Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം 6 [ചാണക്യൻ] 816

Kambi Views 341567

വശീകരണ മന്ത്രം 6

Vasheekarana Manthram Part 6 | Author : Chankyan | Previous Part

 

ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു.അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു.ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല. ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു. ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു.

എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ബലരാമനെ കണ്ടതും ബഹുമാനത്തോടെ അദ്ദേഹത്തിന് സമീപത്തേക്ക് നടന്നു വന്നു.

അനന്തു മുറിയുടെ വാതിൽ പതിയെ ചാരിവച്ചു  അവിടുള്ള മേശയിൽ ചാരി നിന്നു.

“മോളെ ഇപ്പൊ എങ്ങനുണ്ട് ?  കുഴപ്പമില്ലലോ അല്ലെ? ”

ബലരാമൻ അരുണിമയുടെ നെറുകയിൽ വാത്സല്യപൂർവ്വം തഴുകി.

“കുഴപ്പമില്ല അങ്ങുന്നേ…. ചെറിയ വേദനയെ ഉള്ളൂ…. വേറൊന്നുമില്ല  ”

അരുണിമ മറുപടി പറഞ്ഞു.

അവൾ പെട്ടെന്നു സ്വന്തം അച്ഛനെ കുറിച്ച് ഓർത്തു പോയി.അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.

തേവക്കാട്ട് കുടുംബത്തിലെ മൂത്ത സന്തതി തന്നെ തേടി ആശുപത്രിയിൽ വന്നതിന്റെ പൊരുൾ അരുണിമയ്ക്ക് മനസ്സിലായില്ല. എന്നാലും അനന്തുവുമായി അദ്ദേഹത്തിന് എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് തോന്നി.

അവൾ അനന്തുവിനെ തുറിച്ചു നോക്കി. അവൻ അവളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ മുഖം താഴ്ത്തി.

ആ പൂച്ചക്കണ്ണുകൾ കാണുംതോറും അതിൽ താൻ സ്വയം അലിഞ്ഞു പോകുകയാണെന്നു  അവനു തോന്നി. പൂച്ചക്കണ്ണുകളുടെ അടിമയായി മാറിയപോലെ.

മുൻപ് എപ്പോഴോ കണ്ടു പരിചയമുള്ള കണ്ണുകൾ ആണ് അതെന്നു അവനു തോന്നിയിരുന്നു. പക്ഷെ എപ്പോഴാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല.

ഏതോ  ഒരു തരം മുജ്ജന്മ ബന്ധം അവളുമായി ഉള്ളത് പോലെ അനന്തുവിന് തോന്നി. മനസ് ഒന്നു പാകപ്പെടാൻ മുറിയിലാകമാനം അവൻ കണ്ണുകൾ ഓടിച്ചുകൊണ്ടിരുന്നു.

“ഡോക്ടർ മോൾക്ക് ഇപ്പൊ എങ്ങനുണ്ട്? ”

“കുഴപ്പമില്ല അങ്ങുന്നേ….. ചെറിയൊരു ഫ്രാക്ചർ ഉണ്ട് വിരലിന്.. പിന്നെ വീണപ്പോൾ മുട്ടിനു പറ്റിയ ചെറിയ വേദനയും… അതിനു പുരട്ടാൻ ഓയിന്റ്മെന്റ് കൊടുത്തിട്ടുണ്ട്. ”

The Author

186 Comments

Add a Comment
    1. ചാണക്യൻ

      Kamukan ബ്രോ… എഴുതി തുടങ്ങുന്നേ ഉള്ളൂ😍

  1. Bosco nxt part ennu varum

    1. ചാണക്യൻ

      Aaadhi ബ്രോ… എഴുതി തുടങ്ങുന്നേ ഉള്ളൂ.. കുറച്ചു കഴിയുംട്ടോ 😍

  2. ഒരു കുത്ത് പോലും ഇല്ല്യേ

    1. ചാണക്യൻ

      Kamukan ബ്രോ… എഴുതാൻ തുടങ്ങിയില്ല ബ്രോ.. കുറച്ചു തിരക്കായിപ്പോയി.. ഇനി വേണം തുടങ്ങാൻ 😍

  3. chaanakyan bro nannayittund…njan ipopzanu ee story kaanunnath.otta iruppinu vayichu motham.machante ezuthinte reethi poli aanutto..next part eni next week avasaanam aayirikkum alle…waiting….

    1. ചാണക്യൻ

      NTR ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. എല്ലാ ഭാഗങ്ങളും ഇഷ്ട്ടപെട്ടു എന്ന് കരുതുന്നുട്ടോ.. അടുത്ത ഭാഗം ഈ ആഴ്ച കഴിഞ്ഞേ ഉള്ളൂട്ടോ.. കാത്തിരിക്കണേ.. നന്ദി 😍

  4. chaanakyan bro..ipozanu ee story kandathu..appol thanne ella partum vayichu..oru rakshayum illa..Ella partun kidu..adutha part eni next week avasaname kanukaullu aalle…waiting aanu…

  5. ഫാൻ ആയി ചാണക്യ 😍

    1. ചാണക്യൻ

      അരുണൻ ബ്രോ.. പെരുത്ത് സന്തോഷം ഉണ്ട് ട്ടോ.. ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുട്ടോ.. നന്ദി 😍

  6. ചാണക്യൻ കുട്ടാ ❤❤❤❤😘😘😘😘😘😘😘
    കഥ അടിപൊളി വേറെ മൂഡിലാണ് മുന്നോട്ടു പോകുന്നത്.
    പ്രതീക്ഷയ്ക്കും അപ്പുറം, അത് ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും.
    Myth or fiction ഒക്കെ എഴുതുമ്പോൾ ഭാഷ ശെരിയല്ലെങ്കിൽ ആകെ കൈ വിട്ടു പോകും.
    പക്ഷെ നിന്റെ കാര്യത്തിൽ ഒരു പിഴവും ഭാഷയിൽ ഇല്ല മോനെ😘😘😘😘
    And hats off.
    പിന്നെ ചെറിയ ഒരു പ്രോബ്ലം ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതായിരിക്കാം
    ഡയറിയിലെ കാര്യങ്ങൾ ദേവന് സംഭവിച്ചത് അത് പോലെ തന്നെ അനന്തുവിന് സംഭവിക്കുമ്പോൾ അല്പം വിത്യാസം വരുത്താം എന്ന് തോന്നി.
    വേറൊന്നുമല്ല ഡയറിയിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ ജീവിതത്തിൽ നടക്കുമ്പോൾ ഞാൻ ആണെങ്കിൽ ഡയറി മുഴുവൻ വായിച്ചിട്ടെ പിന്നെ പുറത്തിറങ്ങു.
    ആഹ് ഒരു കാര്യം മാത്രം, ചിലപ്പോൾ എനിക്ക് തോന്നിയ മണ്ടത്തരം ആവാം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ❤❤❤❤❤❤
    സ്നേഹപൂർവ്വം
    അക്കിലീസ്…

    1. ചാണക്യൻ

      അക്കിലിസ് ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… സഹോ പറഞ്ഞത് ശരിയാ ഡയറിയിൽ ഉള്ള കാര്യങ്ങൾ അതുപോലെ അനന്തുവിൽ വരുമ്പോൾ ഒരു മടുപ്പ് പോലെ തോന്നാം അല്ലേ? ഞാൻ ശരിയാക്കാട്ടോ.. അടുത്ത ഭാഗം മുതൽ ശരിയാക്കാൻ നോക്കാം കേട്ടോ.. പിന്നെ എന്റെ ഭാഷ mythil ഉപയോഗിക്കുന്നത് നല്ലതാണെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വേറെന്തേലും കുറവുണ്ടേൽ പറഞ്ഞാൽ മതീട്ടോ.. ഞാൻ ശരിയാക്കാം.ഇനി 2 ആഴ്ച കഴിഞ്ഞേ അടുത്ത പാർട്ട് ഉള്ളൂ കേട്ടോ… യുഗം എപ്പോഴാ ഇടുന്നേ… ഞാൻ Waiting ആണ്.😍

      1. എനിക്ക് മാത്രം തോന്നിയത് കൊണ്ട് ബ്രോ തീരുമാനിച്ചത് പൊളിക്കരുത്.
        ഞാൻ നേരത്തെ പറഞ്ഞ പോലെ ചിലപ്പോൾ എന്റെ മണ്ടത്തരമാവാം.

    2. എനിക്കും ഇതേ അഭിപ്രായം തന്നെയാണ്…ഡയറിയിലെ അതുപ്പോലെ വീണ്ടും റിപീറ്റ് ചെയ്യുമ്പോൾ അനന്തു ആദ്യമായുള്ള അനുഭവം പോലെ പെരുമാറുമ്പോൾ എന്തോ ഒരു പൊരുത്തമില്ലായ്മ..അറ്റ്ലീസ്റ്റ് ഇത് ഡയറിയിലെ പോലെതന്നെയുണ്ടല്ലോ എന്ന് കൂടി ഓർക്കാതെ മുൻപത്തെ അതേ ഡയലോഗുകൾ പറയുന്നത് കഥയുടെ രസം കുറയുന്ന പോലെ…അത് മാറ്റിനിർത്തിയാൽ കഥ സൂപ്പർ…

      1. ചാണക്യൻ

        Fire blade ബ്രോ… ശരിയാണ്.. ഞാൻ അത് അത്ര ശ്രദ്ധിച്ചിട്ടില്ല.. എല്ലാരും പറയുമ്പോഴാ ശ്രദ്ധിച്ചേ.. ഇനി ശരിയാക്കാട്ടോ.. ഇനി അത് മാറ്റം വരുത്താം കേട്ടോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന്.. നന്ദി 😍

  7. machanee…njan neerthe vayichu comment illtirunnu…ennalum njan ee story veendum vayikkum..pinne enikkoru samshayam..nammude hero evide vannathinu shesham vasheekarana mathram use cheytilla..udane next partil enganum use cheyyumo

    1. ചാണക്യൻ

      Porus(Njan SK) മച്ചൂ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വീണ്ടും എന്റെ കഥ വായിച്ചു എന്നറിയുമ്പോൾ.. നേരത്തെ ഇട്ട കമന്റ്‌ ഞാൻ കണ്ടിനല്ലോ, റിപ്ലൈയും തന്നിന്… മച്ചു ചോദിച്ചത് സത്യമാ കാരണം ഞാൻ വശീകരണ മന്ത്രത്തിന്റെ ആദ്യ 3 പാർട്ട്‌ എഴുതിയപ്പോൾ വേറെ കഥയായിരുന്നു മനസ്സിൽ..പക്ഷെ എഴുതി വന്നപ്പോൾ ആകെ മാറിപ്പോയി. പുതിയ കഥ വന്നു.. ദേവനും അഞ്ജലിയും ലക്ഷ്മിയും ഒക്കെ വന്നു. അതുകൊണ്ട് ഇനി വശീകരണ മന്ത്രം എവിടെ ഉപയോഗിക്കുമെന്ന് ഡൗട്ടിലാ ഞാനും.. എങ്കിലും ഇടക്ക് എപ്പോഴേലും ഉപയോഗിക്കാൻ ചാൻസ് ഉണ്ട് കേട്ടോ.. ഞാൻ നോക്കട്ടെ ഏതായാലും.. ഏതായാലും അടുത്ത ഭാഗം 2 ആഴ്ച കഴിഞ്ഞേ ഉള്ളൂട്ടോ.. എക്സാം ആയോണ്ട്.. കാത്തിരിക്കണേ മച്ചാനെ… കാണാട്ടോ.. ഒത്തിരി സ്നേഹത്തോടെ… 😍😘

  8. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…..പിന്നെ സംഭവങ്ങൾ എല്ലാം കലങ്ങിതെളിയുന്നത് വരെ നുമ്മ എന്ത് പറയാനാണ്….. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….

    1. ചാണക്യൻ

      ചാക്കോച്ചി ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ശരിയാണ് എല്ലാം ഒന്നു കലങ്ങി തെളിയാൻ കുറച്ചു സമയം എടുക്കും. അതുവരെ നമുക്ക് വെയിറ്റ് ചെയ്യാം. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞ് ഇടാവേ 😍

  9. Ponnu changathi vegam adutha part id tension adippikkathe

    1. ചാണക്യൻ

      Neo ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞേ ഉള്ളൂട്ടോ.. ടെൻഷൻ ആവല്ലേട്ടോ.. എക്സാമിന്റെ തിരക്ക് ആണ്. എഴുതിയപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ.. നന്ദി 😍

  10. super machi

    1. ചാണക്യൻ

      Muhammed Fazil ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. നന്ദി 😍

  11. അസ്സലാവുന്നുണ്ട്…

    1. ചാണക്യൻ

      ബാബു ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി 😍

  12. വിശ്വാമിത്രൻ

    Kollam bro ♥️♥️♥️♥️

    1. ചാണക്യൻ

      വിശ്വാമിത്രൻ ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. സപ്പോർട്ടിനും നല്ല വായനക്കും ഒരുപാട് നന്ദി 😍

  13. ചാണക്യൻ ബ്രോ കണ്ടു, വായിച്ചിട്ട് കാണാട്ടൊ❤❤❤

    1. ചാണക്യൻ

      അക്കിലിസ് ബ്രോ.. എവിടായിരുന്നു? കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ.. ശരി വായിച്ചിട്ട് വാട്ടോ 😍

  14. ചാണക്യൻ Bro☺️

    കഥ ഇന്നാണ് വായിച്ചത്
    അതാണ്‌ കമന്റ്‌ ഇടാൻ late ആയത്😊

    ഓരോ പാർട്ട്‌ കഴിയുംതോറും കഥ വേറൊരു level’l ആകുകയാണല്ലോ,💖💖💖💖
    Mystery /Horror theme’l ഉള്ള കഥകൾ വായിക്കുമ്പോൾ ഉള്ള ഒരു ത്രില്ലിംഗ് ഈ കഥയിൽ നിറയെ ഉണ്ട് 😃😃😃
    വായനക്കാരെ ആകർഷിക്കുന്ന situations ഈ കഥയുടെ highlight ആണ് 💗💗💗
    ഉദ്വേഗഭരിതമാർന്ന നിമിഷങ്ങൾ എന്നൊക്കെ പറയുന്നത് ഈ കഥ വായിക്കുമ്പോൾ നന്നായി feel ചെയ്യുന്നുണ്ട് 🧡🧡🧡🧡

    താങ്കളുടെ തിരക്കുകൾക്കിടയിലും
    ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി കഥ എഴുതാൻ കാണിക്കുന്ന മനസ്സിന് ഒരായിരം നന്ദി 🙏

    ഓരോ ആഴ്ച കൂടുമ്പോൾ പാർട്ട്‌ ഇടാൻ ശ്രമിക്കുക 👍

    Waiting 4 next part 😍

    withlove
    anikuttan
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ചാണക്യൻ

      anikuttan ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ അവർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള ഘടകങ്ങൾ എന്റെ കഥയിൽ ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. കഥ എല്ലാവർക്കും ഇഷ്ട്ടമാകുമെന്നു ഞാൻ വിചാരിക്കുന്നു. പിന്നെ തിരക്ക് ആണേലും കുറേ നല്ല വായനക്കാർ കാത്തിരിക്കുന്നു എന്നറിഞ്ഞോണ്ട പെട്ടെന്നു ഈ പാർട്ട്‌ ഇട്ടതു. അത്ര നന്നായോ പാർട്ട്‌ എന്ന് അറിഞ്ഞൂടാ. എന്തേലും തെറ്റുകൾ ഉണ്ടേൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാട്ടോ.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞേ ഉണ്ടാകൂട്ടോ.. നന്ദി 😍

  15. Ethu psc exam anu bro

    1. ചാണക്യൻ

      Akhil ബ്രോ… LPSA/UPSA 😇.. നന്ദി 😍

  16. മറ്റു part കളെ പോലെ ഇതും നന്നായിട്ടുണ്ട്. All d best.

    1. ചാണക്യൻ

      Padma സഹോ… ഒരുപാട് സന്തോഷം തോന്നുന്നു.. ആശംസകൾക്ക് ഒരുപാട് നന്ദി… തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി 😍

  17. kollam , adipoliyakunnundu bro,
    keep it up and continue

    1. ചാണക്യൻ

      vijayakumar ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. നല്ല വായനക്ക് നന്ദി 😍

  18. Exam ആണല്ലേ. All the best
    പിന്നെ കഥ ഒന്നും പറയാനില്ല. മറ്റ് പാർട്ടുകൾ പോലെ ഇതും supper.
    ലക്ഷ്മിക്കു കുറച്ചു ജാഡ പോലെ. പിന്നെ ഈ part കുറച്ചു ലാഗ് ആയപോലെ തോന്നി. പിന്നെ എപ്പോഴും പറയാറുള്ള പോലെ….. നിങ്ങൾ വേറെ level ആണ് bro ❤

    1. ചാണക്യൻ

      Rahuljithz ബ്രോ… ഒരുപാട് സന്തോഷം.. പരീക്ഷ ആണ് ബ്രോ.. ആശംസകൾക്ക് ഒരുപാട് നന്ദിട്ടോ.. ഈ പാർട്ട്‌ ലാഗ് ഉണ്ടായിരുന്നോ? ഞാൻ ഒന്നൂടെ വായിച്ചു അടുത്ത തവണ ശരിയാക്കാട്ടോ..ലക്ഷ്മി കുറച്ചു ജാഡ ഉള്ള കൂട്ടത്തിൽ ആണ്.. നമുക്ക് ശരിയാക്കാട്ടോ.. നന്ദി 😍

  19. super orupad ishtayii

    1. ചാണക്യൻ

      Suhail ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി 😍

  20. സ്നേഹിതൻ

    Enta comment thazhe und ketto. Moderationil aanu athu kondu eppo vannu enu parayan pattilla.. Katha vayicha udane ittath anu😘😍

    1. ചാണക്യൻ

      സ്നേഹിതൻ ബ്രോ…. ഞാൻ കണ്ടുട്ടോ.. 😘 ബ്രോയെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിക്കുവായിരുന്നു. write to us ൽ എന്നെ അന്വേഷിച്ചല്ലേ, ഞാൻ വൈകിയാട്ടോ കണ്ടേ.. കഥ ഇഷ്ട്ടപെട്ടില്ലേ?ഒരുപാട് സന്തോഷം തോന്നുന്നു ഈ സ്നേഹം കാണുമ്പോൾ.. പെരുത്ത് നന്ദി 😍

      1. സ്നേഹിതൻ

        ചാണക്യൻ മുത്തേ പെരുത്ത് സന്തോഷം 😍😍😍 വളരെ ഏറെ ഇഷ്ടപെടുന്ന ഒരു കഥ ഞങ്ങൾക്കു തന്നതിന് 😍 ബ്രോടെ exams ഒക്കെ നല്ല ഭംഗി ആയിട്ട് നടക്കാൻ പ്രാർത്ഥിക്കുന്നു പിന്നെ ഇനി രണ്ടു വീക്ക്‌ ഗ്യാപ് ഇട്ടു ഉള്ളു അല്ലെ കഥ അതാണ് ഒരു വിഷമം ബട്ട്‌ സാരമില്ല wait ചെയ്താലും നല്ല അടിപൊളി ഐറ്റം അല്ലെ കിട്ടാൻ പോണത് 😍 love you bro😍

        1. ചാണക്യൻ

          സ്നേഹിതൻ ബ്രോ… ശരിയാണ്… പരീക്ഷയുടെ തിരക്കിൽ പെട്ടുപോയി.. ബ്രോന്റെ പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ.. ഇനി 2 ആഴ്ച കൂടുമ്പോൾ ഇടാമെന്നു വച്ചു, കാരണം 10000 characters എങ്കിലും മിനിമം ഉണ്ടെങ്കിൽ വായിക്കാൻ രസമുണ്ടാകൂ എന്ന് തോന്നി.. അതാട്ടോ.. അപ്പൊ എഴുതി കഴിഞ്ഞ് പോസ്റ്റ്‌ ചെയ്യാട്ടോ.. അപ്പൊ വായിക്കണേ..
          ഒത്തിരി സ്നേഹത്തോടെ 😍

  21. പെയ്യെ മതി ❤️💞🤩🥰

    1. ചാണക്യൻ

      രാവണൻ ബ്രോ.. പയ്യെ ഉള്ളൂട്ടോ.. സമയമെടുത്തു എഴുതാമെന്ന് വച്ചു. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി 😍

  22. ഇത് പെട്ടന്ന് ആണല്ലോ!. കഥാപാത്രങ്ങൾ കൂടുന്നു! Link എല്ലാം connect aavan കാത്തിരിക്കണം le!!. Haa കാത്തിരിക്കാം . എക്സാം നോക്കെട്ടോ. കഥ പുറക്കെ വന്നോട്ടെ. ❤️❤️❤️

    1. ചാണക്യൻ

      കർണൻ ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. സത്യമാണ് കുറച്ചു കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് ഇനിയും വരാൻ ഉണ്ട്. പിന്നെ കഥ നല്ല സ്മൂത്ത്‌ ആയിട്ട് പോകുമെന്ന് ഞാൻ വിചാരിക്കുന്നു. തുടർന്നും വായിക്കണേ.. കാത്തിരിപ്പിന് ഒരുപാട് നന്ദി.. 😍

  23. വളരെ അധികം നന്നായി ഈ ഭാഗവും ആഡയറിയിൽ എഴുതിയത് പോലെ തന്നെ നടക്കുന്നുണ്ടല്ലോ അനന്തുവിൻ്റെ രഹസ്യങ്ങൾ ഇപ്പോഴും ഒളിഞ്ഞു തന്നെ ഇരിക്കുന്നു എന്തായാലും അടുത്ത ഭാഗത്തിനായി കട്ട വൈറ്റിങ്ങ്

    1. ചാണക്യൻ

      Black ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഡയറിൽ ഉള്ളത് അതുപോലെ തന്നെ നടക്കുന്നുണ്ട്. അനന്തുവിന്റെ നിഗൂഢതകൾ ഉടൻ തന്നെ വെളിവാകും കേട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി 😍

  24. Dear ചാണക്യ

    കഥ കലക്കി …ഡയറിയിൽ എഴുതിയത് അതു പോലെ സംഭവിക്കുന്നുണ്ടാലോ ..അനന്ദുവിന്റെ കഥ വല്ലാത്ത നിഗൂഢത അണലോ.. എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു ..പരുപാടി വൈകിപ്പിക്കില്ല എന്നു കരുതട്ടെ

    വിത് ലൗ

    കണ്ണൻ

    1. ചാണക്യൻ

      കണ്ണൻ ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഡയറിൽ ഉള്ളത് അതുപോലെ തന്നെ അനന്തുവിന്റെ കഥയിൽ സംഭവിക്കുന്നുണ്ട്. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞ് ഇടാവേ.. നല്ല വായനക്ക് നന്ദി.. ഒത്തിരി സ്നേഹം 😍

  25. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ഗഡീ. എന്തൂട്ടാപ്പാ ഇത് 🤔🤔. ഓരോ പാർട്ടും കഴിയുമ്പോൾ പുതിയ അവതാരങ്ങൾ വരാണല്ലോ?? മീനാക്ഷിയുടെ ഒലിപ്പീരു എവിടം ചെന്ന് അവസാനിക്കുമോ ആവോ?🤔. ചെക്കൻ ആണേൽ ആകെ കൺഫ്യൂഷനിലും🤔🤔. കഥ മർമ്മ പ്രധാന ഭാഗത്തേക്ക് കടക്കാൻ പോകുവാണെന്നു തോന്നുന്നു. കൂടുതൽ ത്രില്ലിംഗ് ആവുകയാണ് ഓരോ പാർട്ടും. പതിവ് പോലെ ഈ ഭാഗവും തകർത്തു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ചാണക്യൻ

      ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. കഥ കൂടുതൽ മർമ്മ പ്രധാനമായ ഭാഗത്തേക്ക്‌ ഇനി കടക്കാൻ പോകുവാണ്.. സപ്പോർട്ട് ചെയ്യണേ.. പിന്നെ മീനാക്ഷിയുടെ ഒലിപ്പീര് ഒരിക്കലും തീരില്ല.. കഥ മുന്നോട്ട് പോകാൻ കുറച്ചു കഥാപാത്രങ്ങളുടെ എൻട്രി ഇപ്പൊ ആവശ്യമാണ്‌.. അതാട്ടോ..നല്ല വായനക്ക് നന്ദി.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞു ഇടാവേ 😍

  26. ❤️❤️❤️❤️❤️💞💞💞💞💞

    1. ചാണക്യൻ

      നന്ദി ബ്രോ 😍

  27. satyam paranjal onnum parayanilla…..vera leval…..ithil mothal kamuki maarude ennam kudukauyanalloo….pinne ee story orikkalum nirthi pokalle bro..adutha partinu waiting…

    1. ചാണക്യൻ

      Porus (Njan SK) ബ്രോ… ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. ഒരിക്കലും നിർത്തിപോകില്ലട്ടോ.. ഞാൻ ഉറപ്പ് തരുന്നു.. പിന്നെ കാമുകിമാരുടെ എണ്ണം കൂടുവാണ്. അപ്പൊ കഥ കുറച്ചു കൂടി കൊഴുക്കും എന്നോർത്തു 😁 അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നന്ദി 😍

      1. ജിഷ്ണു A B

        പൊളിയാണുട്ടോ……
        അടുത്ത പാർട്ട് ഇതിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു……

        1. ചാണക്യൻ

          ജിഷ്ണു AB ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട്‌ ഞാൻ ഇതിലും നന്നാക്കാംട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി 😍

  28. ഇതു വരെ അടിപൊളി..

    1. ചാണക്യൻ

      Cyrus ബ്രോ.. സത്യമാണോ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: