വേനൽ മഴ പോലെ [Smitha] 637

“ശ്രീക്കുട്ടനോ? മോനെന്താ പറ്റിയെ?”

മമ്മിയുടെ സ്വരത്തില്‍ പരിഭ്രമം കത്തുന്നത് ഞാന്‍ കേട്ടു. അപ്പോള്‍ എന്‍റെ മിഴികള്‍ എന്തുകൊണ്ടോ നനഞ്ഞ് കുതിര്‍ന്നു.

മമ്മിക്ക് മാത്തന്‍ ചേട്ടനോട് പ്രണയം കത്തിതുളുമ്പുന്ന സമയമാണ്!
അപ്പോഴും എന്‍റെ കാര്യം കേട്ടപ്പോള്‍ ഭയവും സംഭ്രമവും!

“അത് ശ്രീക്കുട്ടന് ഒരു കുട്ടിയെ ഇഷ്ടമാണ്…”

ഞാന്‍ അയാള്‍ പറയുന്നത് കേട്ടു ഒന്ന് ഞെട്ടി.
ങ്ങ്ഹേ?
ചേട്ടന് എങ്ങനെ അറിയാം?
മമ്മി ഉച്ചത്തില്‍ ചിരിച്ചു.

“ഒന്ന് പോ ചക്കരെ! അവന്‍ ഇക്കാര്യത്തില്‍ ഒരു നാണം കുണുങ്ങിയാ..അവന് ആരുമില്ല…ഒണ്ടേല്‍ എന്നോട് ആദ്യം പറഞ്ഞേനെ! ഞങ്ങള് തമ്മി പറയാത്ത ഒരു കാര്യോം ഇല്ല..ആ വായി നോക്കി ഫര്‍ഹാന്‍ സാറിന്‍റെ കാര്യം പോലും ഞാന്‍ അവനോട് ഷെയര്‍ ചെയ്തിട്ടുണ്ട്!”

“എനിക്കും അറിയിലാരുന്നു ശ്രീ…”

“പിന്നെ എങ്ങനെ ഇപ്പം അറിഞ്ഞു?”

“അവന്‍ ശ്രീയോട് പറയാതിരിക്കാന്‍ ഒരു കാരണം ഉണ്ട്…അത് ആ പെണ്ണ് അവനോട് ആരോടും പറയരുത് എന്ന് പറഞ്ഞിരുന്നു. അവള്‍ടെ ആങ്ങള ഒരു മഹാ വല്ലാത്ത സൈസാ…ഈ കൊച്ചിന്‍റ്റെ ചേച്ചി ഒരാള് ഒരു മുസ്ലീമിന്റെ കൂടെ പ്രേമിച്ച് ഒളിച്ചുപോയി…ആ ഒരു കലിപ്പ് ഇപ്പഴും അവടെ വീട്ടുകാര്‍ക്ക് ഒണ്ട്…അവളേം അവനേം കണ്ടാ കണ്ടിക്കും എന്നും പറഞ്ഞു നടക്കുവാ..അന്നേരം ഈ ബന്ധം പൊറത്ത് അറിഞ്ഞാലോ? പ്രശ്നം അല്ലെ? അതുകൊണ്ടാ ശ്രീക്കുട്ടന്‍ നമ്മളോട് ആരോടും ഇതൊന്നും പറയാണ്ടിരുന്നെ!”

“ആ പടിഞ്ഞാത്തെ വീട്ടിലെ ഒരുത്തന്‍റെ കാര്യവാണോ പറയുന്നേ? എന്താ അവന്‍റെ പേര്? ങ്ങ്ഹാ! ലിജു! അവന്‍റെ കാര്യവാണോ?”

“അതേ..അവന്‍ തന്നെ..ഈ നാട്ടില്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും അറിയാം അതൊക്കെ!”

മാത്തന്‍ ചേട്ടന്‍ പറഞ്ഞു.

“ഓക്കേ, പക്ഷെ ഈ മുറിവ്! ഇതെങ്ങനെ?”

മമ്മിയുടെ ചലനം സാവധാനമായി.

“അവമ്മാര് കൊച്ചിനെ അന്വേഷിച്ച് നമ്മടെ വീട് വരെ വന്നാരുന്നു…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...