വെള്ളിയാം കല്ല് 1 [Zoro] 211

മോനെ ആസിഫെ പെട്ടെനിന്നു ഒന്നെഴുന്നേറ്റെ….. ഇണിക്കടാ മോനെ….”” ആസിഫിൻ്റെ മാതാവ് അവനെ ഉറക്കത്തിൽ നിന്നും ഉണർത്താൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്

എന്താ ഉമ്മാ രാവിലെത്തന്നെ…. ഞാൻ ഇന്നലെ രാത്രി വൈകിയല്ലേ കിടന്നത് കൊറച്ച് കൂടെ ഉറങ്ങിക്കോട്ടെ….”” ആസിഫ് പുതപ്പ് തലവഴി മൂടി പുതച്ചു…

ആസീ… എണീച്ചേ ഉമ്മാക്ക് പേടിയാവുന്നടാ…. സുഹൈൽ മാർക്കറ്റിൽ നിന്ന് ആരോടോ തല്ലു കൂടിയെന്നു മീൻ കൊണ്ടുവരുന്ന ബിജുവേട്ടൻ പറഞ്ഞു…. നീയെന്ന് പോയി നോക്കിയെ….””

എപ്പോ….. ഓനോടാരാ മാർക്കറ്റിൽ പോകാൻ പറഞ്ഞത്…”” പുതപ്പ് വലിച്ച് മാറ്റി ചാടി എണീച്ച് ആസിഫ് രാത്രി കയിച്ചിട്ട പാൻ്റ് എടുത്തിട്ടു….

എനിക്കെന്നും അറീല, ഇന്നലെ ഓൻ പോരക്ക് വന്നിട്ടില്ല…. ഓനെയോർത്ത് എനിക്ക് പേടിയാവാ…… അള്ളാ എൻ്റെ കുട്ടികൊന്നും പറ്റരുതെ…””

ഇങ്ങള് ചുമ്മായിരി ഉമ്മാ ഓൻക്കൊന്നും പറ്റില്ല…. ഇങ്ങള് ബേജരാവണ്ട് പോയെ, ഞാനൊന്നു പോയി നോക്കട്ടെ..””

നീയും ചെറിയിക്കയും കൂടിയാണ് ചെക്കനെ വഷളാക്കിയത്…. പടച്ചോനേ എനിക് പേടിയാവുന്നു ഇവനെന്ത് ഭാവിച്ചാണ് ഇങ്ങനെ തല്ല് കൂടുന്നത്…..””

ഇങ്ങള് മിണ്ടാണ്ടിരി ഞാൻ പോവാണ് പറഞ്ഞില്ലേ…”” പോർച്ചിൽ ഇന്നലെ രാത്രി വെച്ച ആക്ടീവയും എടുത്ത് ആസിഫ് നേരെ മാർക്കറ്റിൽ എത്തി.. ആസിഫിന് അവിടെയാരെയും കാണുവാൻ സാധിച്ചില്ല… ഒരടി നടന്ന ലക്ഷണം അവിടെ കാണാനെല്ലാതെ വേറെയാരും അവിടെയില്ല….

ഇക്കാ ഇവിടെ ഇവിടെയെങ്കിൽ അടിപിടി നടന്നീനോ”” തൊട്ടടുത്തുള്ള മുറുക്കാൻ കടയിൽ ആസിഫ് വേഗം പോയി കാര്യം തിരക്കി…

രാവിലെ രണ്ട് ചെക്കന്മാർ മീനിൻ്റെ കച്ചോടത്തെ ചെല്ലി ഒരു കശപിശ ഉണ്ടായിരുന്നു….””

എന്നിട്ട് അവരവിടെ പോയിക്കാ..””

അവളെ ഗവ ഹോസ്പിറ്റൽ കൊണ്ട് പോയിട്ടുണ്ട്… നല്ല അടിയാണ് അടിച്ചത്…. ചോര വന്നു കാണും…”” ആസിഫിൻ്റെ ടെൻഷൻ കൂടി അവൻ നേരെ ഹോസ്പിറ്റലിൽ വിട്ടു… പുറത്ത് സുഹൈലിൻ്റെ കൂട്ടുക്കാരെ അവൻ കണാനിടയായി അവൻ അവരുടെ നേരെ തിരിഞ്ഞു …

ടാ സുഹൈലിന് എന്താണ് പറ്റിയത്… അവൻ എവിടെ…””

ഇക്കാ പേടിക്കണ്ട, അവനെരു കുഴപ്പവുമില്ല…. ആ വാർഡിൽ ഉണ്ട് പോയി നോക്കിക്കോ…”” അവരുടെ ഇടയിൽ നിന്നും ആസിഫ് വാർഡിൽ കയറി നോക്കി… കൈയ്ക്ക് കെട്ടും കൊണ്ട് ബെഡിൽ കിടക്കുകയാണ് സുഹൈൽ… തെള്ളയിൽ നാരങ്ങ കുത്തികയറ്റുന്നുണ്ടായിരുന്നു.

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

13 Comments

Add a Comment
  1. Bro megham pole evde poi..evdeyun kanaan illalo?

    1. Some issues.

      1. Pettanu sheriyakane bro..orupaad ishtapetha story aa..passionate female dominance, teasing okke include cheyyuvanel nallath aayirikum..njn paranjenne ullu..broyude istam..pakshe etrayum vegam..aa storyude nxt part idanm..pls..orupaad naalu aayi wait cheyyuva..chathikaruth..

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. മേഘം പോലെ ബാക്കി എവിടെ?
    അതിന്റെ അടുത്ത പാർട്ട്‌ വരാനായോ?
    ട്രാൻസ് റിലേഷൻഷിപ്പാണ് ആ കഥക്ക് രസം

    ആഷിഖ്, ആസിഫ് എന്ന പേരുകൾ കൺഫ്യൂസ് ആക്കുന്നുണ്ട്
    ഒരാൾക്ക് വേറെ പേര് കൊടുത്തൂടെ

  4. ആസിഫ് ആണോ മരിച്ചത്? അപ്പോൾ ആദ്യം കണ്ട ആഷിക് ആരാണ്? പേരുകൾ ഒക്കെ കൺഫ്യൂഷൻ ഉണ്ടാക്കുന്നു.

    1. രണ്ടുപേരും ചേട്ടനാണ്

      1. Pro Kottayam Kunjachan

        Are waa kya kamal ka cheez he ❤️‍?polichu man as usual and please continue ?

  5. നന്ദുസ്

    സഹോ. നല്ല തുടക്കം,, നല്ല അവതരണം… സൂപ്പർ കഥ… Keep going… ഫ്ലാഷ്ബാക്കിന് വേണ്ടി കാത്തിരിക്കുന്നു…. തുടരൂ ????

  6. Nalla thudakkam…ee flow munpottum peatheekshikkunnu

  7. കൊള്ളാം ബ്രോ പതുക്കെ ഒരു ഒഴുക്കിന് പോയാമതി ഓക്കേ പെട്ടെന്നൊന്നും കൊണ്ട് വരരുത് എന്താണെന്നു മനസിലായല്ലോ പിന്നെ പേജ് കൂട്ടണം scene okke ഇതിലും നന്നാക്കണം ഇത് കൊള്ളൂല എന്നല്ല പിന്നെ നിഷിദ്ധം അവനെ ഇവിടെ ചാൻസ് ഒള്ളു അത് പതുക്കെ വന്നാൽ മതി വളരെ പതുക്കെ എന്തായാലും വരും അപ്പൊ ഓക്കേ

  8. നൈസ് ബ്രോ
    അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിങ്

  9. Kadha manoharam .kurachude details aacarunnu ennu thoni. Aadyam pagukal vayichapol onnum manasilayillarunu. Last aayapol aanu kurachenkilum kalangiye. Keep going bro ♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *