വേനൽ മഴ പോലെ [Smitha] 614

അടിക്കാന്‍ ഇനിയും ആള്‍ക്കാരോ? കൊള്ളാല്ലോ!”

“ആ പ്രോബ്ലവാ ഞാനിപ്പോ പറയാന്‍ പോകുന്നെ…ആദ്യം മമ്മീടെ കാര്യം പറ! എന്നാ പറയാനുള്ളത്?”

“നിന്‍റെ പറഞ്ഞിട്ട് ഞാന്‍ എന്‍റെ പറയാം. നെനക്കെന്നാ പറയാനുള്ളത്?”

“മമ്മി ഒന്ന് കെട്ടിയ കാര്യം ഓര്‍ത്ത് ഒരാളിവിടെ ആകെ വെഷമിച്ച് ഇരിക്കുവാ. ഇനി മമ്മി ഫര്‍ഹാന്‍ സാറിനെക്കൂടി കെട്ടുന്ന കാര്യം അറിഞ്ഞാ ആള് ചങ്ക് പൊട്ടി ചാകും!”

മമ്മി ദേഷ്യം ഭാവിച്ച് എന്നെ നോക്കി.

“അത് നീയിപ്പം ഒരു പത്ത് പ്രാവശ്യം പറഞ്ഞില്ലേ? ആര്‍ക്കാടാ ആ ദെണ്ണം എന്ന് പറ എന്‍റെ ശ്രീക്കുട്ടാ!”

“മമ്മി ശരിക്കും അറിയുന്ന ആളാ! പപ്പാ ശരിക്കും അറിയുന്ന ആളാ! ഞാനും ശരിക്ക് അറിയുന്ന ആളാ!!

“നീ എന്നാ ശ്രീക്കുട്ടാ ഈ പറയുന്നേ? നേരെ പറ!”

“ഓ! കാമുകന്‍ മാരുടെ എണ്ണം കൂടി വരുന്ന കാര്യം പറയുമ്പം എന്നാ ഒരാകാംക്ഷ! മമ്മീനെ കെട്ടാന്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പം എന്നാ ഒരു നാണമാണ് ആ മുഖത്ത്!”

“എനിക്കോ നാണമോ? നീ ഒന്ന് പോടാ! ഞാന്‍ എന്നെത്തിനാ നാണിക്കുന്നെ?”

“എന്നാ കെട്ടാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരുടെ കാര്യം പറയുമ്പം ആകാംക്ഷ!”

“എനിക്ക് ഒരു ആകാംക്ഷയും ഇല്ല മോനെ. എന്തായാലും നീയൊന്നുമല്ലല്ലോ എന്നെ കെട്ടാന്‍ പോകുന്നെ!”

“ഓ! നമ്മള് പാവം! നമുക്ക് ഒന്നും ഈ വിശ്വസുന്ദരിയെ കെട്ടാനുള്ള ഭാഗ്യം ഇല്ലേ!”

“നീ കാര്യം പറയുന്നുണ്ടോ ശ്രീക്കുട്ടാ! അല്ലേല്‍ ഞാന്‍ ഒറങ്ങാന്‍ പോകുവാ!”

മമ്മി കോട്ടുവായിട്ട്‌ എന്നെ നോക്കി.

“അപ്പം എന്നോട് പറയാനുണ്ട് എന്ന് പറഞ്ഞിട്ടോ?”

“എടാ മാക്രീ, നിന്നോട് പറയാനല്ലേ ഞാന്‍ പറഞ്ഞെ!”

“ശരി! പറയാം!”

ഞാന്‍ കണ്ഠശുദ്ധി വരുത്തി.

“നീയെന്നാ പ്രസംഗിക്കാന്‍ പോകുവാണോ?”

അത് കേട്ട് മമ്മി ചോദിച്ചു.

“മമ്മീ, നമ്മടെ മാത്തന്‍ ചേട്ടന്‍ എങ്ങനെ?”

മാത്തന്‍ ചേട്ടന്‍റെ കാര്യം കേട്ടപ്പോള്‍ മമ്മി ഒന്ന് പതിയെ വളരെ മൈക്രോസ്ക്കോപ്പിക്കല്‍ ആയി ഞെട്ടിയോ? വിരണ്ടോ? വിളറിയോ? ഞാന്‍ സംശയിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...