വശീകരണ മന്ത്രം 7 [ചാണക്യൻ] 787

അനന്തു അഞ്ജലിയെയും കൊണ്ടു നേരെ കുളപ്പടവ് ലക്ഷ്യമാക്കി നടന്നു.മനയുടെ രണ്ടാം നിലയുടെ കിളി വാതിലിലൂടെ ലക്ഷ്മിയുടെ കണ്ണുകൾ അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു.

അഞ്ജലിയെയും കോരിയെടുത്തുകൊണ്ടു നടക്കുന്ന അനന്തുവിനെ കണ്ടതും എന്തൊക്കെയോ ഓർമ്മകൾ അവളുടെ ബോധമണ്ഡലത്തിലേക്ക് പൊടുന്നനെ വന്നു.

അവൾ കണ്ണുകൾ പിൻവലിച്ചു നേരെ ബെഡിലേക്ക് വന്നു കിടന്നു. നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ അവളുടെ അനുവാദം കൂടാതെ തുളുമ്പി.

അവളുടെ  ഓർമകളുടെ ചൂട് ആവാഹിച്ച അശ്രുകണങ്ങൾ തലയിണയിൽ പെയ്തിറങ്ങി അഭയം പ്രാപിച്ചു.ദേവന്റെ നെഞ്ചിൽ കിടക്കുന്നത് പോലെ തലയിണയിലേക്ക് മുഖം പൂഴ്ത്തി അവൾ സ്വന്തം സങ്കടങ്ങളും വിഷമങ്ങളും തലക്കനവും ഇറക്കി വച്ചു.മനസിലെ ഭാരം ഒന്നു ഒഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി.

കുളപ്പടവിലേക്ക് എത്തിയ അനന്തു അഞ്ജലിയെ പതുക്കെ അവിടെ കണ്ട പടവിലേക്ക് ഇരുത്തി. ഈ സമയം ഷൈലയുടെ കൈ പിടിച്ചു കാർത്യായനിയും അങ്ങോട്ടേക്ക് നടന്നെത്തി.

എല്ലാവരും കല്പടവുകളിൽ അമർന്നിരുന്നു. അനന്തു അഞ്ജലിയോട് ചേർന്നിരുന്ന് വെള്ളത്തിലേക്ക് കാല് നീട്ടി വച്ചു.

അനന്തുവിന്റെ കണ്ണുകളിൽ ഉറ്റു നോക്കിയ ശേഷം അവൾ നോട്ടം കുളത്തിലെ നിറഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചു.ഒരുപാട് നാളുകൾക്ക് ശേഷം വീടിനു പുറത്തിറങ്ങിയതിന്റെ ഉത്സാഹത്തിലായിരുന്നു അവൾ.

അഞ്‌ജലി തന്റെ നാസിക വിടർത്തി ശുദ്ധ വായു ആവോളം ശ്വസിച്ചുകൊണ്ടിരുന്നു.കുളത്തിലെ നീല ജലത്തിലേക്ക് ഒരു മത്സ്യ കന്യകയെ പോലെ എടുത്തു ചാടി കുളിക്കുവാൻ അവൾ അതിയായി ആഗ്രഹിച്ചു.

എന്നാൽ തനിക് ഇപ്പൊ അതിനു പറ്റില്ലെന്നുള്ള ചിന്ത വന്നതും അഞ്ജലിയുടെ സന്തോഷമെല്ലാം എങ്ങോ പോയി.പണ്ട് ഈ കുളത്തിൽ ഒരുപാട് നീരാടിയിട്ടുള്ള കാര്യങ്ങൾ ഓർമ വന്നതും അവൾ വേദനയോടെ വിങ്ങുന്ന മനസുമായി മുഖം താഴ്ത്തിയിരുന്നു.

ഇത് കണ്ടതും അനന്തു അവളുടെ താടിയിൽ  വിരൽ കൊണ്ടു താങ്ങി പിടിച്ചുയർത്തി.

“എന്തായെ അഞ്ജലിക്കുട്ടി ? ”

പുരികം ഉയർത്തിക്കൊണ്ട് അനന്തു ചോദിച്ചു.

“ഒന്നുല്ല നന്ദുവേട്ടാ.. വെറുതെ ഓരോന്ന് ഓർത്തുപോയതാ”

അഞ്‌ജലി കണ്ണുകൾ അടച്ചുകൊണ്ടു  പറഞ്ഞു.അഞ്‌ജലി എന്തോ ഒളിക്കുന്നുണ്ടെന്നു അവനു തോന്നി.

ഒരുപക്ഷെ പഴയ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ ഇപ്പൊ അവളുടെ മനസ്സിൽ നടക്കുന്നുണ്ടായിരിക്കുമെന്നു അവൻ ഊഹിച്ചു. ഏതായാലും അവൾ കുറച്ചു സമയം ഈ ഒരു അന്തരീക്ഷത്തിൽ എല്ലാം മറന്നിരിക്കട്ടെ എന്ന് അവൻ തീരുമാനിച്ചു.

251 Comments

Add a Comment
  1. Ith kambi alla ithaaan katha,ithaavanamada katha ? avasanam kannonnu niranjo ennoru samshayam ?ath ningalude lazhivaan mr chanakkyan

  2. ഇന്ന് വരുമോ

    1. ചാണക്യൻ

      Sulfi ബ്രോ…. ഒരു പിടിയുമില്ലാട്ടോ…. ചിലപ്പോ നാളെ ആയിരിക്കാം.. ഇന്ന് വേറെ കഥകൾ ഒന്നും വന്നിട്ടിട്ടില്ലല്ലോ….. പുള്ളിക്കാരൻ ബിസി ആയിരിക്കും ?

  3. Time schedule ariyichoo

    1. ചാണക്യൻ

      DK ബ്രോ…. അറിഞ്ഞൂടാട്ടോ.. ഒരു ഐഡിയയും ഇല്ല… ഇനിയിപ്പോ നാളെയാണോന്ന് എനിക്ക് ഡൌട്ട് ഉണ്ട് ?

  4. Ethra page kaanum

    1. Ariyan oru aagraham

      1. ചാണക്യൻ

        DK ബ്രോ…… 10 k വേർഡ്‌സ് ആണ് എഴുതിയിട്ടുള്ളത്… 35 പേജിനു മുകളിൽ ഉണ്ടാകുംട്ടോ… എന്നാലും കറക്റ്റ് എത്ര വരുമെന്ന് എനിക്ക് അറിഞ്ഞുടട്ടോ… ചിലപ്പോ അതിലും കൂടുതൽ ആയിരിക്കാം ??
        കഥ ലാഗ് ഉണ്ടോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്.. എന്തേലും കുഴപ്പം ഉണ്ടേൽ എല്ലാരോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു.

  5. ചാണക്യൻ

    പ്രിയ കൂട്ടുകാരെ, വശീകരണ മന്ത്രം 8 submit ചെയ്തിട്ടുണ്ട് ട്ടോ…
    സൈറ്റിൽ അപ്‌ലോഡ് ആയാൽ മറക്കാതെ എല്ലാരും വായിക്കണേ ???

    1. Happy new year bro. Sorry 4 the late wish

      1. ചാണക്യൻ

        Achuz ബ്രോ…. happy new year ????
        Wishes തരാൻ വൈകിയതിൽ ഞാനും ക്ഷമ ചോദിക്കുന്നു..

    2. ഉറപ്പായും

      1. ചാണക്യൻ

        Sulfi ബ്രോ…. ഒരുപാട് സന്തോഷം ?
        ചെറിയൊരു ലാഗ് കഥക്ക് ഉണ്ടോ എന്ന് ഡൌട്ട് ഉണ്ട്… എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറയണം കേട്ടോ… അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ ?

    3. വന്നോ എന്നു വന്നതായിരുന്നു ?
      വായിക്കാം ബ്രോ

      Happy new year ♥️

      1. ചാണക്യൻ

        Saji ബ്രോ…. happy new year ???
        കഥ എങ്ങനുണ്ടെന്നു പറയണേ .. എനിക്ക് ഒരു ആത്മവിശ്വാസ കുറവ് പോലെ…. അതാ ഒരു ടെൻഷൻ

  6. Happy new year brosss

    1. ചാണക്യൻ

      DK മുത്തേ….. Happy new year ?????

  7. Happy new year …..machane……

    1. ചാണക്യൻ

      NTR മുത്തേ…. happy new year ???
      കഥ ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ… വായിക്കണേ മച്ചാനെ ?

Leave a Reply

Your email address will not be published. Required fields are marked *