വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ] 236

മ്മ്… വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിക്കെ

ഫീസ് വിചാരിച്ചിട്ടാണോ

അതൊന്നുമല്ലടോ ഞാൻ ജിമ്മിൽ പോവാറില്ല കിക്ക് ബോക്സിങ് പ്രാക്ടീസിങ് ഉണ്ടായിരുന്നു ഇപ്പൊ അതുമില്ല വീണ്ടും തുടങ്ങണമെന്നുണ്ട്

മ്മ്… ഞങ്ങളെല്ലാരും ജിമ്മിൽ പോവാറുണ്ടായിരുന്നു അബ്ദുല്ലക്ക പോയപ്പോ നിർത്തി ഇപ്പൊ വീട്ടിൽ നിന്ന് യോഗ മാത്രം

മ്മ്…

വീട്ടിൽ തിരികെ എത്തി വണ്ടി പാർക്ക്‌ ചെയ്യുമ്പോഴാണ് അഫിയുടെ കോൾ വരുന്നത്

എവിടെയാ…

ഞാൻ വീട്ടിൽ വന്നു കയറിയെ ഉള്ളൂ… നീയോ…

ഞാൻ ലുലുവിൽ പോയതായിരുന്നു ഇപ്പൊ തിരികെ വീട്ടിലെത്തി

ചാന്ധിനിയോട് സാധനങ്ങൾ എടുത്തുവെക്കാൻ പറഞ്ഞുകൊണ്ട് റൂമിലേക്ക് ചെന്നു

വെള്ളം എടുത്തു കുടിച്ച് ബെഡിലേക്ക് വീണുകൊണ്ട് അവളോട് സംസാരിച്ചു

അന്നത്തെ ദിവസം ഭക്ഷണം കഴിക്കുന്ന സമയമൊഴികെ മുഴുവൻ സമയവും അഫിയുമായി ഫോണിൽ തന്നെ ആയിരുന്നു ഉറങ്ങുമ്പോൾ സമയം നാല് മണികഴിഞ്ഞിരുന്നു

മിനിറ്റുകളും മണിക്കൂറുകളും ദൈർഘ്യമുള്ള പിണക്കങ്ങൾ മാറിയാൽ പോലും ഞങ്ങളുടെ സംസാരങ്ങൾക്ക് ദൈർഘ്യമേറാറുണ്ട് പിണക്കമല്ലെങ്കിലും ആദ്യമായാണ് ഞങ്ങൾക്കിടയിൽ ഇത്രയും വലിയ വിള്ളൽ അത് ഞങ്ങളെ വീണ്ടും പ്രണയത്തിന്റെ അയങ്ങളിലേക്ക് വലിച്ചിഴച്ചു

ചെറിയ മയക്കം വിട്ടുണർന്നു സമയം നോക്കി അഞ്ചേ നാല്പത് കഴിഞ്ഞിരിക്കുന്നു അഫി നല്ല ഉറക്കത്തിലാണ് അവൾക്കൊരു ഉമ്മ നൽകി പെട്ടന്ന് എഴുനേറ്റുകൊണ്ട് ബാത്‌റൂമിൽ കയറി ഫ്രഷായി തിരികെ ഇറങ്ങി ഡ്രസ്സ്‌ ചെയ്തു കൊണ്ടിരിക്കെ മേടത്തിന്റെ ഫോൺ വന്നു

കോൾ എടുത്തു

അസ്സലാമു അലൈകും

വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്

നീ എവിടെ

ഇപ്പൊ വരാം മേഡം

പെട്ടന്ന് ഷൂ വലിച്ച് കയറ്റി ചാവിയും ഫോണും പേർസുമെടുത്ത് ഓടിച്ചെന്ന് വണ്ടിയിൽ കയറി ഇത്തിരി സമയം സ്റ്റാർട്ടിങ്ങിലിട്ട് സീറ്റ് ബെൽറ്റ്‌ ഇട്ടുകൊണ്ട് വണ്ടി പുറത്തേക്കെടുത്തു

വണ്ടിയിൽ വന്നു കയറിയ മേഡത്തിന്റെ മുഖത്ത് ഇന്നലെ കണ്ട സൗഹൃദ ഭാവമോ ചിരിയോ ഇല്ല

മേഡം തന്ന ലൊക്കെഷനിലേക്ക് വണ്ടി എടുത്തു

വേഗം പോ ലേറ്റ് ആണ്

ലാൻഡ് ക്രൂസറിന്റെ ആക്‌സിലറേറ്ററിൽ അമർന്ന കാൽ ആക്സിലേറ്ററിനെ പ്ലാറ്റ് ഫോമിൽ തട്ടിച്ചു നിർത്തി V8 എഞ്ചിൻ അതിന്റെ കരുത്തു കാട്ടി വണ്ടി അതിവേഗം മുന്നോട്ട് കുതിക്കുന്നതിനിടെ മേഡം സീറ്റ്‌ ബെൽറ്റ്‌ വലിച്ചിട്ടു മറ്റുവാഹനങ്ങളെ പിൻതള്ളി മുന്നോട്ട് കുതിക്കെ വഴിയിലെ സ്പീഡ് ക്യാമറകൾ കണ്ണുകൾ തുറന്നടച്ചു

The Author

ചെകുത്താൻ

15 Comments

Add a Comment
  1. പൊന്നു.🔥

    എന്താ പറയാ….. കിടു.

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  2. Broo bakki pettanu ponotte
    Adipolli kathayann
    Oru reshayum ella

    Aduthath athikam neram vayugikaruth

    1. ചെകുത്താൻ

      പെട്ടന്ന് തരാൻ നോക്കാം കഥ ഇഷ്ടമായതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ ❤️? ചെകുത്താൻ

  3. നന്ദുസ്

    അടിപൊളി സഹോ.. ന്താ പറയ്ക… നല്ല ഒഴുക്കുള്ള അവതരണം… ലൈല മജ്നു.. സൂപ്പർ… ഓരോ വാക്കുകളും മനസ്സിൽ തട്ടിയാണ് പോകുന്നത്… Athrakku. സൂപ്പർ.. തുടരൂ ???

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു നന്ദൂ ❤️❤️?

  4. സയ്യിദ് & ശിഹാബ് എന്നീ കഥാപാത്രങ്ങൾ വേണ്ടായിരുന്നു
    അവൻ മാത്രം മതി
    പുറത്ത് നിന്ന് ആളുകൾ വരുമ്പോ രസമില്ല

    1. ചെകുത്താൻ

      അവർക്ക് സുഹൃത്തുക്കൾ എന്ന റോള് മാത്രമാണ്

    2. ചെകുത്താൻ

      വായനക്കും അഭിപ്രായതിനും നന്ദി ❤️❤️❤️

    3. രുദ്രൻ

      അത് അങ്ങനെ മാത്രമേ വരു എന്ന് നിർബദ്ധമാണ്

      1. ചെകുത്താൻ

        ബ്രോ പറഞ്ഞത് മനസിലായില്ല

  5. കൊള്ളാം❤️ ബാക്കി പോരട്ടെ..

    1. ചെകുത്താൻ

      വായനക്കും അഭിപ്രായതിനും നന്ദി ❤️

Leave a Reply

Your email address will not be published. Required fields are marked *