വേനൽ മഴ പോലെ [Smitha] 636

പെട്ടെന്ന് ഒരു ടീ ഷര്‍ട്ടും ജീന്‍സും ഇട്ട് ഞാന്‍ ബാഗെടുത്തു.

“മമ്മീ…”

സൈക്കിളിനടുത്തേക്ക് നീങ്ങി ഞാന്‍ വിളിച്ചു പറഞ്ഞു.

“ഞാന്‍ ഫെലിക്സിന്റെ വീട്ടില്‍ പോകുവാ കേട്ടോ…രാത്രി ആകുമ്പോഴേ വരൂ…”

“കഴിക്കാന്‍ നേരത്ത് വന്നേക്കണം…”

പെട്ടെന്ന് അകത്ത് നിന്ന് പുറത്തേക്ക് വന്ന് എന്നെ നോക്കി മമ്മി പറഞ്ഞു.

“അത് പറയാന്‍ പറ്റില്ല…”

സൈക്കിള്‍ തിരിച്ച് മമ്മിയെ നോക്കി ഞാന്‍ പറഞ്ഞു.

“അമ്മേടെ അമ്മായി അമ്മ എന്തേലും അമ്മേടെ മോന് തന്നാല്‍ അതും കഴിച്ചിട്ടേ ഞാന്‍ വരൂ…”

“എന്‍റെ അമ്മായി അമ്മയോ?”

മമ്മി പെട്ടെന്ന് എന്നെ നോക്കി.

“ആ…”

ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു.

“ഫെലിക്സിന്റെ അമ്മ മമ്മീടെ അമ്മായി അമ്മ അല്ലെ?”

“നിന്നെ ഞാന്‍!”

മമ്മി സിറ്റൌട്ടില്‍ നിന്ന് കൈ നിവര്‍ത്തി എന്‍റെ അടുത്തേക്ക് ഓടിയിറങ്ങി വന്നു.
അപ്പോഴേക്കും ഞാന്‍ സൈക്കിള്‍ ഗേറ്റിനടുത്തേക്ക് കൊണ്ടുപോയിരുന്നു.

ഗേറ്റ്‌ കടന്ന് ഒരു ഇരുനൂറു മീറ്റര്‍ പോയിക്കാണണം. അപ്പോഴാണ്‌ റോഡില്‍ നിന്ന് മാറി അല്‍പ്പം ദൂരെ നാലഞ്ച് ചെറുപ്പക്കാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടത്.

ഞെട്ടിപ്പോയി.

ലിജോയും കൂട്ടുകാരും!
ഡെയ്സിയേയും എന്നെയും പറ്റി ഈ പന്നന്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു!
അവള്‍ പറഞ്ഞത് പോലെ കാമുകനായ എന്നെ കാണാന്‍ വന്നിരിക്കയാണ്!
പൊട്ടിപ്പെണ്ണ്‍!
എങ്ങനെ ചോര്‍ന്നു ആ രഹസ്യം അവളില്‍ നിന്നും?
കോളേജില്‍ ഒരാള്‍ക്ക് പോലും അറിയാത്ത രഹസ്യമാണ്!
ഇപ്പോള്‍ എന്നെ കണ്ടാല്‍ പീസ്‌ പീസാക്കും!
സൈക്കിള്‍ ഒരു ചുവട് മുമ്പോട്ട്‌ എടുത്താല്‍ അവരെന്നെ കാണും.
ഞാന്‍ പതിയെ ശബ്ദം കേള്‍പ്പിക്കാതെ സൈക്കിള്‍ പിമ്പോട്ടു എടുത്തു.
മമ്മി അറിഞ്ഞാല്‍ നാണക്കേട് ആണ്!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...