എന്നാൽ തനിക്ക് വരുന്ന സല്യൂട്ട് പോലും ശ്രദ്ധിക്കാതെ ഒരു പോലീസ് ഉദ്യൊഗസ്ഥന്റെ ഒരു രൂപഭാവങ്ങളുമില്ലാതെ കുറുപ്പേട്ടാ എന്നും വിളിചോണ്ട് സിവിൽ ഡ്രെസ്സിൽ സി ഐ നീലകണ്ഠൻ കയറി നേരെ ക്യാബിനിലേക്ക് കയറി.
40 വയ്സ്സോളം പ്രായം. ചെറിയ നര കയറിയ മുടി ഒരാഴ്ചയോളമായി ഷേവ് ചെയ്യാത്ത മുഖം.. തലേന്നത്തെ കെട്ടുവിട്ടുപോകാൻ മടിച്ചുകൊണ്ട് കലങ്ങിയ കണ്ണുകൾ. ആരു കണ്ടാലും ഒരു പോലീസ് ഉദ്യൊഗസ്‌തനാണെന്നു പറയാൻ തന്നെ ബുദ്ധിമുട്ടും.
എല്ലാരും സല്യൂട്ട് അടിച്ച ശേഷം സ്വസ്ഥാനങ്ങളിൽ ഇരുന്നു. കുറുപ്പ് മാത്രം പുറകെ കയറി
“എന്താ സാർ”
“മോഷണം നടന്ന നാരായൺസാറിന്റെ വീട്ടിൽ ആരെങ്കിലും പോയൊ? ”
“മഹേഷ് സാറൊരു ടീമിനെ കൊണ്ട് പോയിട്ടുണ്ട്”
“ഓ, അയാൾ പോയിട്ടെന്തുണ്ടാക്കാനാ. നമുക്കൊന്നു പോയാലോ?”
“സാർ സീരിയസ് ആയി പറയുന്നതാണൊ?”
“അതേടോ, അയാള് വല്യ കൊമ്പത്തെ ആളായത് കൊണ്ട് ഇപ്പോ വിളി വരും. SP ഓഫിസിൽ ഏക്സ്പ്ലനേഷൻ കൊടുക്കാൻ പോവുന്നതിലും നല്ലത് ഇവിടെ പോവുന്നത് തന്നെ അല്ലേ?? അറ്റ്ലീസ്റ്റ് ആ തൊലിഞ്ഞ മുഖം കാണണ്ടല്ലോ..”
അപ്പോളേക്കും പതിവ് കട്ടനും ആയി ഒരു ജൂനിയർ പിസി കയറിവന്നതോടെ കുറുപ്പ് പുറത്തേക്ക് ഇറങ്ങി.
“സതീഷെ വണ്ടിയിറക്കെടാ.”
കുറുപ്പിന്റെ ആവേശത്തിനു കാരണമുണ്ട്.
പ്രമാദമായ പല കേസുകളും തെളിയിച്ച ആളാണ് CI നീലകണ്ഠൻ.. അദ്ദേഹം തെളിയിച്ച രണ്ട് കേസുകൾ ഇപ്പോൾ പോലീസ് ട്രെയിനിങ്ങിൽ സ്റ്റഡി മെറ്റീരിയൽ കൂടി ആണ്. ലൈഫിൽ ഇടക്കുണ്ടായ ട്രാജഡി തുടർച്ച ആയ കള്ളുകുടിയിലേക്ക് വഴിതിരിച്ചു വിട്ടു മാക്സിമം കേസുകളിൽ നിന്ന് ഒതുങ്ങി. പക്ഷെ അയാൾ ഏറ്റെടുത്താൽ ആ കേസ് തെളിയിക്കുമെന്ന് എല്ലാവർക്കുമറിയാം
മോഷണം നടന്ന വീട്ടിലേക്കുള്ള വഴിയിൽ കുറുപ് സംഭവത്തിന്റെ രത്നചുരുക്കം പറഞ്ഞു.
“നാരായണന്റെ അനിയൻ മുരളിധരനും അമ്മയും ആണു അവിടെ താമസം. മുരളി മിക്കവാറും ബിസിനസ്സ് ടൂറിലായിരിക്കും അത്കൊണ്ട് അയാൾ തന്നെ ഏർപ്പെടുത്തിയ വേലക്കാരിയാണു സുനന്ദ. മുരളി തലേന്നു പോയത് കൊണ്ട് അമ്മയും സുനന്ദയും മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളു. നേരം വെളുത്തപ്പോൾ മുൻ വാതിൽ തുറന്നു കിടക്കുന്നു. നോക്കിയപ്പോൾ സുനന്ദയേയും കാണാനില്ല. വീടു മുഴുവൻ തിരഞ്ഞപ്പോളാണു ഷെൽഫ് തുറന്നു കിടക്കുന്നതും സ്വർണ്ണം നഷ്ടപെട്ടതും അറിഞ്ഞത്. ഉടനെ മകനോട് വിളിച്ച് പറയുകയും മകൻ മുരളി സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയായിരുന്നു.”
വീട്ടിലെത്തിയപ്പൊൾ നാരായണൻ നയതന്ത്ര ഉദ്യോഗസ്തനായതിനാലുള്ള ഭയബഹുമാനം കൊണ്ടാണെന്നു തോന്നുന്നു നാട്ടുകാരുടെ വലിയ തള്ളികയറ്റമില്ല.
CI അനിയെ കണ്ട ഉടൻ SI മഹേഷ് സല്യൂട്ടടിച്ചു.
“എന്തായി മഹേഷെ.”
കഥ ഇഷ്ടപ്പെട്ടു പക്ഷെ എന്റെ അഭിപ്രായം പറയട്ടെ കഥയിൽ എനിക്ക് പുതുമായായിട്ടൊന്നും തോന്നീട്ടില്ല.afterall its simple case. ഒരു ഇൻസ്‌പെക്ടർരൂടെ നോർമൽ ബുദ്ധി മതി പ്രതിയിലേക്കെത്താൻ.പ്രതിയാണെങ്കിൽ അവൻ ആണ് പ്രതിയെന്ന് തെളീക്കുന്ന എല്ലാ തെളിവുകളും ആ കുളത്തിൽ ഉണ്ട്.സോ പ്രതി ആരെന്ന് നേരത്തെ തെളിഞ്ഞാലും ഇല്ലെങ്കിലും സുനന്ദയുടെ ബോഡി കിട്ടുന്ന ദിവസം അത് എപ്പോൾ ആയാലും പ്രതി വേലായുധൻ തന്നെ ആകും with solid പ്രൂഫ്.ഒട്ടും ബോറടിപ്പിക്കാതെ വായിച്ചു. താങ്കൾ നല്ല വെറൈറ്റി ആയുള്ള ത്രില്ലെർസ് ആയി മുന്നോട്ട് വരിക.എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.
Uff ???
ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമ കണ്ട ഫീൽ
ഒരു രക്ഷയും ഇല്ല കിടിലൻ കഥ
കഥയുടെ ഫസ്റ്റ് ഉണ്ടായിരുന്ന ക്യൂരിയോസിറ്റി കഥയുടെ ലാസ്റ്റ് വരെ ഉണ്ടായിരുന്നു
Well done man ???
മച്ചാനെ….. ക്രൈം ത്രില്ലേഴ്‌സ് എന്നും എപ്പോഴും ഒരു വീക്നെസ്സ് ആണ്…..പക്ഷേ ഈയടുത്തായി പുതുതായി ഒന്നും വരാറില്ല…..പക്ഷെ ഇതൊരു രക്ഷയും ഇല്ല….കിടുക്കാച്ചി ഐറ്റം തന്നെ…. ഒരൊറ്റ ഭാഗം കൊണ്ട് അത്ഭുതപ്പെടുത്തി….കേസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗവുമായുള്ള ഓരോ കാര്യങ്ങളും അത്രയും ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് എഴുതിയിരിക്കുന്നത്…..ഒരു ക്രൈം ത്രില്ലർ പടം കണ്ട പ്രതീതിയാണ് ഇപ്പോഴും…സീനുകളൊക്കെ ഓരോന്നും ഇങ്ങനെ മാറിമാറിയുകയാണ്..എന്തായാലും സാനം പൊളിച്ചടുക്കി….
ഭാവിയിൽ ഇതുപോലുള്ള കുറേ ഇടിവെട്ട് ഐറ്റങ്ങള് പ്രതീക്ഷിക്കുന്നു…..
memories സിനിമയുടെ ചായ കാചൽ ചില സ്ഥലങ്ങളിൽ ഇല്ലേ
Super story
Dear Brother, സൂപ്പർ. നല്ലൊരു പോലീസ് കഥ. SP പറഞ്ഞതുപോലെ CI വിചാരിച്ചാൽ എത്ര പെട്ടെന്നാണ് കേസ് തെളിയിക്കുന്നത്. പിന്നെ ആനിയും നീലനും ഒന്ന് തന്നെയല്ലേ. ഇതുപോലെയുള്ള അടുത്ത കഥ പ്രതീക്ഷിക്കുന്നു.
Regards.
Ea ani thane ano neelakandan
Superb ….
ആയിരിക്കാം
അവിടെ എനിക്കും കൺഫ്യൂഷൻ വന്നിരുന്നു
Poli bro keep going
സൂപ്പർ സൂപ്പർ
ഇതെഴുതാനെടുത്ത ഹാർഡ് വർക്കിനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ