കഴുത്തിൽ കൈ ചുറ്റി അവളെന്റെ കവിളിൽ ചുമ്പിച്ചു “എനിക്ക് രാജകുമാരിയൊന്നും ആവണ്ട നിങ്ങളെ റാണി അയാൽ മതി എന്ത് കഷ്ടപ്പാടാണേലും ഞാൻ സഹിച്ചോളാം കൂടെ ഉണ്ടായാൽ മതി”
ഞാൻ ഉണ്ടാവും (നെറ്റിൽ ഒരുമ്മ കൂടെ കൊടുത്തു) മോള് ക്ലാസിൽ പോയിക്കോ ഉച്ചയ്ക്ക് കാണാം
മ്മ്… ചോറ് കൊണ്ട് വന്നിക്കോ
ഇല്ല… ഞാൻ കൊണ്ടുവരാറില്ല
എന്നാ ഇന്ന് എന്റോടി കഴിക്കുമോ
മ്മ്… ഉച്ചക്ക് ക്ലാസ്സിന്റെ മുൻപിൽ നിന്നാ മതി ഒരുമിച്ച് പോയി കഴിക്കാം
ഞാൻ കൊണ്ടു വന്നിക്ക് നമുക്ക് ഇവിടുന്ന് കഴിക്കാം
അതിൽ ഞാനും കൂടെ കൂടിയാൽ എന്റെ മോൾക്ക് വിശക്കൂലേ…
അതൊന്നുമില്ല അല്ലേലും ഞാൻ മുഴുവനും കഴിക്കാറില്ല
മ്മ്… എന്നാ ഇവിടുന്ന് കഴിക്കാം
ഞങ്ങൾ ക്ലാസുകളിലേക്ക് മടങ്ങി ഉച്ചയ്ക്ക് ഒഴിഞ്ഞ ക്ലാസ്സ് മുറിയെ സാക്ഷിയാക്കി അവളെനിക്ക് ഭക്ഷണം വായിൽ വെച്ച് തന്നു ഭക്ഷണശേഷം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ഞാനവളെ നോക്കി നിന്നു
മ്മ്… എന്തെ ഇങ്ങനെ നോക്കുന്നെ
നോക്കാൻ പാടില്ലേ…
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ… ഞാൻ ഇങ്ങളെ പെണ്ണല്ലേ എങ്ങനെ വേണേലും നോക്കിക്കോ…
ഞാൻ ഇന്നാ നിന്നെ ആദ്യമായി കാണുന്നെ… മെനഞ്ഞാന്ന് കണ്ടപ്പോ നോക്കാൻ ടൈം കിട്ടിയില്ല അപ്പോഴേക്കും ബോധം പോയില്ലേ…
അവളെനെ നോക്കി
എന്ത് സുന്ദരിയാടീ നീ… നിനക്കെന്നെ എങ്ങനെ ഇഷ്ടമായി…
നിങ്ങക്കെന്താ കുഴപ്പം നിങ്ങള് അടിപൊളിയല്ലേ…
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾക്കായി പിറന്നു കൊണ്ടിരുന്നു മറ്റ് ചിന്തകളില്ലാതെ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നു സ്കൂളും സഹപാഠികളും അവളെ ഷാഫിയുടെ പെണ്ണെന്നു പറഞ്ഞു അവളുടെ പുറകെ നടന്നു ശല്യം ചെയ്തവരൊക്കെയും ഒതുങ്ങി അവരും അവളെന്റെ പെണ്ണെന്ന് അംഗീകരിച്ചു ലീവ് ദിവസങ്ങളിൽ അവളുടെ ഉമ്മാന്റെ ഫോണിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും അവളെനെ വിളിച്ചു കൊണ്ടിരുന്നു മാസങ്ങൾ കടന്നുപോയി വാർഷിക പരീക്ഷ വന്നു അവസാന പരീക്ഷയുടെ അന്ന് അവളെനെ കെട്ടിപിടിച്ചു കരഞ്ഞപ്പോ ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
മോളെ കരയല്ലേ… ഞാൻ വരും കാണാൻ… പിന്നെ നമുക്ക് വിളിക്കാലോ… ഞാനിവിടെ തന്നെ ഉണ്ടാവും…
ഞങ്ങളുടെ ഫോൺ വിളികൾ കൂടി ഇടയ്ക്ക് കാണുവാൻ ഞങ്ങൾ അവസരമുണ്ടാക്കി കൊണ്ടിരുന്നു വല്ലപ്പോഴുമൊക്കെ അവളുടെ വീടിനു ചുറ്റും നിർമിക്കപെട്ട മതിലിന്റെ ഉഴരവും വീടിന് മുന്നിലെ മാവിൻ കൊമ്പിന്റെ ബലവും പരീക്ഷിച്ചുകൊണ്ട് അവളുടെ മുറിയിൽ ചെന്നിരുന്നു ഞങ്ങൾ പുലരുവോളം സംസാരിക്കുകയും സൂര്യനുണരും മുൻപ് ഞാൻ തിരികെ പോരുകയും ചെയ്തു കൊണ്ടിരുന്നു വർഷം ഒന്ന് കൂടെ കഴിഞ്ഞു അവൾക്ക് പ്ലസ്റ്റു പരീക്ഷ തുടങ്ങി നല്ല രീതിയിൽ പഠിക്കണമെന്നും അല്ലെങ്കിൽ നിന്റെ വീട്ടുകാര് നിനക്ക് പതിനെട്ടു തികയുമ്പോ നിന്നെ ആർക്കേലും പിടിച്ച് കൊടുക്കുമെന്നും അവളെ ഓർമിപ്പിച്ചു അവളും നല്ല പോലെ പരിശ്രെമിച്ചു പരീക്ഷകൾ നന്നായി എഴുതി
❤👌
കൊള്ളാം….. നല്ല തുടക്കം…..
😍😍😍😍
കൊള്ളാം തുടരുക. ❤?
തുടരാം
താങ്ക്യൂ
കൂട്ടുകാരാ ..അടിപൊളി ആയിട്ടുണ്ട് . നല്ല ഫീൽ ഉണ്ട്.കഥയ്ക്കും ഒരു ജീവനുണ്ട്…. തുടരുക.. ഫുൾ സപ്പോർട്ട്….❤❤❤
വളരെ നന്ദി
അടിപൊളി ബ്രോ പേജ് കുട്ടി എഴുതണേ
ശ്രെമിക്കാം
അടിപൊളി ബാക്കി പോരട്ടെ
പേജ് എണ്ണം കൂട്ട ണേ ?
ശ്രെമികാം