വസുന്ധര എന്റെ അമ്മ [Smitha] 702

“എനിക്ക് നിന്നെ പച്ചയ്ക്ക് തിന്നാനുള്ള ദേഷ്യമുണ്ട്,”

തീ ചിതറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

“പക്ഷെ എനിക്കതിനുള്ള അർഹതയില്ല. എന്റെ ഭർത്താവിനെ വഞ്ചിച്ചില്ലേ ഞാൻ…! ആ തെറ്റിനുള്ള ശിക്ഷയാണ് എനിക്ക് നീയിപ്പോൾ തന്നതെന്ന് ഞാൻ സമാധാനിച്ചോളാം…”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“പക്ഷെ നിന്നെ ഞാൻ വിശ്വസിച്ചു..മറ്റാരേക്കാളും ..എന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിച്ചു…വിശ്വസിച്ചു…പക്ഷെ…”

അവളുടെ വാക്കുകൾ വിനായകിനെയും സോമനെയും സ്പർശിച്ചു.

“വാ മോനെ…”

അവൾ വിനായകിന്റെ കയ്യിൽ പിടിച്ചു.

“സോമാ, വിട്ടേരെ അവരെ…പോകാം!”

അവർ മൂവരും വാതിൽക്കലേക്ക് തിരിഞ്ഞു.

പൊടുന്നനെ വിനായക് പ്രമോദിന്റെ നേരെ തിരിഞ്ഞു.

കലിയും സങ്കടവും തീർത്ത് അയാളുടെ മുഖത്തവൻ ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായ ആ അടിയിൽ പ്രമോദ് നിലതെറ്റി വീണു.

“എന്റെ മമ്മിയെ പറ്റിച്ചതിന് മാത്രമല്ല, എന്റെ വിശ്വാസം കൂടി തകർത്തതിന് ..പട്ടീ..ഫൂ!”

പിന്നെ സോമനോടും വസുന്ധരയോടുമൊപ്പം അവൻ വാതിൽക്കലേക്ക് തിരിഞ്ഞു.

“മോനെങ്ങനെ ..അല്ല നിങ്ങൾ രണ്ടുപേരും എങ്ങനെ ഇവിടെ എത്തി?”

പടികളിറങ്ങവേ വസുന്ധര ചോദിച്ചു.

“നിങ്ങളെ തനിച്ചാക്കി വിട്ടുപോന്നതാ ഞാൻ …”

വിനായക് പറഞ്ഞു.

“മമ്മി എന്നോടെന്താ പറയാൻ വേണ്ടി എന്റെ നമ്പർ ഡയൽ ചെയ്തില്ലേ? അയാടെ കൂടെ ആ റെസ്റ്റോറൻറ്റിൽ ഇരിക്കുമ്പോൾ? മമ്മി അയാളോട് എന്നെപ്പറ്റി പറയുന്നത് ഞാൻ കേട്ടു …അപ്പോൾ എനിക്ക് ..സംതിങ് മമ്മിയോട് ഭയങ്കര ഇഷ്ടവും എന്തൊക്കെയോ…അതുകൊണ്ട് ഞാൻ പോയില്ല…അയാളുടെ കൂടെ മമ്മി ഇങ്ങോട്ട് വന്നപ്പം ഞാൻ നിങ്ങളെ ചേസ് ചെയ്തു…എന്നിട്ട് ഇവിടെ ഈ മരത്തിന്റെ പിമ്പിൽ പാർക്ക് ചെയ്ത് കാത്തിരുന്നു…”

ഗേറ്റ് കഴിഞ്ഞ് പുറത്തിറങ്ങി പാതയുടെ മറുവശമുള്ള ഒരു താന്നി മരത്തിലേക്ക് ചൂണ്ടി വിനായക് പറഞ്ഞു.

“അങ്ങനെ അവിടെ ഇരിക്കുമ്പോൾ ആണ് അവന്റെ ഫ്രണ്ട്സും അങ്ങോട്ട് വരുന്നത് കണ്ടത്..”

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കവേ വിനായക് പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...