വെടിവയ്‌പ്പ്
Vediveppu | Author : TGA
വെറുതെ നേരം പോക്കിന് എഴുതുന്ന ചെറ്റത്തരങ്ങൾ ആണ് . നിങ്ങളുടെ ഒക്കെ പ്രോത്സാഹനം വേണ്ടാന്നു പറയുന്നില്ല , പക്ഷെ ചോയ്ക്കാത്തതു കൊണ്ട് തരാതിരിക്കരുത് .
അലവലാതി നമ്പർ ഒന്ന് :
“എന്റെ കരിയറിൽ ഇതുവരെ ഞാൻ 99 വേതാളങ്ങളെ വെടിവച്ചിട്ടിട്ടിട്ടുണ്ട് .ഇതെനിക്കൊരു പ്രൊഫഷണല്ല, അധ്വനിക്കുന്ന ജനവർഗത്തിന്റെ രക്തമൂറ്റി കുടിക്കുന്ന ഈ അധികാര -സവർണ – സമൂഹത്തിന്റെ ഉന്മൂലമാണന് എന്റെ ലക്ഷ്യം .
ഒരു കമ്പ്ലീറ്റ് റിവൊല്യൂഷനറി ഡിസ്ട്രക്ഷൻ അഥവാ – സാമൂഹിക ശുദ്ധികരണം “ കഴിഞ്ഞയാഴ്ച ബിബിസിക്ക് കൊടുത്ത അഭിമുഖത്തിൽ ഷാർപ് ഷൂട്ടർ പറഞ്ഞത് കേട്ട് ഞാൻ കോരിത്തരിച്ചു പോയി.
വൗ ! വാട്ട് എ മാൻ ! വാട്ട് എ വേർഡ്സ് … . ഇതാണാഡാ പ്രൊഫഷണൽ . എ റിയൽ പ്രൊഫെഷണൽ കില്ലർ .കരിയറിലെ നൂറാമത്തെ വെടിയാണ്, രാഷ്ട്രീയ ദല്ലാൾമാർ , സിനിമ-സീരിയൽ രംഗത്തെ പാൽകുപ്പികൾ, ബിസിനസ് കോമരങ്ങൾ അങ്ങനെ ഈ പിഴച്ച സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പല അണ്ടികണ്ണൻമാരും , കണ്ണികളും ഷൂട്ടറുടെ തോക്കിനിരയായിട്ടുണ്ട്. ആറ്റുകാലമ്മ ശരണം ,ഇതുവരെ ഒന്നു പോലും പിഴച്ചിട്ടില്ല.
രണ്ടു ദിവസം മുൻപ് അഖില കേരള ഷാർപ് ഷൂട്ടേർസ് ഓർഗനൈസഷന്റെ സെക്രട്രേറിയേറ്റ് മാർച്ചിനിടയിൽ നിൽക്കുമ്പോളാണ് ഈ നൂറാമത്തെ വെടിക്കുള്ള കോള് ഷൂട്ടേറ ഞാൻ വിളിച്ചു പറഞ്ഞത്.
ഞാൻ ഷൂട്ടറുടെ പാർട്ട്ടൈം കയ്യാളായി പ്രവൃത്തിക്കുകയാണ്. തോക്ക് തുടച്ചു വയ്ക്കുക , കസ്റ്റമേറെ വിളിച്ചു പേയ്‌മെന്റ് ഫോളോ-അപ്പ് ചെയ്യുക. ഉണ്ടയുടെ പർച്ചസ് ഓർഡർ ഇടുക , അങ്ങനെ അങ്ങനെ … മൊത്തത്തിൽ ഒരു പേർസണൽ സെക്രട്ടറി സെറ്റ് അപ്പ്.
