോഴും ദ്രുത ഗതിയിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രാവിലെ എണീറ്റ അനന്തു ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും വലിച്ചു കേറ്റി ചാവിയും എടുത്തു ശിവ കാണാതെ മനയുടെ പുറത്തേക്കിറങ്ങി.

അവളെ കൂട്ടാതെ ഇന്ന്‌ ഒറ്റക്ക് ദേശം ഗ്രാമം മൊത്തം കറങ്ങാനായിരുന്നു അനന്തുവിന്റെ തീരുമാനം. ശിവ കണ്ടാൽ കൂടെ വരാൻ വാശി പിടിക്കുമെന്നതിനാൽ ഒറ്റയ്ക്ക് പോകാൻ ആയിരുന്നു അവന്റെ ഉദ്ദേശം. പൂമുഖത്തു ഇരിക്കുകയായിരുന്ന മുത്തശ്ശിയുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു.

“മുത്തശ്ശി പോയിട്ട് വരാം ”

“പോയിട്ട് വാ ദേവാ അധികം വൈകല്ലേട്ടോ”

കാർത്യായനി അനന്തുവിന്റെ കവിളിൽ പതിയെ തലോടി.

“ശരി മുത്തശ്ശി.”

അനന്തു ചാടിയിറങ്ങി ബുള്ളറ്റിൽ കയറി നാൽ കവല ലക്ഷ്യമാക്കി നീങ്ങി. അല്പ സമയത്തെ യാത്രയ്ക്ക് ശേഷം അവൻ ഗ്രാമത്തിന്റെ കവലയിൽ എത്തി.

അവിടുത്തെ ആൾക്കാരുടെ തിരക്കും കച്ചവട സ്ഥാപനങ്ങളും വണ്ടികളും മറ്റും കണ്ട് ആസ്വദിച്ചു അനന്തു ബുള്ളറ്റ് നേരെ പുതിയെ ദിശയിലൂടെ പറപ്പിച്ചു.

റോഡിനു ഇരു വശവും പറന്നു കിടക്കുന്ന നെൽപ്പാടങ്ങളും പണിക്ക് പോകുന്ന സ്ത്രീ പുരുഷന്മാരും പച്ചപ്പും മരങ്ങളും പൂക്കളും ചെടികളും എല്ലാം കണ്ട് ആനന്ദത്തോടെ അവൻ വണ്ടി ഓടിച്ചു. ഇതൊക്കെ തനിക്ക് പുതിയ അനുഭവമാണെന്ന് അനന്തു പുളകത്തോടെ ഓർത്തു.

ബുള്ളറ്റിൽ പോകുമ്പോൾ പോലും മുഖത്തു വന്നടിക്കുന്ന കാറ്റിനു പോലും നേർത്ത ഒരു സുഖവും സൗരഭ്യവും ഉണ്ടെന്നു അവനു തോന്നി. അങ്ങനെ ഓരോന്നോക്കെ ആലോചിച്ചുകൊണ്ട് റോഡിലൂടെ ഇടക്കിടക്ക് വരുന്ന ജീപ്പുകൾക്കും മറ്റു വണ്ടികൾക്കും സൈഡ് കൊടുത്തു അവൻ മുന്നോട്ടേക്ക്

197 Comments

Add a Comment
  1. Ponnu machanee kambiyum veenda oru kuuppum veenda katha munnott pootte ????

  2. പുലിമുരുഗൻ

    മുത്തേ ഒന്ന് വരുമോ കട്ട വൈറ്റിംഗ് ആണ്

    1. ചാണക്യൻ

      പുലിമുരുഗൻ ബ്രോ… ഞാൻ കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ.. വായിക്കാൻ മറക്കല്ലേട്ടോ.. എങ്ങനുണ്ടെന്നു പറയണേ ?

  3. machanee..udane kaanumo..waiting aanu

    1. ചാണക്യൻ

      KRISH ബ്രോ… ഇന്ന് എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… മറക്കാതെ വായിക്കണേ ?

  4. machanee….nale varumo next part

Leave a Reply

Your email address will not be published. Required fields are marked *