അങ്ങേര് അകത്തേക്കും ഞാൻ കിച്ചനിലേക്കും പോയി
കിച്ചൺ കണ്ടതും എന്റെ കിളി പോയി ഇതെന്താ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ കിച്ചണോ (സിനിമകളിൽ കണ്ട ഫൈവ് സ്റ്റാർ ഹോട്ടൽ കിച്ചണുകളിൽ മാത്രമേ ഇത്രയും സൗകര്യം ഞാൻ കണ്ടിട്ടുള്ളൂ) ദിവ്യ : എന്ത് കുളിയാടാ ഇത്രേം സമയം
കുളിച്ച് വന്നപ്പോ അങ്ങേരെ കണ്ടു ആളോട് സംസാരിച്ചു നിന്ന് പിനെ അങ്ങേർക്ക് കൊണ്ടുവന്ന തേനും എടുത്ത് കൊടുത്തു ദിവ്യ : ദുഷ്ടാ ഞങ്ങൾക്കൊന്നുമില്ലേ
നിങ്ങൾക്ക് വേണമെന്ന് എനിക്കറിയില്ലായിരുന്നു അബ്ദുല്ലക്ക അങ്ങേർക്ക് കൊണ്ടുകൊടുക്കാറുണ്ടെന്നേ പറഞ്ഞുള്ളൂ
ദിവ്യ : അബ്‌ദുല്ലക്കയെ നീ അറിയുമോ മ്മ്… അങ്ങേരെന്റെ വീടിനടുത്താണ് അങ്ങേരാ എനിക്ക് ഇവിടേക്ക് വിസ ശെരിയാക്കിയത് ദിവ്യ : ഓഹ്… എന്നിട്ടങ്ങേര് പറഞ്ഞില്ലേ ഞങ്ങൾക്ക് തേൻ കൊണ്ടുതരണമെന്ന് ഇല്ല…
ദിവ്യ : നീ നോക്കിക്കോ നീ കൊണ്ടുകൊടുത്ത തേൻ ഇപ്പൊ ഇവിടെ എത്തും ഇല്ലെങ്കിൽ എന്റെ ചാത്തൻ മാർ കൊണ്ടുവരും
കിച്ചണിലെ ഫോൺ അടിഞ്ഞു ഒരു പെണ്ണ് അതെടുത്തു ഹലോ…
അന ഈജീ… ഫോൺ വെച്ച് അവൾ പുറത്തേക്ക് പോയി എന്താ അവൾ പറഞ്ഞേ
ദിവ്യ : നിന്നെ ഇഞ്ചി ചതയ്ക്കും പോലെ ചതയ്ക്കുമെന്ന് അവൾ ഉലക്ക എടുക്കാൻ പോയതാ ഓടി രക്ഷപെട്ടോ
പോടീ… ദിവ്യ : ചെക്കൻ കൊള്ളാലോ ഇതുവരെ ചേച്ചീ ചേച്ചീന്ന് വിളിച്ചിട്ട് ഇപ്പൊ പോടീന്നോ ആ… അപ്പൊ പരിചയമില്ലാത്തോണ്ടല്ലേ അങ്ങനെ വിളിച്ചേ ഇപ്പൊ പരിചയമായല്ലോ പുറത്തേക്ക് പോയ പെണ്ണ് ഒരു കുപ്പി തേനും ഇളനീരും ചായപ്പൊടിയുമായി അങ്ങോട്ട് വന്നു എന്തോ പറഞ്ഞു
അവരെല്ലാം അറബിയിൽ പരസ്പരം എന്തൊക്കെയോ പറഞ്ഞു നിങ്ങളെന്താ ഈ പറഞ്ഞോണ്ടിരിക്കുന്നത്
തമിഴ് പെൺ : ഇത്രേം നേരം നിങ്ങളും ഞങ്ങൾക്ക് മനസിലാവാത്ത ഭാഷയിലല്ലേ പറഞ്ഞോണ്ടിരുന്നേ എല്ലാരും ചിരിച്ചു
എല്ലാരേം പരിചയപെട്ടു
ആൻ – സുഡാൻ മിഷേൽ – ഫിലിപ്പിനി സിയാ – ഇൻഡോനേഷ്യ ചാന്ദിനി – ആന്ത്ര
തേൻ മൊഴി – തമിഴ് നാട് എല്ലാരും കൂടെ ഞാൻ അറബി പഠിക്കും വരെ അവരെല്ലാരും ഇംഗ്ലീഷിൽ സംസാരിച്ചോളാം എന്നും അവരുള്ളപ്പോ ഞാനും ദിവ്യയും മലയാളത്തിൽ സംസാരിക്കാമെന്നും പേപ്പറിൽ മഷി പുരട്ടാതെ കരാറിലേർപ്പെട്ടു
വളരെ നല്ല പാർട്ട്……
😍😍😍😍
തുടരണം കുറച്ചുകൂടെ പാർട് കൂട്ടണം
ഉറപ്പായും
തുടരണം കേട്ടോ
തുടരാം
ഉറപ്പായും
സോറി ഫസ്റ്റ് പാർട്ട് തിരഞ്ഞിട്ട് കാണാൻ കഴിഞ്ഞില്ല അതുകൊണ്ട് ആണ് അതിൽ കൊടുത്ത പേരും അത് എവിടെ നിർത്തി എന്ന് ഓർമയും ഇല്ലായിരുന്നു തെറ്റ് പറഞ്ഞു തന്നതിനും വായിച്ചതിനും നന്ദി
അടുത്ത പാട്ട് ഇപ്പോഴെങ്ങാനും കാണുമോ
പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം
മുകളിൽ വാഴ പറഞ്ഞത് കാര്യമാക്കണ്ട… ഈ ചാപ്ടറിലെ നല്ല തീം ആണ്… വെറൈറ്റി പീസുകൾ ചെക്കന്റെ ചുറ്റും ഉണ്ട്.. ഈ തീം base ചെയ്ത് മുന്നോട്ടു പോകട്ടെ.. പേര് മാറിയതും കാര്യമാക്കണ്ട…
ഒരു കാര്യം :- ഇപ്പോൾ തന്നെ ഒരു one line എഴുതി ഉണ്ടാക്കുക.. 1,2,3,4.. അങ്ങനെ ചാപ്റ്റർ അനുസരിച്ചു.. ഓരോ ചാപ്റ്ററിലും പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line എഴുതണം.. അതിലെ കഥാ പത്രങ്ങളുടെ പേരും… അപ്പോൾ തെറ്റില്ലാതെ കഥ പോകും…
All the best…
തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ പെട്ടന്ന് എഴുതാം