വെള്ളരിപ്രാവ്‌ 2 [ആദു] 328

നമ്മുടെ ഹൃത്തിക്കിന്റെ സിനിമ ‘war’ മാളിലെ തിയേറ്ററിൽ ഉണ്ടെന്നു കേട്ടത്.സമയം നോക്കിയപ്പോ 10: 40.പതിനൊന്ന് മണിക്കാണ് ഷോ പിന്നെ ഒന്നും നോക്കിയില്ല നേരെ അതിനു വെച്ചു പിടിച്ചു ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി.
പടം കുഴപ്പല്ല്യാന്ന് പറയ. പക്ഷെ ഞമ്മളെ ചെക്കൻ പൊളി ലുക്ക്‌. ഞാനൊരു ഹൃതിക്ക് ആരാധകനന്നേ. ??അങ്ങിനെ പടമെല്ലാം കയിഞ്ഞു ഞങ്ങൾ എന്റെ വീട്ടിലേക്കു വച്ചുപിടിച്ചു.കേറിചെല്ലുമ്പോ തന്നെ ഉമ്മറത്തു മുത്തശ്ശി ജനൂട്ടിക്ക് ചോറ് വാരിക്കൊടുക്കുന്നുണ്ട്. അവളാണേ എങ്ങനേലും രക്ഷപെട്ടമതി എന്ന അവസ്ഥയിലാണ്. ? ഞാൻ വണ്ടി നേരെ പോർച്ചിൽ കേറ്റി ഡിഗ്ഗി തുറന്നു വാങ്ങിച്ച സാധനങ്ങളെല്ലാം എടുത്തു അവന്മാരെയും കൂട്ടി വീട്ടിലേക്കു കയറി. മുത്തശ്ശി കണ്ടപാടെ ചോദിച്ചു. ‘നിങ്ങളെന്താ കുട്ട്യോളെ വൈകിയേ’.സിനിമക്ക് കയറി എന്നൊരു മറുപടിയും കൊടുത്തു അമ്മേനെ വിളിച്ചു. വിളികേട്ടുവന്ന അമ്മെനോട് ഊണ് എടുത്തുവെക്കാൻ പറഞ്ഞു ഞാൻ സാധനങ്ങൾ വെക്കാൻ വേണ്ടി എന്റെ റൂമിലോട്ടു പോയി. പോകുന്ന പോക്കില് ജാനുവിന് വേണ്ടി വാങ്ങിച്ച മിട്ടായിപോതി അവൾക്ക് നേരെ നീട്ടി. പെണ്ണ് സന്തോഷത്തോടെ എന്റെ നേരെ കൈനീട്ടി. പക്ഷെ ഞാൻ അത് മുത്തശ്ശിക്ക് കൊടുത്തുകൊണ്ട് മുത്തശ്ശിയോട് പറഞ്ഞു
ഞാൻ : അവൾ ഭക്ഷണം മുഴുവൻ കൈച്ചിട്ട് മിട്ടായി കൊടുത്തമതിട്ടോ മുത്തശ്ശി.
മുത്തശ്ശി : ആ അങ്ങിനെ തന്നെ ചെയ്യൂ.
മുത്തശ്ശി അവൾക്ക് നേരെ കണ്ണുരുട്ടി പറഞ്ഞു.
ഇത് കേട്ട പെണ്ണ് എന്റെ മുഖത്തേക്ക് ഒന്ന് ദഹിപ്പിച്ചു നോക്കി. എന്നിട്ട് കൊഞ്ഞനം കുത്തി കാണിച്ചു ?

ഞാൻ റൂമിൽ പോയി വന്നപോത്തേക്ക് അമ്മ എല്ലാം സെറ്റാക്കിട്ടുണ്ട്. പിന്നെ അവന്മാരുടെ കൂടെ ഇരുന്നു ഭക്ഷണം കൈച്ചു. അച്ഛൻ ഓഫീസിൽ പോയിട്ടുണ്ട്. പാറു സ്കൂളിലും പോയി.
ഭക്ഷണത്തിന് ഒടുക്കത്തെ സ്വാദ്. അല്ലേലും അമ്മമാരുടെ കൈപ്പുണ്യം അത് വേറെതന്നെയാണ്. അങ്ങിനെ ഭക്ഷണം കൈച്ചു അവമ്മാര് പോയി. വൈകിട്ട് സ്ഥിരം സ്പോട്ടിൽ വച്ചു കാണാം എന്നും പറഞ്ഞു.
അങ്ങനെ ഞാൻ ഒന്ന് മയങ്ങാൻ വേണ്ടി നേരെ റൂമിലോട്ടു പോയി കൂടെ ജാനൂനെയും കൂട്ടി. അങ്ങിനെ കുറച്ച് നേരം അവളുമായി തല്ലുകൂടിയും വർത്തമാനം പറഞ്ഞും രണ്ടാളും ഒന്ന് മയങ്ങി.
പിന്നെ വൈകീട്ട് പാറുവാണ് ഞങ്ങളെ രണ്ടിനെയും കുത്തി പൊക്കുന്നത്. ഞാൻ എണീറ്റു ചായ കുടിച്ചു Rx വും എടുത്തു ഞങ്ങളുടെ താവളത്തിലേക്ക് വിട്ടു. അവിടെ ചെല്ലുമ്പോ അവമ്മാര് എല്ലാം എത്തീട്ടുണ്ട് . അങ്ങിനെ അവമ്മാരുമായി കത്തിവെച്ചും വിശേഷങ്ങൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല.പിന്നെ ഇരുട്ടാവുന്നെന് മുന്നേ ഞാൻ അവമ്മാരോട് യാത്ര പറഞ്ഞു ഇറങ്ങി. രാത്രി എല്ലാവരെയും കൂട്ടി ചെറിയമ്മയുടെ വീട്ടിൽ പോവണം.

The Author

22 Comments

Add a Comment
  1. രാജാവിന്റെ മകൻ

    നന്നായിട്ടുണ്ട് ബ്രോ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️♥️??♥️♥️♥️♥️

  2. Bro… അടിപൊളി….. കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…..
    ആ മറ്റവൾക് നല്ലൊരു പണി കൊടുക്കണല്ലോ… ??
    പിന്നെ, page ഇനിയും വേണം bro…സ്റ്റോറി ഒന്ന് ട്രാക്കിൽ കേറുമ്പോഴേക്കും തീർന്നുപോകുന്നു, മിനിമം 15 pages എങ്കിലും വേണം bro….
    എന്നാ അടുത്ത part പോന്നോട്ടെ…. ????????

  3. സ്വർഗ്ഗീയപറവ

    Kollam

  4. Super ??
    അടുത്ത പാർട്ടിനായി കത്ത് നിൽക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    അഭി (Abhi)

  5. Brooo nxt part pettannakkane
    Keep going
    Page kurach koottan pattumo?

  6. Bro next part pettannu tharanam . Avle angu konnere . Namukku vere naayikeye nokkam .

    With Love Ram

  7. Dear Bro, ഈ ഭാഗവും കഥ നന്നായിട്ടുണ്ട്. പിന്നെ അവളുടെ പ്രകടനം കുറച്ചു കൂടിപ്പോയി. അത് കുറക്കാനുള്ള സന്ദർഭം അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Regards.

  8. Bakki eppam varum
    Waiting for your next part ❤️❤️❤️

  9. Aaa ahamkari poothanaye oru padam padippikkanam…..aaa oola pennine nayika akkalletto ????….

  10. കഥ കൊള്ളാം അവളുടെ അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതാക്കി അവളെ മൂക്കുകൊണ്ട് ക്ഷ&ഞ്ഞാ വരപ്പിക്കണം ?
    മുട്ടൻ പണി കൊടുക്കണം അവൾക്ക് ?

  11. അടുത്ത ഭാഗം വൈകിപ്പിക്കല്ലേ
    Plzzzz…

  12. Adipoli
    അവളുടെ അഹങ്കാരം ഒന്ന് കുറച്ചു കൊടുക്കണം

  13. Wera level Aathu
    Continue bro??

  14. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

  15. സ്നേഹിതൻ

    അടിപൊളി മുത്തേ അവളുടെ അഹങ്കാരം onnh കുറച്ചു കൊടുക്കണം ലോക്കൽസ് നു എന്താ കുറവ് അല്ല പിന്ന

    1. നമുക്ക് നോക്കാന്നെ ??

  16. അടിപൊളി മുത്തേ

  17. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട് കുറച്ച് പേജുകൾ കൂട്ടിയിരുന്നങ്കിൽ കുറച്ച് കൂടി ഒരു ഫീല് കിട്ടിയേനേ❤️❤️

    1. അടുത്തേൽ സെറ്റാക്ക ?

  18. Adipoli mone nice story
    Aa poothana ayirikum lle numada nayika
    Adutha partinayi waiting

Leave a Reply

Your email address will not be published. Required fields are marked *