കൊട്ടാര സദൃശ്യമായ വീടും എല്ലാം പെട്ടി താഴെ വെച്ച് ഒരു മുറി കാണിച്ച്
അങ്ങോട്ട് ചെന്നോളൂ സാറ് ഇപ്പൊ വരും ശെരി
ഡോർ തുറന്നു അകത്തേക്ക് കയറി എ സി യുടെ തണുപ്പ് നിറഞ്ഞു നിൽക്കുന്ന വിശാലമായ ആ മുറിയുടെ നിലത്ത് കാർപെറ്റ് വിരിച്ചിരിക്കുന്നു ചുറ്റും നിരന്നിരിക്കുന്ന സോഫയും ടി പോയിയും തൂങ്ങി കിടക്കുന്ന ഫാൻസി ലൈറ്റും വളരെ മനോഹരമായിരുന്നു ആ മുറി. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ബാത്രൂംമും കുഞ്ഞു കൊലയുമുള്ള എന്റെ വീട് ഇതിന്റെ പാതി പോലും ഉണ്ടാവില്ലെന്ന് ഓർത്തു വാതിൽ തുറന്നുകൊണ്ട് ആറടിക്ക് അടുത്ത് ഉയരമുള്ള തടിയുള്ള വെള്ള വസ്ത്രധാരി കടന്നുവന്നു കൈ തന്നുകൊണ്ട്
അസ്സലാമു അലൈകും വ അലൈകും അസ്സലാം സുഖമാണോ… അൽഹംദുലില്ലാഹ് സുഖം… ടാക്സിക്ക് കൊടുത്തതിന്റെ ബാക്കി അയാൾക്ക് നേരെ നീട്ടി വെച്ചോളാൻ പറഞ്ഞു ഡ്രൈവിംഗ് അറിയാമല്ലോ അല്ലേ…
അറിയാം… ലഗേജ് എടുത്ത് മുറിയിൽ വെച്ചിട്ട് വാ…
പുറത്തിറങ്ങിയപ്പോ (ആ തമിഴ് പെണ്ണ് അവിടെ തന്നെ ഉണ്ട്)
അവൾ പെട്ടി എടുക്കാൻ സഹായിച്ചുകൊണ്ട് മുറി കാണിച്ചു ഒരു സിംഗിൾ കട്ടിലും മേശയും അയലും കഴിഞ്ഞാൽ നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന എട്ടേ ഒൻപത് മുറിയിൽ കഴിഞ്ഞിരുന്ന എനിക്ക് ടീവി, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, ഡ്ബിൾ കോട്ട് കട്ടിൽ, എ സി എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ അലമാര ടേബിൾ ബാത്ത് ടബ് അടക്കമുള്ള അറ്റാച്ഡ് ബാത്രൂം വാഷിങ് മെഷീൻ ഇതെല്ലാംകഴിഞ്ഞും വിശാലമായി ബാക്കി ഉള്ള സ്ഥലം എല്ലാം കണ്ട് സ്വപ്നലോകത്ത് എത്തിയപോലെ തോന്നി അയാൾ പറഞ്ഞതോർത്ത് ഷോൾടറിലെ ബാഗ് അഴിച്ചുവെച്ചുകൊണ്ട് അവളോടൊപ്പം പുറത്തേക്കിറങ്ങി
ഡോർ പൂട്ടി ചാവി എന്റെ കൈയിൽ തന്ന് പുഞ്ചിരിയോടെ “പോയിട്ട് വാ…” എന്ന് പറഞ്ഞു സന്തോഷത്തോടെ അയാളുടെ അടുത്തേക്ക് നടന്നു എന്നെ കണ്ട് സോഫയിൽ നിന്നുമെഴുനേറ്റ് പുറത്തേക്ക് വന്നു ലാൻഡ് ക്രൂസർ ലോക്ക് തുറന്നു
വണ്ടി എടുക്കാൻ പറഞ്ഞു ചാവി ചോദിച്ചപ്പോ വീണ്ടും കയറാൻ പറഞ്ഞു ഞാൻ ഡ്രൈവർ സീറ്റിലേക്കും അയാൾ കോ ഡ്രൈവർ സീറ്റിലേക്കും കയറി ന്യൂട്രലിൽ ഇടാൻ ഗിയറിൽ പിടിക്കാൻ നോക്കിയ ഞാൻ ഓട്ടോമാറ്റിക് ഗിയർ കണ്ട് ഞെട്ടി എന്തെങ്കിലും തെറ്റുണ്ടായാൽ ഇയാളെനെ ഇപ്പൊ തന്നെ പറഞ്ഞുവിടും എന്നത് കൊണ്ട് അയാളോട് സത്യം പറയാൻ ഞാൻ തീരുമാനിച്ചു
വളരെ നല്ല പാർട്ട്……
😍😍😍😍
തുടരണം കുറച്ചുകൂടെ പാർട് കൂട്ടണം
ഉറപ്പായും
തുടരണം കേട്ടോ
തുടരാം
ഉറപ്പായും
സോറി ഫസ്റ്റ് പാർട്ട് തിരഞ്ഞിട്ട് കാണാൻ കഴിഞ്ഞില്ല അതുകൊണ്ട് ആണ് അതിൽ കൊടുത്ത പേരും അത് എവിടെ നിർത്തി എന്ന് ഓർമയും ഇല്ലായിരുന്നു തെറ്റ് പറഞ്ഞു തന്നതിനും വായിച്ചതിനും നന്ദി
അടുത്ത പാട്ട് ഇപ്പോഴെങ്ങാനും കാണുമോ
പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം
മുകളിൽ വാഴ പറഞ്ഞത് കാര്യമാക്കണ്ട… ഈ ചാപ്ടറിലെ നല്ല തീം ആണ്… വെറൈറ്റി പീസുകൾ ചെക്കന്റെ ചുറ്റും ഉണ്ട്.. ഈ തീം base ചെയ്ത് മുന്നോട്ടു പോകട്ടെ.. പേര് മാറിയതും കാര്യമാക്കണ്ട…
ഒരു കാര്യം :- ഇപ്പോൾ തന്നെ ഒരു one line എഴുതി ഉണ്ടാക്കുക.. 1,2,3,4.. അങ്ങനെ ചാപ്റ്റർ അനുസരിച്ചു.. ഓരോ ചാപ്റ്ററിലും പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line എഴുതണം.. അതിലെ കഥാ പത്രങ്ങളുടെ പേരും… അപ്പോൾ തെറ്റില്ലാതെ കഥ പോകും…
All the best…
തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ പെട്ടന്ന് എഴുതാം