വീഞ്ഞ് [MAUSAM KHAN MOORTHY] 106

വീഞ്ഞ്

Veenju | Author : Mausam Khan Moorthy

 

ജയിൽ സൂപ്രണ്ട് മേദിനിയുടെ കാബിനിലേക്ക് വാർഡൻ അരുൺ കടന്നു വന്നു.

“മാഡം…ജയപാലിന്‌ മാഡത്തെ ഉടനെ ഒന്ന് കാണണമെന്ന് പറഞ്ഞു.”-സെലൂട്ടടിച്ചതിനു ശേഷം അയാൾ പറഞ്ഞു.

മേദിനിയുടെ മുഖം വിടർന്നു.ആ മുഖത്തൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.അവളിൽ നിന്നൊരു നിശ്വാസം പുറത്തുവന്നു.അവൾ പറഞ്ഞു :

“ശരി.നീ പൊയ്ക്കോളൂ.എനിക്ക് ഒന്ന് രണ്ട് ഫയൽസ് തീർക്കാനുണ്ട്.അതിനു ശേഷം ഞാനവനെ പോയി കണ്ടോളാം.”

“ഓക്കേ മാഡം .”-അരുൺ അവിടെ നിന്നും മടങ്ങി.

മേദിനി വേഗത്തിൽ ഫയലുകൾ തീർക്കാൻ ശ്രമിച്ചു.എന്നാൽ അവൾക്ക് ആ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.അവളുടെ ഉള്ളിലാകെ സന്തോഷമായിരുന്നു.ഒടുവിൽ ജയ്പാൽ അവളെ കാണാൻ,അവളോട് സംസാരിക്കാൻ തയ്യാറായിരിക്കുകയാണ്.വൈകിയ വേളയിലാണെങ്കിൽ പോലും അവനതിനു തയാറായി എന്നതാണ് അവളിൽ ആനന്ദം നിറച്ചത്.അവനാ ജയിലിൽ അടക്കപ്പെട്ടത് മുതൽ ഇത്തരമൊരു നിമിഷത്തിനായി അവൾ കാത്തിരിക്കുകയായിരുന്നു.

അവളുടെ ചിന്തയിൽ ജയ്പാൽ നിറഞ്ഞു നിന്നു.അയാളുമൊത്തുള്ള തൻറെ കാമ്പസ് ജീവിതത്തെ പറ്റി അവളോർത്തു.അയാളുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഓർത്തു.പത്തുപതിനഞ്ചു കൊല്ലം മുമ്പത്തെ മനോഹരമായ കുറേ ദിവസങ്ങൾ…അതിൻറെ കുളിരും മധുരവും കോരിത്തരിപ്പുകളും ഇന്നും തന്നിൽ അവശേഷിക്കുന്നു എന്ന യാഥാർഥ്യം ജയ്‌പാലിന്‌ പോലും അറിയില്ലായിരിക്കും.അവൾ ആലോചിച്ചു.അവൻ പോലും പ്രതീക്ഷിക്കാത്ത അത്രയും ആഴത്തിലാണ് താനവനെ സ്നേഹിച്ചത്.എന്നാൽ തനിക്കവനെ നഷ്ടപ്പെടുക തന്നെയായിരുന്നു.കാമ്പസ് കഴിഞ്ഞ് കഷ്ടി ഒരു വർഷം കൂടിയേ അവനുമായുള്ള ബന്ധം തുടരാൻ തനിക്ക് കഴിഞ്ഞുള്ളു.പെട്ടെന്നൊരുനാൾ മുതൽ അവനെ കണ്ടുകിട്ടാതെയായി.ഫോണിൽ പോലും കിട്ടാതെയായി.അവൻറെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അവനെവിടെയുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായി