വഴി തെറ്റിയ കാമുകൻ [ചെകുത്താൻ] 328

പിന്നൊന്നും മിണ്ടാതെ ഞാനവിടെ കിടന്നു

അല്പം കഴിയുമ്പോയേക്ക് ഡോക്ടറെത്തി

Dr : ഇപ്പൊ എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ

ചെറിയ പൈൻ ഉണ്ട്‌ വേറെ കുഴപ്പമൊന്നുമില്ല

തല ചുറ്റലൊന്നുമില്ലല്ലോ

ഇല്ല

ശ്രദ്ധിക്കാൻ തോന്നുന്നുണ്ടോ

ഇല്ല

എവിടെയൊക്കെയാ അടി കൊണ്ടത്

(ഞാൻ തോട്ടുകാണിച്ചു)

എവിടെയാ ഇപ്പൊ പൈൻ

സ്റ്റിച് ചെയ്ത ഭാഗം തൊട്ടുകാണിച്ചു

അപ്പൊഴേക്കും പാർട്ടി ജില്ലാ നേതാക്കളും എത്തി പുറകെ പോലീസ് വന്ന് സ്റ്റേറ്റ്മെന്റ് എടുത്തു പിറ്റേ ദിവസം കോഴിക്കോട് ജില്ലയിൽ പഠിപ്പ് മുടക്കി സമരം ചെയ്യാനും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തില്ല എങ്കിൽ സമരം കേരളമൊന്നാകെ വ്യാപിപ്പിക്കാനും പാർട്ടി തീരുമാനിച്ചു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി തലയിലെ കെട്ട് കണ്ട് ഉമ്മയും ഇത്തയും പേടിച്ചെങ്കിലും അവരെ പറഞ്ഞു സമാധാനിപ്പിച്ചു ബോധം കെട്ട് വീണതൊന്നും അവരോട് പറഞ്ഞില്ല പിറ്റേ ദിവസം ഞങ്ങളുടെ പ്രദേശത്തെയും അതിനോട് ചേർന്നുള്ളതുമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും പ്രവർത്തിച്ചില്ല അതിന് പിറ്റേദിവസം തലയിൽ കെട്ടുമായി ഞാൻ നേരത്തെ സ്കൂളിലേക്ക് പോയി മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു ദൂരെ നിന്നും അവൾ വരുന്നത് കണ്ടു എന്നെ കണ്ടതും അവൾ ഓടി എനരികിലേക്ക് വന്നു അടുത്തെത്തി തലയിലെ കെട്ടിൽ തൊട്ട് നോക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ തട്ടത്തിനകത്തൂടെ കവിളിനെ വലം കയ്യിൽ താങ്ങി

പേടിച്ചോ നീ

മ്മ്… (കണ്ണുനീർ ചാലിട്ടോഴുകാൻ തുടങ്ങി)

കരയണ്ട എനിക്ക് കുഴപ്പമൊന്നുമില്ല (കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് എഴുനേറ്റു) വാ നമുക്കൊന്ന് മാറിയിരുന്നു സംസാരിക്കാം ഇവിടെ എല്ലാരും നോക്കുന്നു (ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ്‌ മുറിയിലേക്ക് അവളോടൊപ്പം നടന്നു)

അവിടെ കൂട്ടിയിട്ടിരിക്കുന്ന ബെഞ്ചുകളുടെയും ഡെസ്കുകളുടെയും അസ്ഥികൂടങ്ങൾക്കിടയിലൂടെ ഞങ്ങൾ ചെന്ന് ജനൽ പടിയിലിരുന്നു

മോളെ…

മ്മ്…

നീ ശെരിക്കും ആലോചിച്ചിട്ടാണോ എന്നെ സ്നേഹിക്കുന്നത്

മ്മ്… എനിക്കിഷ്ടാ…

നഷ്ടപ്പെടാൻ എനിക്ക് വയ്യ അതുകൊണ്ടാ വീണ്ടും ചോദിക്കുന്നെ…

എനിക്ക് ശെരിക്കും ഇഷ്ടമാ…

അവളെ പിടിച്ച് എന്റെ മുന്നിൽ കാലുകൾക്കിടയിൽ നിർത്തി കവിളുകൾ കയ്യിൽ കോരി എടുത്തു നെറ്റിയിൽ ഞാൻ ഉമ്മ വെച്ചു കൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കി “എനിക്ക് നിന്നെ ഇഷ്ടമാണ്, രാജകുമാരിയെ പോലെ നോക്കിക്കോളാം എന്നൊന്നും ഞാൻ പറയുന്നില്ല എന്നെ കൊണ്ട് പറ്റും പോലെ ഞാൻ നോക്കിക്കോളാം, ചതിക്കില്ലൊരിക്കലും”

The Author

ചെകുത്താൻ

11 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം…..

    😍😍😍😍

  2. കൊള്ളാം തുടരുക. ❤?

    1. ചെകുത്താൻ

      തുടരാം

    2. ചെകുത്താൻ

      താങ്ക്യൂ

  3. ബാലേട്ടൻ

    കൂട്ടുകാരാ ..അടിപൊളി ആയിട്ടുണ്ട് . നല്ല ഫീൽ ഉണ്ട്.കഥയ്ക്കും ഒരു ജീവനുണ്ട്…. തുടരുക.. ഫുൾ സപ്പോർട്ട്….❤❤❤

    1. ചെകുത്താൻ

      വളരെ നന്ദി

  4. ??? ??? ????? ???? ???

    അടിപൊളി ബ്രോ പേജ് കുട്ടി എഴുതണേ

    1. ചെകുത്താൻ

      ശ്രെമിക്കാം

  5. അടിപൊളി ബാക്കി പോരട്ടെ
    പേജ് എണ്ണം കൂട്ട ണേ ?

    1. ചെകുത്താൻ

      ശ്രെമികാം

Leave a Reply

Your email address will not be published. Required fields are marked *