വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ] 182

ആംബുലൻസ്‌ എത്തി. അപ്പോളേക്കും നാട്ടുകാർ നിറഞ്ഞിരുന്നു അവിടെ. ബോഡി ആംബുലൻസിൽ കയറ്റി പോയതോടെ അവർ randaal ബാക്കി പരിപാടികളിലേക്ക്‌ നീങ്ങി.

CI:”മഹേഷെ ഒരു കാര്യം ചെയ്യണം. വേലായുധനെ ഞാൻ നോക്കാം ആ സമയം താൻ അവരുടെ ഭാര്യയുടെ അടുത്ത്‌ വേണം എന്തെങ്കിലും ലൂപ്‌ ഹോൾ കിട്ടാതിരിക്കില്ല”

ടൈം 5.30

വേലായുധനെ മുരളിയുടെ വീട്ടിൽ കൊണ്ടുവന്നു. അതേസമയം മഹേഷ്‌ വേലായുധന്റെ വീട്ടിൽ കോൺഫറൻസ്‌ കാളിൽ വെയിറ്റ്‌ ചെയ്തു. സുനന്ദയുടെ ബോഡി താഴ്തികെട്ടിയ കമ്പിപാര മുരളിയുടെ വീട്ടിലെതാണെന്നും അത്‌ വച്ചിരുന്ന സ്റ്റോർ റൂമിന്റെ താക്കോൽ വേലായുധന്റെ കയിലായിരുന്നെന്നു മുരളിയുടെ അമ്മയും കഴുത്തിൽ കണ്ട തോർത്ത്‌ വേലായുധന്റെയാണെന്നു അയാളുടെ ഭാര്യയും കൺഫേം ചെയ്തിരുന്നത്‌ കൊണ്ട്‌ കാര്യങ്ങൾ പോലീസിനു എളുപ്പമായിരുന്നു.

CI : “വേലായുധൻ ഇന്നലെ എവിടെ ആയിരുന്നു”

വേലായുധൻ: “ചാലക്കുടിയിലുള്ള ഭാര്യവീട്ടിലായിരുന്നു സർ. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ വന്നു കിടന്നുറങ്ങി”

CI :”എന്തെ രാത്രി തന്നെ പോന്നത്”‌.

വേലായുധൻ:”വീട്ടിൽ രണ്ട്‌ എരുമകളുണ്ട്‌ അവയ്ക്ക്‌ തീറ്റ വല്ലതും കൊടുക്കാനാ സാറെ”

CI :”ഇന്നലെ രാത്രി വേറെ എവിടെയും പോയില്ലെ?”

വേലായുധൻ:”ഇല്ല സാർ”

CI :”ഇന്നലെ ഇവിടെ വന്നില്ലെ?”

വേലായുധൻ:”ഇല്ല സാറെ ആ പാതിരാത്രി വന്നിട്ടെന്തിനാ”

CI :”ഏതു നേരത്ത്‌? ഞാൻ സമയം പറഞ്ഞൊ? ”

വേലായുധൻ: “വൈകിട്ട്‌ വരെ ഭാര്യവീട്ടിൽ ആയതുകൊണ്ട്‌ ഞാൻ കരുതി അത്‌ കഴിഞ്ഞാണെന്നു. ”

C:”അതായത്‌ വേലായുധൻ രാത്രി 11 മണിയോടെ വീട്ടിലെത്തി കിടന്നുറങ്ങി. ശരിയല്ലെ?”

വേലായുധൻ:”അതെ സാർ”

CI:”ഒന്നും മാച്ച്‌ ആകുന്നില്ലാല്ലൊ വേലായുധാ. 10.30 മുതൽ വേലായുധന്റെ മൊബെയിൽ ഇവിടത്തെ ടവറിന്റെ പരിധിയിലാണല്ലൊ. വീടാണെങ്കിൽ വേറെ ടവറിലും. എങ്ങനെ പറ്റി?”

വേലായുധൻ: “ഇല്ല സർ. ഞാൻ സത്യമാണു പറഞ്ഞത്”‌.

CI:”അതൊക്കെ പോട്ടെ. ഒരു മൺ വെട്ടിയോ കമ്പിപാരയോ ഉണ്ടാകുമോ ഇവിടെ. ഒന്നെടുത്ത്കൊണ്ട്‌ വായോ.”

ഒരു ഞെട്ടൽ വേലായുധന്റെ മുഖത്ത്‌ തെളിഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ അതു മറച്ച്‌ അയാൾ പറഞ്ഞു.

“അയ്യോ സ്സാറെ ഞാൻ സ്റ്റോറിന്റെ ചാവി എടുത്തില്ല. വീട്ടിലാ ഇരിക്കുന്നെ. അതിന്റുള്ളിലാ പണിയായുധങ്ങളെല്ലാം.”

CI :” ഇവിടെ ഉണ്ടാകില്ലെ ചാവി?

വേലായുധൻ.: “ആകെ ഒരു ചാവിയേ ഒള്ളു ഇവിടെ കൊടുത്താൽ അമ്മ വച്ച സ്തലം മറന്നുപോകും. അതാ എന്റെ കയ്യിൽ തന്നെ വച്ചേക്കുന്നെ”

CI:”സതീശാ അതിങ്‌ കൊണ്ട്‌ വന്നെ.”

The Author

11 Comments

Add a Comment
  1. കഥ ഇഷ്ടപ്പെട്ടു പക്ഷെ എന്റെ അഭിപ്രായം പറയട്ടെ കഥയിൽ എനിക്ക് പുതുമായായിട്ടൊന്നും തോന്നീട്ടില്ല.afterall its simple case. ഒരു ഇൻസ്‌പെക്ടർരൂടെ നോർമൽ ബുദ്ധി മതി പ്രതിയിലേക്കെത്താൻ.പ്രതിയാണെങ്കിൽ അവൻ ആണ് പ്രതിയെന്ന് തെളീക്കുന്ന എല്ലാ തെളിവുകളും ആ കുളത്തിൽ ഉണ്ട്.സോ പ്രതി ആരെന്ന് നേരത്തെ തെളിഞ്ഞാലും ഇല്ലെങ്കിലും സുനന്ദയുടെ ബോഡി കിട്ടുന്ന ദിവസം അത് എപ്പോൾ ആയാലും പ്രതി വേലായുധൻ തന്നെ ആകും with solid പ്രൂഫ്.ഒട്ടും ബോറടിപ്പിക്കാതെ വായിച്ചു. താങ്കൾ നല്ല വെറൈറ്റി ആയുള്ള ത്രില്ലെർസ് ആയി മുന്നോട്ട് വരിക.എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

  2. വായനക്കാരൻ

    Uff ???
    ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമ കണ്ട ഫീൽ
    ഒരു രക്ഷയും ഇല്ല കിടിലൻ കഥ
    കഥയുടെ ഫസ്റ്റ് ഉണ്ടായിരുന്ന ക്യൂരിയോസിറ്റി കഥയുടെ ലാസ്റ്റ് വരെ ഉണ്ടായിരുന്നു
    Well done man ???

  3. ചാക്കോച്ചി

    മച്ചാനെ….. ക്രൈം ത്രില്ലേഴ്‌സ്‌ എന്നും എപ്പോഴും ഒരു വീക്നെസ്സ് ആണ്…..പക്ഷേ ഈയടുത്തായി പുതുതായി ഒന്നും വരാറില്ല…..പക്ഷെ ഇതൊരു രക്ഷയും ഇല്ല….കിടുക്കാച്ചി ഐറ്റം തന്നെ…. ഒരൊറ്റ ഭാഗം കൊണ്ട് അത്ഭുതപ്പെടുത്തി….കേസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗവുമായുള്ള ഓരോ കാര്യങ്ങളും അത്രയും ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് എഴുതിയിരിക്കുന്നത്…..ഒരു ക്രൈം ത്രില്ലർ പടം കണ്ട പ്രതീതിയാണ് ഇപ്പോഴും…സീനുകളൊക്കെ ഓരോന്നും ഇങ്ങനെ മാറിമാറിയുകയാണ്..എന്തായാലും സാനം പൊളിച്ചടുക്കി….
    ഭാവിയിൽ ഇതുപോലുള്ള കുറേ ഇടിവെട്ട് ഐറ്റങ്ങള് പ്രതീക്ഷിക്കുന്നു…..

  4. memories സിനിമയുടെ ചായ കാചൽ ചില സ്ഥലങ്ങളിൽ ഇല്ലേ

  5. Dear Brother, സൂപ്പർ. നല്ലൊരു പോലീസ് കഥ. SP പറഞ്ഞതുപോലെ CI വിചാരിച്ചാൽ എത്ര പെട്ടെന്നാണ് കേസ് തെളിയിക്കുന്നത്. പിന്നെ ആനിയും നീലനും ഒന്ന് തന്നെയല്ലേ. ഇതുപോലെയുള്ള അടുത്ത കഥ പ്രതീക്ഷിക്കുന്നു.
    Regards.

  6. Ea ani thane ano neelakandan

    Superb ….

    1. വായനക്കാരൻ

      ആയിരിക്കാം
      അവിടെ എനിക്കും കൺഫ്യൂഷൻ വന്നിരുന്നു

  7. Poli bro keep going

  8. അനിരുദ്ധൻ

    സൂപ്പർ സൂപ്പർ

  9. ചെകുത്താൻ

    ഇതെഴുതാനെടുത്ത ഹാർഡ് വർക്കിനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ

Leave a Reply

Your email address will not be published. Required fields are marked *