വേനൽ മഴ പോലെ [Smitha] 637

“പാവലിന് വെള്ളം ഒഴിച്ചാരുന്നോ മാത്തപ്പാ?”

അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മമ്മി ചോദിച്ചു.

“ഞാന്‍ അക്കാര്യം മാത്രം പോകുമ്പഴും പറഞ്ഞില്ല, ഫോണ്‍ വിളിച്ചപ്പഴും പറഞ്ഞില്ല, ഈശ്വരാ എല്ലാം കരിഞ്ഞോ എന്തോ!”

“പാവലിന് വെള്ളം ഒഴിച്ചു, രണ്ട് നേരോം,”

കാര്‍ ഒന്ന് പിമ്പിലേക്ക് എടുത്ത് മാത്തന്‍ ചേട്ടന്‍ പറഞ്ഞു.

“റബ്ബറിനകത്തെ മഴക്കുഴിയൊക്കെ ഒന്നൂടെയൊന്ന് തോണ്ടി ശരിയാക്കി, ആ കാര്‍ ഷെഡിന്‍റെ തകരപ്പാട്ട മാറ്റി പുതിയ റൂഫ് ഇട്ടു…കൊക്കോടെ എകരം എല്ലാം മുറിച്ച് എല്ലാത്തിനേം കുട്ടപ്പന്മാരാക്കി…ചാണോക്കുഴി മൊത്തം ഒന്ന് ക്ലീനാക്കി ചാണകം എല്ലാം വെയിലത്ത് കോരിയിട്ട് ഡ്രൈ ആക്കി…നാളെ കമുകും തെങ്ങും കേറാന്‍ ബിജുവിനോടും സാജുവിനോടും വരാന്‍ പറഞ്ഞു…”

മാത്തന്‍ ചേട്ടന്‍ നിര്‍ത്താതെ ഓരോന്നും പറഞ്ഞപ്പോള്‍ വിസ്മിതവും കൃതജ്ഞതയും നിറഞ്ഞ ഭാവത്തോടെ മമ്മി അതൊക്കെ കേട്ടിരുന്നു.

“അയ്യോ മാത്തപ്പന്‍ എന്തിനാ അതൊക്കെ ചെയ്തെ?”

മമ്മി അയാളോട് ചോദിച്ചു.

“ആള്‍ക്കാരെ ആരെയേലും വിളിച്ച് അതൊക്കെ ചെയ്യിച്ചാ പോരാരുന്നോ!”

“ഞാന്‍ പറഞ്ഞതാ മമ്മി,”

ഞാന്‍ മമ്മിയോട് പറഞ്ഞു.

“പറഞ്ഞാ കേക്കണ്ടേ?”

മമ്മി വീണ്ടും അയാളെ സ്നേഹപൂര്‍വ്വം നോക്കി.

“ഒഹ്! ഇതൊക്കെ ഇപ്പം ഇത്രേം വലിയ കാര്യം വല്ലതും ആണോ എന്‍റെ ശ്രീ ചേച്ചി?”

അയാള്‍ ഒന്ന് ചിരിച്ചു.
വീട്ടിലെത്തി മമ്മി കുളിമുറിയിലേക്ക് ആണ് ആദ്യം പോയത്. അപ്പോഴക്കും മാത്തന്‍ ചേട്ടന്‍ പോയിരുന്നു. മമ്മി കുളി കഴിഞ്ഞ് ഒരു ചുവന്ന ഗൌണില്‍ കയറി. അവരുടെ രൂപഭംഗി അതില്‍ ഇരട്ടിച്ചു. കടും നിറമുള്ള ഗൌണ്‍. അതിന്‍റെ സ്ട്രാപ്പ് വളരെ നേര്‍ത്തതും.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...