കരച്ചിലിനിടയിൽ അവൾ അവനെ വിളിച്ചു.
അവളുടെ തലമുടി മാടിയൊതുക്കി വിനായക് മുമ്പിൽ നിന്ന ജോൺസണെയും മാർട്ടിനെയും രൂക്ഷമായി നോക്കി.
“നായിന്റെ മോനെ!”
സോമൻ മുമ്പോട്ടാഞ്ഞു.
“സോമാ…!”
വിനായക് അവനെ തടഞ്ഞു.
സോമൻ പെട്ടെന്ന് നിന്ന് വിനായകിനെ തിരിഞ്ഞു നോക്കി.
“ആദ്യം ഞാൻ! എന്റെ അവകാശമാണ് അത്!”
“തന്നെ ..തന്നെ …ന്നാ പൊട്ടിക്ക് ഓന്റെ പന്നി മോന്ത!”
സോമൻ മുഷ്ടി ഉയർത്തിപ്പറഞ്ഞു.
അത് പറഞ്ഞു തീരേണ്ടി വന്നില്ല, ജോൺസൺ മുഖം പൊതി നിലത്ത് വീഴാൻ.
“ഇനി അനക്ക് തൊടങ്ങാല്ല, ല്ലേ?”
സോമൻ ചോദിച്ചു.
“തൊടങ്ങുവല്ല, അങ്ങ് അവസാനിപ്പിക്ക് സോമ!”
വിനായക് പറഞ്ഞു.
“നായിന്റെ മോനെ!”
മാർട്ടിനെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ച് സോമൻ പറഞ്ഞു.
“ഈ തടിയുണ്ടല്ലാ….ന്റെ വസുന്ധര ഏട്ടി വിളമ്പി തരുന്ന ചോറാണ് …അറിയോ നിനക്ക്?”
മാർട്ടിന്റെ കാരണം പൊട്ടിച്ച് അടി വീണു.
അപ്പോഴേക്കും കണ്ണ് തിരുമ്മി പ്രമോദ് എഴുന്നേറ്റിരുന്നു.
വിനായക് അവന്റെ നേരെ തിരിച്ചു.
“വിനൂ!”
വസ്ത്രങ്ങളെല്ലാം നേരെയാക്കി വസുന്ധര അവനെ വിളിച്ചു.
വിനായക് തിരിഞ്ഞു നിന്നു.
“ആദ്യം ഞാൻ!”
കണ്ണിൽ കനലോടെ അവൾ പറഞ്ഞു.
“എന്റെ അവകാശമാണ് അത്!”
എന്നിട്ട് പ്രമോദിനെ സമീപിച്ചു.
അവൾ അവനെ അഭിമുഖീകരിച്ചു.
പ്രമോദിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.
അടുത്ത നിമിഷം അവന്റെ കരണത്ത് വിരൽപ്പാടുകൾ വീഴ്ത്തി അവളുടെ അടി വീണു.”